HOME
DETAILS

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

  
July 12, 2026 | 6:38 AM

kalladi-tragedy-missing-person-body-found-death-toll-rises-to-eight

മേപ്പാടി(വയനാട്):കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കരാര്‍ കമ്പനിയുടെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ ഹിമാചല്‍പ്രദേശ് സ്വദേശി ബിക്രംസിങ് റാണയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

മീനാക്ഷിപ്പുഴയുടെ കരയില്‍നിന്ന് ഫയര്‍ഫോഴ്‌സ് ആണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം എട്ടായി. ദുരന്തം കഴിഞ്ഞ് ആറാം ദിവസമാണ് അവസാനത്തെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. 
  
മണ്ണിടിച്ചില്‍ പ്രദേശത്തെ സോണ്‍ രണ്ട്, സോണ്‍ നാല് എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഊര്‍ജിത തിരച്ചില്‍ നടത്തിയത്. അപകടസമയത്തെ വീഡിയോ ദൃശ്യത്തില്‍ ഇദ്ദേഹം അകപ്പെടുന്നത് വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഈ രണ്ട് സോണുകള്‍ കേന്ദ്രീകരിച്ച് ഊര്‍ജിത തിരച്ചില്‍ നടത്തിയത്. 

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ അകപ്പെട്ട 18 പേരില്‍ 10 പേര്‍ പരുക്കുകളോടെ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

ദിലിപ് ബില്‍ഡ്കോണ്‍ ലിമിറ്റഡ് കമ്പനി ജീവനക്കാരായ ഉത്തര്‍പ്രദേശ് സ്വദേശി അസ്ഹറുദ്ദീന്‍ അന്‍സാരി (സര്‍വെയര്‍), ഹിമാചല്‍പ്രദേശ് സ്വദേശി രാഹുല്‍ ശര്‍മ്മ (എന്‍ജിനീയര്‍), ബീഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ (എസ്‌കവേറ്റര്‍ ഓപറേറ്റര്‍), മധ്യപ്രദേശ് സ്വദേശി ചന്ദ്ര ബാന്‍ (ഓപ്പറേറ്റര്‍), ബിഹാര്‍ സ്വദേശി ബികാഷ് കുമാര്‍ (സിവില്‍ ഫോര്‍മാന്‍), ജാര്‍ഖണ്ഡ് സ്വദേശി അന്‍മോല്‍ (സിവില്‍ ഫോര്‍മാന്‍), പശ്ചിമബംഗാള്‍ സ്വദേശി രാകേഷ് ഗുച്ചൈത് (സര്‍വെയര്‍) എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍.

 

 

The body of the last person reported missing in the Kalladi tragedy has been recovered, bringing the death toll to eight. Rescue teams completed the search operation after locating the final victim. The incident has shocked the local community, with authorities continuing their investigation into the circumstances surrounding the tragedy while extending support to the victims' families.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  3 hours ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  4 hours ago
No Image

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍ 

Kerala
  •  4 hours ago
No Image

യുഎഇയില്‍ ചൂട് 47 ഡിഗ്രിവരെ കൂടും; ആഴ്ച മുഴുവന്‍ ഹുമിഡിറ്റിയുള്ള രാത്രി; മൂടല്‍മഞ്ഞിനും സാധ്യത

Weather
  •  5 hours ago
No Image

പുതിയ സഊദി വിസ പാക്കേജ് പദ്ധതി: ആദ്യ പട്ടികയില്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങള്‍ | Saudi Visa Package

Saudi-arabia
  •  5 hours ago
No Image

ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചുകയറി നഗ്നതാപ്രദര്‍ശനം നടത്തി; യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു

National
  •  5 hours ago
No Image

വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ലൈന്‍മാന് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

യു.എസ് താവളങ്ങള്‍ വ്യാപകമായി ലക്ഷ്യമിട്ട് ഇറാന്‍; ഒമാന്റെ ദുഖ്മ് പോര്‍ട്ടും ഖത്തറിലെ അല്‍ ഉദൈദ് വ്യോമതാവളവും ആക്രമിച്ചു; ബഹ്‌റൈനിലും കുവൈത്തിലും ആക്രമണം

Kuwait
  •  6 hours ago
No Image

ജമ്മു കശ്മീരിലും ഓപ്പറേഷന്‍ താമര? ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഒമര്‍ അബ്ദുല്ല 

National
  •  6 hours ago
No Image

ഗൂഗിള്‍ ഡ്രൈവില്‍ 'പണി കിട്ടി'; സ്വന്തം സഹോദരിമാരുടെ ഉള്‍പ്പെടെ അശ്ലീലദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ യുപി യുവാവ് പിടിയില്‍

National
  •  6 hours ago