ഹൈവേ പൊലിസിനെ ഇനി ഉന്നതര്‍ 'പിടികൂടും'
കര്‍ശന പരിശോധനയ്ക്ക് ഡി.ജി.പിയുടെ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈവേ പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡി.ജി.പി. നിശ്ചിത ഇടവേളകളില്‍ ഉന്നതോദ്യോഗസ്ഥര്‍ ഹൈവേ പൊലിസ് വാഹനങ്ങളുടെ പ്രവര്‍ത്തനം നേരിട്ട് പരിശോധിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. ജില്ലാ പൊലിസ് മേധാവിമാര്‍, ട്രാഫിക് എസ്.പിമാര്‍, റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാനവിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഹൈവേ പൊലിസ് പട്രോളിങ് വാഹനങ്ങളില്‍ മേല്‍നോട്ടം നടക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
ഹൈവേ പൊലിസിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ ഉത്തരവാദിത്വത്തോടെ വിലയിരുത്തേണ്ട ചുമതല ജില്ലാ പൊലിസ് മേധാവിമാര്‍ക്കാണെന്നും ഡി.ജി.പി അറിയിച്ചു. ഹൈവേ പൊലിസ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ട്രാഫിക് ഐ.ജി സംസ്ഥാന പൊലിസ് മേധാവിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കും. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി 15 ദിവസത്തിനകം അറിയിക്കാനും നിര്‍ദേശമുണ്ട്.രാത്രി വൈകി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ ഉള്‍പ്പെടെ കുറയ്ക്കാന്‍ ഇത്തരം നിരീക്ഷണവും ഏകോപനവും ഏറെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."