HOME
DETAILS

ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെങ്കില്‍ പങ്കുവെക്കലുകള്‍ അനിവാര്യം; പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് സി.പി.ഐ

  
July 12, 2026 | 7:59 AM


തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യത്തില്‍ കടുപ്പിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്വഴക്കത്തിന്റെ പേര് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ലെന്നും എല്ലാ കീഴ്വഴക്കങ്ങളും മാറ്റേണ്ടി വന്നാല്‍ മാറ്റിയേ തീരൂവെന്നും ബിനോയ് വിശ്വം പറഞ്ഞു. കീഴ്വഴക്കമല്ല, രാഷ്ട്രീയവും എല്‍.ഡി.എഫും ഒന്നിച്ചു പോക്കുമാണ് വലുതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്തെ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

എല്‍.ഡി.എഫ് മുന്നോട്ടു പോകണം. എല്ലാ സ്ഥാനവും ഒറ്റ പാര്‍ട്ടിക്ക് എന്ന രീതി മാറിയേ തീരൂ. സ്ഥാനങ്ങള്‍ ചെറുതോ വലുതോ ആകട്ടെ അത് പങ്കുവയ്ക്കണം. സി.പി.ഐയുടെ ആവശ്യം എല്‍.ഡി.എഫിനെ ദുര്‍ബലമാക്കാന്‍ അല്ല ശക്തമാക്കാനാണെന്നും അദ്ദേഹം വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കില്‍ സ്ഥാനങ്ങള്‍ പങ്കുവെക്കേണ്ടത് അനിവാര്യമാണ്. മുഖ്യമന്ത്രി പട്ടം വേണ്ടെന്നുവെച്ച പാര്‍ട്ടിക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന് എന്ത് വലിപ്പം? പക്ഷേ എല്‍.ഡി.എഫിനുള്ളില്‍ ആ ബോധ്യം വേണമെന്നും അദ്ദേഹം പറഞ്ഞു.

എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ വിളിച്ചിരുന്നു. പതിനാലിന് കാണാമോ എന്ന് ചോദിച്ചു. തീര്‍ച്ചയായും കാണാമെന്ന് താന്‍ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ സി.പി.എം ബന്ധം അങ്ങനെ എല്ലാ കാലത്തും ഉണ്ട്. എം.എന്‍ സ്മാരകത്തിലേക്ക് വരാം എന്നാണ് ടി.പി രാമകൃഷ്ണന്‍ പറഞ്ഞത്. എത്രവട്ടം വേണമെങ്കിലും സി.പി.ഐക്കും സി.പി.എമ്മിനും പരസ്പരം കാണാം. ഇത്തരം കൂടിക്കാഴ്ചകളും പോക്കുവരവകളും പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

The CPI has reiterated its firm stance on the Opposition Deputy Leader's post, stating that power-sharing is essential for ensuring unity and collective progress. Party leaders emphasized that sharing responsibilities and positions is crucial for strengthening cooperation within the opposition. The remarks come amid ongoing political discussions over leadership roles and coordination among opposition parties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര്‍ജൻ്റീനയുടെ ജയം ആഘോഷിക്കുന്നതിനിടെ പടക്കം പൊട്ടി യുവാവിന് ഗുരുതര പരുക്ക്; രണ്ട് വിരലുകള്‍ അറ്റു

Kerala
  •  2 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

മണിപ്പൂര്‍ അശാന്തം; വയലില്‍ ജോലി ചെയ്യുന്നതിനിടെ കര്‍ഷകനെ വെടിവെച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍ 

National
  •  3 hours ago
No Image

ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ: ഖത്തറിന്റെ നവയുഗ ശില്‍പി; ഇന്ത്യയുമായി അടുത്ത ബന്ധം, അല്‍ ജസീറയുടെ സ്ഥാപകന്‍; 2022 ലോകകപ്പിന് രാജ്യത്തെ ഒരുക്കി | Sheikh Hamad

qatar
  •  3 hours ago
No Image

കാണാതായ അവസാനത്തെയാളുടെ മൃതദേഹവും കണ്ടെത്തി; കള്ളാടി ദുരന്തത്തില്‍ മരണം എട്ടായി

Kerala
  •  3 hours ago
No Image

'ചില്ലറയില്ലെങ്കില്‍ ഇറങ്ങിക്കോ...'; ഗതാഗതമന്ത്രിയെ ബസില്‍ നിന്ന് ഇറക്കി വിട്ട് കണ്ടക്ടര്‍

National
  •  4 hours ago
No Image

ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാരണത്താല്‍ വിദ്യാര്‍ഥിനിയുടെ കൈ അടിച്ച് പൊട്ടിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍ 

Kerala
  •  4 hours ago
No Image

യുഎഇയില്‍ ചൂട് 47 ഡിഗ്രിവരെ കൂടും; ആഴ്ച മുഴുവന്‍ ഹുമിഡിറ്റിയുള്ള രാത്രി; മൂടല്‍മഞ്ഞിനും സാധ്യത

Weather
  •  5 hours ago
No Image

പുതിയ സഊദി വിസ പാക്കേജ് പദ്ധതി: ആദ്യ പട്ടികയില്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങള്‍ | Saudi Visa Package

Saudi-arabia
  •  5 hours ago
No Image

ഡെലിവറി ബോയ് വീട്ടിലേക്ക് അതിക്രമിച്ചുകയറി നഗ്നതാപ്രദര്‍ശനം നടത്തി; യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു

National
  •  5 hours ago