HOME
DETAILS

ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പിന് വര്‍ണാഭമായ തുടക്കം

  
backup
January 24, 2019 | 7:22 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%9c%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be-%e0%b4%b9%e0%b5%8b%e0%b4%95-2

കൊല്ലം: ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പിനു വര്‍ണാഭമായ തുടക്കം. ചാംപ്യന്‍ഷിപ്പ് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. ഹോക്കിയുടെ സുവര്‍ണ കാലഘട്ടത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സ് മെഡല്‍ നേടിയത് ഗവര്‍ണര്‍ അനുസ്മരിച്ചു.
സമീപകാലത്തു പി.ആര്‍ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹോക്കി ടീം നേടിയ വിജയം പുതിയ വളര്‍ന്നു വരുന്ന കായിക താരങ്ങള്‍ക്കു പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.
ജയിക്കുന്നതിനേക്കാള്‍ പ്രാതിനിധ്യത്തിനാണു പ്രാധാന്യമെന്നും ഒരു ജോലി നേടുന്നതിനുള്ള കുറുക്കു വഴിയായി കായികമേഖലയെ കാണരുതെന്നും പി. സദാശിവം പറഞ്ഞു. ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ കേരള ഹോക്കി അസോസിയേഷന്‍ സ്വീകരിച്ച നടപടികളെ ഗവര്‍ണര്‍ അഭിനന്ദിക്കുകയും അതോടൊപ്പം കൊല്ലം ജില്ലയിലെ കായിക വികസനത്തിന് ജനപ്രതിനിധികള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷനായി. മന്ത്രിമാരായ ജെ. മേഴ്‌സികുട്ടി അമ്മ, കെ. രാജു, എം. മുകേഷ് എം.എല്‍.എ, മേയര്‍ വി. രാജേന്ദ്ര ബാബു, കേരള ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍കുമാര്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, വാര്‍ഡ് കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോർഡ്‌സിൽ ഇന്ത്യൻ വിപ്ലവം! ഓണേഴ്‌സ് ബോർഡിൽ ഇടം നേടുന്ന ആദ്യ വനിതാ ബാറ്ററായി യസ്തിക ഭാട്ടിയ; അഞ്ച് വിക്കറ്റുമായി ക്രാന്തി ഗൗഡും ചരിത്രത്തിൽ

Cricket
  •  14 days ago
No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  14 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  14 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  14 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  14 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  14 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  14 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  14 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  14 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  14 days ago