മുന്നണി പ്രവേശനം; യു.ഡി.എഫ് ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനമെന്ന് കെ.ജെ ദേവസ്യ
കല്‍പ്പറ്റ: യു.ഡി.എഫ് നേതൃത്വം ചര്‍ച്ചക്ക് പോലും ശ്രമിക്കാതെയാണ് വയനാട്ടില്‍ കേരള കോണ്‍ഗ്രസ് (എം)നെ മുന്നണിയില്‍ നിന്ന് പുറത്താക്കിയതെന്ന് ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യ ആരോപിച്ചു. കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ പലയിടങ്ങളിലും പ്രാദേശിക രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്. മുന്നണി മര്യാദ ലംഘിച്ച് തങ്ങളുടെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പരാജയപ്പെടത്തിയതിനെ തുടര്‍ന്നാണ് സുല്‍ത്താന്‍ ബത്തേരിയില്‍ ഇടതുപക്ഷത്തിനൊപ്പം നിന്നത്. പിന്നീട് സംസ്ഥാന തലത്തില്‍ പാര്‍ട്ടി യു.ഡി.എഫിനൊപ്പമായെങ്കിലും ബത്തേരിയില്‍ പിന്തുണ തുടരുകയായിരുന്നു.
ഇക്കാര്യത്തില്‍ ജില്ലാ യു.ഡി.എഫ് നേതൃത്വവും പാര്‍ട്ടിയുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. മുന്നിണിയില്‍ നിന്ന് ഏകപക്ഷീയമായാണ് പുറത്താക്കിയത്. എന്നാല്‍ ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍ക്കോട് നിന്നാരംഭിക്കുന്ന കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് ജോസ് കെ. മാണി നയിക്കുന്ന കേരള യാത്രയിലുടനീളം ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, മുല്ലപ്പള്ളി രാമചന്ദ്രന്, രമേശ് ചെന്നിത്തല, എം.കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
മുന്നണിയിലില്ലാത്ത കാരണത്താല്‍ ജില്ലയിലെ യു.ഡി.എഫ് നേതൃത്വത്തെ ക്ഷണിച്ചിട്ടില്ലെന്നും നേതാക്കള്‍ പങ്കെടുക്കുമോ എന്ന് അറിയില്ലെന്നും കെ.ജെ ദേവസ്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."