കൊല്ലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് കിണറ്റില്‍ മരിച്ച നിലയില്‍
കൊല്ലം: സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ യുവാവ് ആറ്റുതീരത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ മരിച്ച നിലയില്‍. ശാസ്താംകോട്ട പനപ്പെട്ടി കിഴക്ക് അജിത്ത് ഭവനില്‍ യശോധരന്റെയും ശ്യാമളയുടെയും മകനായ അജിത്ത് (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കുശേഷം അഗ്‌നിരക്ഷാ സേനയും പൊലിസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് സമീപവാസികളും സുഹൃത്തുക്കളുമായ സൂര്യജിത്ത്, ശ്യാം, ഷൈജു എന്നിവര്‍ക്കൊപ്പംഅന്തമണില്‍ കല്ലടയാറ്റിന്റെ തീരത്തെത്തിയതായിരുന്നു അജിത്ത്.
ഇവിടെ ശുദ്ധജലവിതരണ പദ്ധതിക്ക് വേണ്ടി നിര്‍മ്മിച്ച ഉപയോഗശൂന്യമായ കിണറിന് സമീപത്തുനിന്ന് മറ്റുള്ളവര്‍ ചൂണ്ടയിടുന്നതിനിടയില്‍ അജിത്ത് ഫോണില്‍ സംസാരിച്ചു നടക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വെള്ളത്തില്‍ എന്തോ വീഴുന്ന ശബ്ദം കേള്‍ക്കുകയും ഇതിനുശേഷം അജിത്തിനെ കാണാനില്ലെന്ന് മനസിലാക്കുകയായിരുന്നുവെന്നും സുഹൃത്തുക്കള്‍ പൊലിസിന് മൊഴി നല്‍കി.
സുഹൃത്തുക്കള്‍ തെരഞ്ഞിട്ടും അജിത്തിനെ കാണാത്തതിനെ തുടര്‍ന്ന് ഇവിടെ നിന്ന് സ്ഥലം വിട്ടു. ഈ വിവരം ഇവര്‍ ആരെയും അറിയിച്ചിരുന്നില്ല. രാത്രിയായിട്ടും അജിത്ത് തിരികെ വീട്ടില്‍ എത്താത്തതിനാല്‍ അമ്മയാണ് ശാസ്താംകോട്ട പൊലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത്ത് കിണറ്റില്‍ വീണതായിരിക്കാമെന്ന് സൂചന കിട്ടിയതും അതിനെത്തുടര്‍ന്ന് കിണറ്റില്‍ തെരച്ചില്‍ നടത്തിയതും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
A young man who had gone fishing with his friends in Kollam was found dead in a nearby well. The incident has shocked the local community, and police have launched an investigation to determine the circumstances leading to his death. Further details are expected following the completion of the inquest and post-mortem examination.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."