മുള്ളന്‍പന്നിയുടെ മുള്ളും പേറി തെരുവുനായ
നാദാപുരം: മുള്ളന്‍പന്നിയുടെ മുള്ളുംപേറി തെരുവുനായയുടെ ദയനീയ കിടപ്പു കാഴ്ചക്കാര്‍ക്ക് നൊമ്പരമാകുന്നു. വളയം പൊലിസ് സ്റ്റേഷന് സമീപം അലഞ്ഞുതിരിയുന്ന തെരുവുനായുടെ മേല്‍ചുണ്ടണ്ടിലാണ് മുള്ളുതറച്ചു കയറിയിരിക്കുന്നത്. ആക്രമണവും പേ വിഷവും ഭയന്നു മൃഗസ്‌നേഹികള്‍ പോലും നായയെ കൈയൊഴിഞ്ഞിരിക്കയാണ്. വേദന തിന്നു കഴിയുന്ന നായയുടെ ദുരിതം ദിവസം കഴിയുന്തോറും വര്‍ധിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഇത് ജനങ്ങളുടെ ശ്രദ്ധയില്‍പെട്ടത്. മുള്ളന്‍പന്നിയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ സംഭവിച്ചതോ, വഴിയരികില്‍ ഇരതേടുന്നതിനിടെ വായില്‍ തറച്ചതോ ആവാമെന്നാണ് കരുതുന്നത്. അതേ സമയം നാട്ടിന്‍പുറങ്ങളില്‍ മുള്ളന്‍പന്നിയുടെ ആക്രമണം രൂക്ഷമായിരിക്കയാണ്. ഇടവിളകളായി കൃഷിചെയ്യുന്ന, കപ്പ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍ എന്നിവയും പച്ചക്കറികളുമെല്ലാം ഇവയുടെ ആക്രമണത്തില്‍ നശിക്കുകയാണ്. ഇതേ തുടര്‍ന്ന് വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."