ലുലു ഗ്രൂപ്പും എം.എ യൂസുഫലിയും ചെയ്യുന്ന സേവനങ്ങൾ മഹത്തരം: രമേശ് ചെന്നിത്തല
റിയാദ്: മലയാളികടക്കമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർക്കും മറ്റു വിദേശ രാജ്യങ്ങളിലെ പൗരന്മാർക്കും ഉപജീവനം മാർഗ്ഗം നൽകുന്ന ലുലു ഗ്രൂപ്പും അതിന്റെ സാരഥിയായ എം.എ.യൂസു ഫലിയും അനുഷ്ടിക്കുന്ന സേവനങ്ങൾ വിലമതിക്കാനാവാത്ത താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ ജീവിത പ്രശ്നങ്ങളെ ക്രിയാത്മകമായി സമീപിക്കുകയും അവരുടെ വ്യക്തിപരവും സാമൂഹികവുമായ വിഷയങ്ങളിൽ നിരന്തരം ഇടപ്പെടാൻ സന്മനസ്സ് കാണിക്കുകയും ചെയ്യുന്ന യൂസുഫലി കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ അഭിമാനമാണ്.
കൈവെച്ച മേഖലകളിലെല്ലാം മിന്നുന്ന പ്രകടനം കാഴ്ച വെച്ച അദ്ദേഹത്തിന്ന് ലോക രാഷ്ട്ര തലവന്മാരുമായുള്ള ബന്ധവും സ്വാധീനവും അദ്ദേഹത്തിന്റെ വ്യക്തി മഹത്വത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. പ്രവാസികളുടെ മാത്രമല്ല കഷ്ഠതയനുഭവിക്കുന്നവർക്ക് താങ്ങും തണലുമായി പ്രവർത്തിക്കാൻ അദ്ദേഹത്തിനും ലുലു ഗ്രൂപ്പിനുമായിട്ടുണ്ട്. പതിനായിരക്കണക്കിന് മലയാളികളാണ് ലുലുവിവിന്റെ വിവിധ ശാഖകളിൽ പ്രവർത്തിക്കുന്നത്. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ നന്ദിയും പ്രാർത്ഥനയും അദ്ദേഹത്തിനുണ്ടാവും. കേരളത്തിലും വിദേശ രാജ്യങ്ങളി ലുമായി കൂടുതൽ ഉയരങ്ങളിലെത്താൻ യൂസ്ഫലിക്കും ലുലു ഗ്രൂപ്പിനുമാവട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഹൃസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ അദ്ദേഹത്തിന് മുറബ്ബ ലുലു ഹൈപ്പർമാർക്കറ്റിൽ നൽകിയ സ്വീകരണത്തിലാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്. ലുലു ഗ്രൂപ്പ് സൗദി ഡയറക്ടർ ഷഹീം മുഹമ്മദുണ്ണിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."