HOME
DETAILS
MAL
വയനാട് ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്, സുരക്ഷ ശക്തമാക്കി
backup
February 25 2020 | 09:02 AM
വയനാട്: ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ഡോ. അദീല അബ്ദുല്ലയുടെ വസതിക്കുനേരെ കല്ലേറുണ്ടായത്. പൊലിസ് സ്ഥലത്തെത്തി വിശദമായ പരിശോധനയും അന്വേഷണവും നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല. കല്ലേറില്‍ ഓടുകള്‍ക്കെല്ലാം കേടുപാടുണ്ടായിട്ടുണ്ട്,
കലക്ടര്‍ വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് കലക്ടറും ജീവനക്കാരും എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. കാര്‍ പോര്‍ച്ചിന്റെ ഓടുകള്‍ പൊട്ടി്, സിറ്റൗട്ടിലേക്കും കല്ലുകളെത്തി. തണ്ടര്‍ ബോള്‍ട്ട് സൈനികരും സുരക്ഷാ ജീവനക്കാരും എല്ലാം ഉണ്ടായിരുന്നു. അപ്പോള്‍ തന്നെ പരിശോധന നടത്തിയെങ്കിലും ആരെന്ന് കണ്ടെത്താനായിട്ടില്ല. മാവോയിസ്റ്റ് ഭീഷണി അടക്കമുള്ള പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."