സാമ്പത്തിക സംവരണം: ആദ്യ നിയമനം ആറുപേര്‍ക്ക്
തിരുവനന്തപുരം: മുന്നോക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സാമ്പത്തിക സംവരണത്തിലൂടെ ആദ്യമായി നിയമന ശുപാര്‍ശ നല്‍കി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ക്ലര്‍ക്ക്‌സബ് ഗ്രൂപ്പ് ഓഫിസര്‍ തസ്തികയില്‍ ആറു ഉദ്യോഗാര്‍ഥികളെ സാമ്പത്തിക സംവരണത്തിന്റെ ആനുകൂല്യം നല്‍കി നിയമിക്കുന്നതിന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ശുപാര്‍ശ നല്‍കിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇവര്‍ക്ക് ഇന്നുമുതല്‍ ജോലിയില്‍ പ്രവേശിക്കാം.
ക്ലര്‍ക്ക്‌സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയില്‍ പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ മെയിന്‍ ലിസ്റ്റില്‍ 169 പേരാണുള്ളത്. പട്ടികയില്‍ 38 പേര്‍ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും സംവരണത്തിന് അര്‍ഹതയുള്ളവരുമാണ്.
സപ്ലിമെന്ററി ലിസ്റ്റില്‍ 17 പേര്‍ സാമ്പത്തിക സംവരണത്തിന് അര്‍ഹതയുള്ളവരാണ്. നിലവിലുള്ള 64 ഒഴിവുകളിലേക്ക് സംവരണ വ്യവസ്ഥ പ്രകാരം 12 ഈഴവ സമുദായക്കാരെയും ആറു പട്ടികജാതിക്കാരെയും ഒരു പട്ടികവര്‍ഗക്കാരനെയും ഒരു വിശ്വകര്‍മജനെയും ഒരു ധീവര സമുദായംഗത്തെയും നിയമന ശുപാര്‍ശ ചെയ്തിട്ടുണ്ട്. കൂട്ടത്തില്‍ ഭിന്നശേഷിക്കാരായ രണ്ടു ആളുകള്‍ക്കും ഒരു വിമുക്തഭടനും സംവരണം നല്‍കിയിട്ടുണ്ട്.
കേരളത്തിലും ഇന്ത്യയിലും ആദ്യമായാണ് സാമ്പത്തിക സംവരണ ആനുകൂല്യം നേടി മുന്നോക്കവിഭാഗത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിയമനം ലഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വി.എസ് ശിവകുമാറിനെതിരായ കേസ്:
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."