ഡെമോക്രാറ്റിക് നേതാക്കള്‍ക്കെതിരേ അന്വേഷണം റഷ്യന്‍ ബന്ധമെന്ന ആരോപണത്തിന്
മറുനീക്കവുമായി ട്രംപ്വാഷിങ്ടണ്‍: യു.എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന്റെ രാജി ആവശ്യം ഉന്നയിച്ച ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ക്കെതിരേ റഷ്യന്‍ ബന്ധം ആരോപിച്ച് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് അന്വേഷണത്തിന് ഉത്തരവിട്ടു. നാന്‍സി പലോസി, ചക് ഷുമെര്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണം. ഇതോടെ റഷ്യന്‍ ബന്ധം ആരോപിക്കപ്പെട്ട ജെഫ് സെഷന്‍സിനെ ട്രംപ് പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമായി.
ജെഫിനെ സംരക്ഷിക്കാന്‍ 2010ല്‍ നാന്‍സി പലോസിയും റഷ്യന്‍ സ്ഥാനപതിയും മറ്റു ഉദ്യോഗസ്ഥരും ഒരു മേശക്കു ചുറ്റും ഇരിക്കുന്ന ചിത്രവും ട്രംപ് പുറത്തുവിട്ടു. നാന്‍സി പലോസിയുടെ റഷ്യന്‍ ബന്ധത്തെക്കുറിച്ചു അന്വേഷണം പ്രഖ്യാപിച്ചെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു. മറ്റൊരു മുതിര്‍ന്ന നേതാവായ ചക് ഷുമറിനെതിരെയും അന്വേഷണമുണ്ട്. റഷ്യന്‍ ബന്ധത്തിന് തെളിവായി സ്വീകരിച്ചിരിക്കുന്നത് ഇദ്ദേഹം വ്ളാദ്മിര്‍ പുടിനൊപ്പം നില്ക്കുന്ന ഒരു ഫോട്ടായാണ്. അമേരിക്കന്‍ അറ്റോര്‍ണി ജനറലും ട്രംപിന്റെ അടുത്ത അനുയായിയുമായ ജെഫ് സെഷന്സിനെതിരെയുള്ള ആരോപണങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റിനെ ചൊടിപ്പിച്ചത്.
റഷ്യന്‍ സ്ഥാനപതിയുമായി ജെഫ് നടത്തിയ ചര്‍ച്ച മറച്ചുവച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ട്രംപിന്റെ പ്രചാരണ കാലത്ത് ജെഫ് ഗവര്ണറായിരിക്കെയായിരുന്നു കൂടിക്കാഴ്ചകള്‍. അറ്റോര്‍ണി ജനറല്‍ ആയിരിക്കെ ഇത് അദ്ദേഹം മറച്ചുവയ്ക്കുകയും ചെയ്തു. ജെഫ് രാജിവയ്ക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യം ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."