വായനാ ദിനം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 20ന്
പാലക്കാട്: വായനാ വാരം ജില്ലയില്‍ വിവിധ പരിപാടികളോടെ വായനാ ദിനമായ ജൂണ്‍ 19 മുതല്‍ ആചരിക്കും. ജില്ലാ തല ഉദ്ഘാടനം ജൂണ്‍ 20ന് രാവിലെ 9.30ന് ഗവണ്മെന്റ് മോയന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി നിര്‍വ്വഹിക്കും.
ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവരുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ നടക്കുന്നത്. പരിപാടിയുടെ ഭാഗമായി ജൂണ്‍ 19ന് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ജന്‍ വിജ്ഞാന് യാത്ര ജില്ലയില്‍ പര്യടനം നടത്തും. ജാഥ പാലക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും രാവിലെ 9.30ന് യാത്ര തുടങ്ങും കാന്‍ഫെഡിന്റെ ജില്ലാ സെക്രട്ടറി പി.എസ് നാരായണനാണ് ജാഥ ക്യാപ്റ്റന്‍.
തുടര്‍ന്ന് കണ്ണാടി ഗ്രാമ പഞ്ചായത്ത് , പുതുപരിയാരം ഗ്രാമ പഞ്ചായത്ത്, കടമ്പഴിപ്പുറം, നൂറണി എലവഞ്ചേരി, നെന്മാറ തുടങ്ങിയ സ്ഥലങ്ങളില്‍ ജാഥ പര്യടനം നടത്തും. വായനാ വാരത്തിന്റെ ജില്ലാതല സമാപന സമ്മേളനം നെന്മാറ ഗംഗോത്രി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍, സെമിനാര്‍ തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."