മുഖ്യമന്ത്രിക്ക് മറുപടിയുമായി ജസ്റ്റിസ് കമാല്‍ പാഷ: തന്നെ ഭീകരനായി ചിത്രീകരിക്കാന്‍ ശ്രമം, മുഖ്യമന്ത്രി ഇരകള്‍ക്കൊപ്പം നിലകൊണ്ട് വേട്ടക്കാര്‍ക്കൊപ്പം ഓടുകയാണെന്നും കമാല്‍ പാഷ
കൊച്ചി: മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി ജസ്റ്റിസ് കമാല്‍ പാഷ രംഗത്തെത്തി.
കമാല്‍പാഷയുടെ പേരുപരാമര്‍ശിക്കാതെ ആരോപണമുന്നയിച്ച മുഖ്യമന്ത്രിക്കാണ് പേരെടുത്തുപറഞ്ഞുതന്നെ ജസ്റ്റിസ് കമാല്‍ പാഷ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
പൗരത്വ നിയമഭേദഗതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുകൂലിക്കുന്നതായി സംശയമുണ്ടെന്ന് ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു. എതിര്‍ക്കുന്നവര്‍ക്കൊപ്പമാണ് താനെന്നു വരുത്തി തീര്‍ക്കുകയും പിന്നില്‍ നിന്ന് അനുകൂലിക്കുകയും ചെയ്യുകയുമാണദ്ദേഹം. മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ നരേന്ദ്ര മോദിയെയും ഭരണകൂടത്തേയും ഭയം കാണും, തനിക്ക് അത്തരം ഭയമില്ലെന്നും കമാല്‍പാഷ കൂട്ടിച്ചേര്‍ത്തു.
തന്നെ ഒരു ഭീകരമനുഷ്യനായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കുന്നു. താന്‍ വാളയാര്‍, മാവോയിസ്റ്റ് കൊലപാതകം, യു.എ.പി.എ കേസില്‍ നിലപാടെടുത്തിരുന്നു. അതിന്റെ പേരിലാകും പിണറായി വിജയന്റെ വിമര്‍ശനമെന്നും കമാല്‍ പാഷ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."