സമാധാന യോഗത്തിന് പിന്നാലെ കക്കംവെള്ളിയില്‍ ബൈക്കിനു തീയിട്ടു
നാദാപുരം: സമാധാന യോഗത്തിന് ശേഷം കക്കംവെള്ളിയില്‍ ബൈക്കിനു തീയിട്ടു. ബി.ജെ.പി മണ്ഡലം ഭാരവാഹി സി.ടി.കെ ബാബുവിന്റെ വീടിനോട് ചേര്‍ന്ന പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്കിനാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെ അജ്ഞാതര്‍ തീയിട്ടത്.
വീട്ടുകാര്‍ ഉണര്‍ന്നതിനാല്‍ അപകടം ഒഴിവായി. ജനലിലൂടെ പുക അകത്തെത്തിയതിനെ തുടര്‍ന്നു വീട്ടുകാര്‍ ഉണരുകയും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തീവയ്പ്പില്‍ ബൈക്ക് ഭാഗികമായി കത്തി നശിച്ചു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ബൈക്കിനും തീവയ്ക്കാനുള്ള ശ്രമമുണ്ട@ായി. ബാബുവിന്റെ പരാതി പ്രകാരം നാദാപുരം പൊലിസ് കേസെടുത്തു.
കഴിഞ്ഞ ദിവസം കല്ലാച്ചിയില്‍ നടന്ന ബോംബേറിന്റെ തുടര്‍ച്ചയാണ് ഈ സംഭവവും എന്നാണ് കരുതുന്നത്. എന്നാല്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം വീണ്ട@ും അക്രമം നടന്നത് ജനങ്ങളില്‍ ഭീതിയുളവാക്കിയിരിക്കുകയാണ്.
മാത്രവുമല്ല നേരത്തെ നടന്ന സംഭവ സ്ഥലത്ത് വളരെ അകലെയുള്ള പ്രദേശമാണ് കക്കംവെള്ളി. ബോംബ് സ്‌ഫോടനം നടന്ന കല്ലാച്ചി മുത്തപ്പന്‍ മഠത്തിനു സമീപവും സി.പി.എം ഓഫിസ് തകര്‍ക്കപ്പെട്ട ചിയ്യൂരിലും സമാധാനക്കമ്മിറ്റി തീരുമാന പ്രകാരം ഇന്നലെ ജാഗ്രതാ സമിതികള്‍ യോഗം ചേര്‍ന്നു. രണ്ട@ു ദിവസമായി അരങ്ങേറിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലിസ് ഇതുവരെ നാല് കേസുകള്‍ എടുത്തിട്ടു@ണ്ട് . പ്രതികളെ ആരെയും തന്നെ അറസ്റ്റു ചെയ്തിട്ടില്ല. അതിനിടെ ക്രമസമാധാന നില വിലയിരുത്താന്‍ ഉത്തരമേഖലാ ഐ.ജി മഹിപാല്‍ യാദവ് ഇന്നലെ നാദാപുരത്തു സന്ദര്‍ശനം നടത്തി. സംഭവ സ്ഥലങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."