HOME
DETAILS
MAL
കെ.എ.എസ്: അഞ്ച് ചോദ്യങ്ങള്‍ ഗൈഡില്‍നിന്ന് പകര്‍ത്തിയെന്ന് ആരോപണം
backup
February 26 2020 | 03:02 AM
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസിലേക്ക് (കെ.എ.എസ്) നടന്ന പ്രാഥമിക പരീക്ഷയിലെ അഞ്ച് ചോദ്യങ്ങള്‍ സ്വകാര്യ പരിശീലന സ്ഥാപനങ്ങളുടെ ഗൈഡില്‍നിന്ന് അതേപടി പകര്‍ത്തിയെന്ന് ആക്ഷേപം.
ജനറല്‍ സ്റ്റഡീസ് ഒന്നാം പേപ്പറിലെ അഞ്ച് ചോദ്യങ്ങള്‍ ഓപ്ഷനുകളില്‍ പോലും മാറ്റം വരുത്താതെ പകര്‍ത്തിയെഴുതിയെന്നാണ് ഉദ്യോഗാര്‍ഥികള്‍ പണ്ടണ്ടണ്ടണ്ടണ്ടറയുന്നത്.
എ കോഡിലുള്ള ചോദ്യപേപ്പറിലെ 63, 64, 66, 67, 69 നമ്പര്‍ ചോദ്യങ്ങളാണ് ആക്ഷേപത്തിന് ആധാരമായിരിക്കുന്നത്. ഇതില്‍ 67ാമത് ചോദ്യത്തില്‍ ഗൈഡിലുള്ള അക്ഷരത്തെറ്റുപോലും ചോദ്യപേപ്പറിലും ആവര്‍ത്തിച്ചിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
ചോദ്യങ്ങള്‍ വീണ്ടും ചോദിച്ചാല്‍ എന്താണ് കുഴപ്പം: ചെയര്‍മാന്‍
തിരുവനന്തപുരം: മറ്റുള്ളവര്‍ ചോദിച്ച ചോദ്യങ്ങള്‍ പി.എസ്.സി പരീക്ഷയില്‍ ചോദിച്ചാല്‍ എന്താണ് കുഴപ്പമെന്നും ഓരോ പരീക്ഷയുടെ പേരിലും പി.എസ്.സിയെ വലിച്ചിഴയ്ക്കുന്നതില്‍ ഖേദമുണ്ടെന്നും ചെയര്‍മാന്‍ എം.കെ സക്കീര്‍ ഹുസൈന്‍. സ്വകാര്യ ടൂഷന്‍ സെന്ററുകള്‍ നടത്തുന്നത് സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ അത് ചട്ടലംഘനമാണ്. അതില്‍നിന്നു വിട്ടുനില്‍ക്കാത്തവരുടെ പിന്നാലെ പോകാനും പരീക്ഷക്കുമുന്‍പ് നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടത് പി.എസ്.സിയാണ്. ചില സ്ഥാപനങ്ങള്‍ക്ക് പി.എസ്.സിയുമായി ബന്ധമുണ്ടെന്ന അവകാശവാദത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
കെ.എ.എസ് പരീക്ഷയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ല. ഈ വര്‍ഷം 300 മുതല്‍ 400 വരെ പരീക്ഷകള്‍ നടത്താനുണ്ട്. വിദഗ്ധര്‍ അടങ്ങിയ പാനലാണ് പി.എസ്.സിക്കായി ചോദ്യം തയാറാക്കുന്നത്. കെ.എ.എസ്. രണ്ടാംഘട്ട പരീക്ഷ അഞ്ചു മാസത്തിനുള്ളില്‍ നടത്തുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."