ദാഹിച്ചപ്പോള്‍ കുപ്പിവെള്ളം വാങ്ങി, കുടിച്ചപ്പോള്‍ ആസിഡ്; യുവതി ഗുരുതരാവസ്ഥയില്‍
ഉത്തര്‍പ്രദേശ്: കടയില്‍ നിന്ന് വാങ്ങിയ വെള്ളം കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍. കുപ്പിവെള്ളത്തിന് പകരം നല്‍കിയത് ആസിഡാണെന്നാണ് റിപ്പോര്‍ട്ട്.
കടയുടമയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസമാണ് യു.പിയിലെ ഹാപൂരിലെ കടയില്‍ നിന്ന് അധ്യാപികയായ യുവതി കുപ്പിവെള്ളം വാങ്ങി കുടിച്ചത്.
സ്വര്‍ണക്കടയിലെത്തിയതായിരുന്നു യുവതിയും അമ്മയും. ദാഹം തോന്നിയപ്പോള്‍ ഇവര്‍ കടക്കാരനോട് കുടിക്കാന്‍ വെള്ളം ചോദിച്ചു. ജ്വല്ലറിയില്‍ വെള്ളം ഇല്ലാതിരുന്നതിനാല്‍, തൊട്ടടുത്തുള്ള കടയിലെ ഡീപ് ഫ്രീസറില്‍ നിന്ന് തണുപ്പിച്ച, സീല്‍ ചെയ്ത കുപ്പിവെള്ളം വാങ്ങി നല്‍കി.
സീല്‍ ചെയ്ത മിനറല്‍ വാട്ടറെന്ന് പറഞ്ഞ് നല്‍കിയ വെള്ളത്തിലാണ് മാരകമായ ആസിഡുണ്ടായിരുന്നത്.
പിന്നീട് നാവും തൊണ്ടയും ആമാശയവും പൊള്ളിയ യുവതി രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി മീററ്റിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. സംഭവത്തില്‍ ഹാപൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
A woman is in critical condition after allegedly consuming acid that was mistakenly sold or stored in a bottle believed to contain drinking water. The incident occurred after she purchased bottled water to quench her thirst. Police have launched an investigation to determine how the acid came to be in the bottle and whether there was negligence or foul play.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."