സര്‍വകലാശാലകള്‍ ഒ.ബി.ടി പാഠ്യപദ്ധതിയിലേയ്ക്ക്
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തില്‍ 1,000 കോളജ്, സര്‍വകലാശാല അധ്യാപകരെ കോഴ്‌സ് ഫലപ്രാപ്തിയില്‍ ഊന്നിയുള്ള അധ്യയനത്തില്‍ പരിശീലനം നല്‍കാന്‍ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ലക്ഷ്യമിടുന്നു. കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാക്കല്‍റ്റി ട്രെയിനിങ് സെന്റര്‍ ആണ് പരിശീലനം നടപ്പിലാക്കുന്നത്. അധ്യാപകര്‍ക്കുള്ള ഈ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി ആറിന് മന്ത്രി കെ.ടി.ജലീല്‍ നിര്‍വഹിക്കും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന റസിഡന്‍ഷ്യല്‍ ട്രെയിനിങ്ങില്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, പ്രൊഫ. ഉദയകുമാര്‍ (ജെ.എന്‍.യു), പ്രൊഫ. സഷീജ് ഹെഗ്‌ഡെ (ഹൈദരാബാദ് യൂനിവേഴ്‌സിറ്റി), സഞ്ജയ് പാല്‍ ശിഖര്‍ (ഹൈദരാബാദ് യൂനിവേഴ്‌സിറ്റി), പ്രൊഫ. എം. ദാസന്‍ (റിട്ടയേര്‍ഡ് പ്രൊഫസര്‍, സി.യു.കെ) തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.
കോഴ്‌സ് ഫലപ്രാപ്തി അടിസ്ഥാനമാക്കിയുള്ള അധ്യയനവും മൂല്യനിര്‍ണയവും (ഔട്കം ബെയ്‌സ്ഡ് ടീച്ചിങ് ആന്‍ഡ് ഇവാലുവേഷന്‍-ഒ.ബി.ടി.ഇ) എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയനുസരിച്ച് ഓരോ സര്‍വകലാശാലയ്ക്കും തങ്ങളുടെ കോഴ്‌സുകളുടെ അന്തിമഫലം നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും.
അധ്യയനഫലത്തെ ലക്ഷ്യമിട്ടുള്ള പഠനപദ്ധതിയും അതു നേടിയെടുക്കാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കുകയുമാണ് ഒ.ബി.ടി.ഇ ലക്ഷ്യമിടുന്നതതെന്ന് കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."