വായനാദിന വാരാചരണം: ജില്ലാതല ഉദ്ഘാടനം 20ന്
കോട്ടയം: കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന അന്തരിച്ച പി.എന്‍ പണിക്കരുടെ സ്മരണാര്‍ത്ഥം നടത്തുന്ന വായനാദിന-വാരാചരണം 19 മുതല്‍ 25 വരെ വിവിധ പരിപാടികളോടെ ജില്ലയില്‍ നടക്കും.
വായനാദിന-വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 20 രാവിലെ 10ന് കാരാപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ നിര്‍വ്വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിയ്ക്കും.
കലക്ടര്‍ സ്വാഗത് ഭണ്ഡാരി മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്. സോന വിശിഷ്ടാതിഥിയായിരിക്കും.
മുനിസിപ്പല്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദിലീപ് കുമാര്‍, കൗണ്‍സിലര്‍ അഡ്വ.പി.എസ് അഭിഷേക്, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്‍ഡ് എബ്രഹാം ഇട്ടിച്ചെറിയ, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി സി.ജി വാസുദേവന്‍ നായര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ.കെ.ആര്. ചന്ദ്രമോഹന്, വിദ്യാഭ്യാസ ഡെ.ഡയറക്ടര്‍ സി.എ. സന്തോഷ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുള്‍ റഷീദ്, ഹയര്‍ സെക്കന്‍ഡറി മേഖലാ ഡെ.ഡയറക്ടര്‍ എസ്. മിനി, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി.മാത്യു, സി.എന്‍.ആര്.ഐ അംഗം പി.ജി.എം നായര്‍, പി.ടി.എ പ്രസിഡന്റ് ദിലീപ് പി. ദാസ് എന്നിവര്‍ ആശംസ നേരും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സ്വാഗതവും ഹെഡ്മിസ്റ്റര്‍-ഇന്‍-ചാര്‍ജ്ജ് സുജാത പി തങ്കപ്പന് നന്ദിയും പറയും. ചടങ്ങില്‍ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിയ്ക്കും.
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍, ജില്ലാ സാക്ഷരതാമിഷന്‍, നെഹ്രു യുവകേന്ദ്ര, കോട്ടയം പബ്ലിക് ലൈബ്രറി, സിഎന്‍ആര്‍ഐ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."