'പുസ്തകമെടുക്കാം ആരോഗ്യവും നന്നാക്കാം' ജിംനേഷ്യമൊരുക്കി ഗ്രന്ഥാലയം
ചെറുവത്തൂര്‍: വായനയുടെ ചിറകിലേറാന്‍ ഒരു പുസ്തകമെടുക്കാം. മടങ്ങും മുന്‍പ് ആരോഗ്യ സംരക്ഷണത്തിനായി അല്‍പം വ്യായാമം വേണമെന്ന് തോന്നിയാല്‍ ഹെല്‍ത്ത് ക്ലബ് ആന്‍ഡ് മള്‍ട്ടി ജിംനേഷ്യത്തിലുമൊന്നു കയറാം. കൊടക്കാട് നാരായണ സ്മാരക സ്‌പോര്‍ട്‌സ് ക്ലബ്, ഗ്രന്ഥാലയം, യുവജനവേദിയുമായി ചേര്‍ന്നാണ് ഗ്രന്ഥാലയത്തില്‍ തന്നെ ഹെല്‍ത്ത് ക്ലബ് ആന്‍ഡ് മള്‍ട്ടി ജിംനേഷ്യം ഒരുക്കിയത്.
ചെറുപ്പക്കാര്‍ പോലും ജീവിത ശൈലി രോഗങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ അവര്‍ക്കാവശ്യമായ കായികക്ഷമത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലൊരു ആശയം നടപ്പാക്കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനപ്പെടുത്തുന്ന വിധത്തില്‍ വിവിധ ഉപകരണങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
പെക്ക് ഡസ്‌ക്ക് മെഷീന്‍, കാഫ് മെഷീന്‍, ഡംബല്‍സ്, ത്രഡ്മില്‍, സ്‌ക്വാട് റാക്ക്, ബെഞ്ച് പ്രസ്, ഇന്‍ക്ലൈന്‍ ബെഞ്ച് പ്രസ്, ഭാരം കുറക്കുന്നതിനാവശ്യമായ എ ബിസ് വര്‍ക്ക് ഔട്ട് മെഷീന്‍, സ്റ്റാന്റിങ് ട്വിസ്റ്റര്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകുന്നേരവുമായി പ്രത്യേക പരിശീലന സമയം ഉണ്ടാകും.
26 ന് ഉച്ചയ്ക്ക് 1.30ന് കായികമന്ത്രി ഇ.പി ജയരാജന്‍ ജിംനേഷ്യം ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."