HOME
DETAILS
MAL
കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി
backup
February 23 2020 | 04:02 AM
കൊച്ചി: കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും ഏറ്റെടുക്കുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ് ചെയര്മാന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ ആഗ്രഹിക്കുന്നത് കേരള കോണ്‍ഗ്രസ് ഒരുമിച്ചു പോകണമെന്നാണ്. ആ ആഗ്രഹം തങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മുന്നണിക്ക് നേതൃത്വം നല്കുന്ന പാര്‍ടി എന്ന നിലയില്‍ മുന്നണിയെ ഒന്നിച്ചു കൊണ്ടുപോകുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും.
അതിന് ഘടക കക്ഷികളുടെ പിന്തുണയും ആവശ്യമാണ്. കുട്ടനാട് സീറ്റ് തര്‍ക്ക വിഷയമാകരുതെന്നാണ് ആഗ്രഹം. കേരള കോണ്‍ഗ്രസിനകത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. വിഷയം അടുത്ത യു.ഡി.എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."