ഹിറ്റ്‌ലറുടെ ശേഖരത്തിലെ അപൂര്‍വ പുസ്തകം ഇനി കനേഡിയന്‍ ലൈബ്രറിയില്‍
ഒട്ടാവ: ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ ശേഖരത്തിലുണ്ടായിരുന്ന അപൂര്‍വ പുസ്തകം ഇനി കനേഡിയന്‍ ലൈബ്രറിക്കു സ്വന്തം. 1944ല്‍ പുറത്തിറങ്ങിയ പുസ്തകമാണ് ലൈബ്രറിക്കു ലഭിച്ചിരിക്കുന്നത്. ലൈബ്രറി ആന്‍ഡ് ആര്‍ക്കൈവ്‌സ്, കാനഡയാണ് വാര്‍ത്ത പുറത്തുവിട്ടത്.
നാസികളുമായി അടുത്ത ബന്ധമുണ്ടായിരുന്ന പ്രശസ്ത ജര്‍മന്‍ ഭാഷാ പണ്ഡിതന്‍ ഹൈന്‍സ് ക്ലോസ് രചിച്ച 'സ്റ്റാറ്റിസ്റ്റിക്‌സ്, മീഡിയ, ആന്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് ജെവ്‌റി ഇന്‍ ദി യുനൈറ്റഡ് സ്റ്റേറ്റ്‌സ് ആന്‍ഡ് കാനഡ' എന്ന പുസ്തകമാണ് ഹിറ്റ്‌ലറുടെ ശേഖരത്തില്‍നിന്ന് കനേഡിയന്‍ ലൈബ്രറിക്കു ലഭിച്ചത്. വടക്കന്‍ അമേരിക്കയിലെ ജൂതസമൂഹങ്ങളെക്കുറിച്ചും അവരുടെ സംഘാടനത്തെക്കുറിച്ചുമുള്ള സുപ്രധാന വിവരങ്ങളടങ്ങിയതാണ് 137 പേജുള്ള പുസ്തകം. ഹിറ്റ്‌ലറുടെ സ്വകാര്യ ശേഖരത്തില്‍നിന്നാണ് പുസ്തകം കണ്ടെത്തിയത്. 16,000ത്തോളം പുസ്തകശേഖരം സ്വന്തമായുണ്ടായിരുന്ന ഹിറ്റ്‌ലര്‍ നല്ല വായനക്കാരനായിരുന്നുവെന്നാണു ചരിത്രം അടയാളപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."