HOME
DETAILS
MAL
ശോഭനമായ ഭാവി നേരുന്നു... ഇതൊരു ഒന്നൊന്നര മരണസര്‍ട്ടിഫിക്കറ്റ്
backup
February 27 2020 | 03:02 AM
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഈ മരണസര്‍ട്ടിഫിക്കറ്റ് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. കാരണം മറ്റൊന്നുമല്ല മരിച്ചയാള്‍ക്ക് 'ശോഭനമായ ഭാവി' ആശംസിച്ചാണ് ഈ മരണസര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത് എന്നതുതന്നെ. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലെ സിര്വരിയ ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം നടന്നത്.
സിര്വരിയ ഗ്രാമത്തിലെ ലക്ഷ്മി ശങ്കര്‍ എന്നയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയപ്പോഴാണ് വില്ലേജ് ഓഫിസര്‍ക്ക് പിഴവ് സംഭവിച്ചത്.
കഴിഞ്ഞ ജനുവരി 22ന് ആണ് ലക്ഷ്മി ശങ്കര്‍ അസുഖത്താല്‍ മരിച്ചത്. തുടര്‍ന്ന് മകന് വില്ലേജ് ഓഫിസറായ ബാബുലാലിന്റെ അടുത്ത് ചെന്ന് മരണസര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയായിരുന്നു. മരണസര്‍ട്ടിഫിക്കറ്റ് നല്‍കിയതിനൊപ്പം ആശംസയും അറിയിച്ചാണ് വില്ലേജ് ഓഫിസര്‍ പുലിവാല് പിടിച്ചത്.
സര്‍ട്ടിഫിക്കറ്റില്‍ മരണ കാരണം, തിയതി, സമയം, സ്ഥലം എന്നിവ രേഖപ്പെടുത്തിയതിന് ശേഷമാണ് വില്ലേജ് ഓഫിസര്‍ മരണപ്പെട്ടയാള്‍ക്ക് 'ശോഭനമായ ഭാവി' ആശംസിച്ചിരിക്കുന്നത്.
വിഷയം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ബാബുലാല്‍ മാപ്പു പറയുകയും പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."