ഓടിയെത്തിയത് ദേവനന്ദയെ കാണാനില്ലെന്ന വിവരമറിഞ്ഞ്, എത്തിയപ്പോള്‍ കണ്ടത് പൊന്നുമോളുടെ ചേതനയറ്റ ശരീരം, കണ്ടുനിന്നവരെയെല്ലാം കരയിച്ച് ആ പിതാവ്
കൊല്ലം: കൊല്ലത്ത് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറുവയസുകാരി ദേവനന്ദയെ കാണാന്‍ പിതാവ് പ്രദീപ് ഓടിയെത്തുമ്പോള്‍ കണ്ടത് മകളുടെ ചേതനയറ്റ ശരീരം. മകളുടെ തിരോധാനമറിഞ്ഞാണ് പ്രദീപ് നാട്ടിലേക്ക് ഓടിയെത്തിയത്. എന്നാല്‍ വീട്ടിലെത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. കണ്ടു നിന്നവരെയെല്ലാം കരയിക്കുന്നതായിരുന്നു ആ പിതാവിന്റെ ദയനീയാവസ്ഥ.
കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഒന്നുമില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പിന്നെയെങ്ങനെ മരണം സംഭവിച്ചുവെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അതേ സമയം ദേവനന്ദയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും അനുശോചിച്ചു. കുട്ടിയുടെ മരണം ദുഖ:കരമാണെന്നും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ദേവനന്ദയുടെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഃഖത്തില്‍ എല്ലാ മലയാളികളോടൊപ്പം പങ്കുചേരുന്നതായും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."