HOME
DETAILS

ഡല്‍ഹി വംശഹത്യ: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം, പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം

  
backup
February 28, 2020 | 9:57 AM

delhi-massacre-10-lakh-for-died-2-lakd-for-injured

 

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി ഉയര്‍ന്നു. 130 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 48 എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തു. വാട്‌സാപ്പ് സന്ദേശങ്ങളയച്ച് ഉത്തര്‍പ്രദേശില്‍ നിന്നും അക്രമികളെ വിളിച്ചുവരുത്തിയാണ് ഡല്‍ഹിയില്‍ കലാപമഴിച്ചുവിട്ടതെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. 50 ഫോണുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ അക്രമങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണനിലയിലേക്ക് എത്തിയിട്ടില്ല. പ്രദേശത്ത് അര്‍ദ്ധസൈനികരും പോലിസും പട്രോളിങ് നടത്തുന്നുണ്ട്.

113 കമ്പനി അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷവും നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രിയിലും ഭജന്‍പുര, മൗജിപൂര്‍, കാരവാല്‍ നഗര്‍ എന്നിവിടങ്ങളില്‍ തീവയ്പ്പുണ്ടായി. ഇന്നലെ ഗംഗാ വിഹാറിലെ ജോഹ്‌റിപൂര്‍ ഭാഗത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. തെരുവില്‍ ചിതറിക്കിടക്കുന്ന കല്ലുകളും മറ്റു വസ്തുക്കളും നീക്കം ചെയ്യുന്ന ജോലി ശുചീകരണത്തൊഴിലാളികള്‍ ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ബി.ജെ.പിയുടെ വിവാദ നേതാവ് കപില്‍മിശ്ര നയിച്ച സമാധാന റാലിക്കിടെ ടൈംസ് നൗ റിപോര്‍ട്ടര്‍ക്ക് മര്‍ദ്ദനമേറ്റു.

കലാപത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് എ.എ.പി നേതാവ് താഹിര്‍ ഹുസൈന്റെ ഖജൗരി ഖാസിലുള്ള ഫാക്ടറി പോലിസ് സീല്‍ ചെയ്തു. അക്രമം അന്വേഷിക്കുന്നതിന് ഡല്‍ഹി പോലിസ് രണ്ടു പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കി. ഡി.സി.പിമാരായ ജോയ് ടിര്‍ക്കി, രാജേഷ് ദിയോ എന്നിവരായിരിക്കും അന്വേഷണ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഡല്‍ഹി പോലിസ് അഡീഷണല്‍ കമ്മീഷണര്‍ ബി.കെ സിങ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

കലാപത്തിനിരയായവര്‍ക്കായി ഡല്‍ഹിയിലെ ഗുരുദ്വാരകളില്‍ അഭയകേന്ദ്രങ്ങള്‍ തുറന്നു. മരുന്നുകളും അവശ്യ വൈദ്യസഹായവും ഗുരുദ്വാരകള്‍ നല്‍കുന്നുണ്ട്. ജി.ടി.ബി ആശുപത്രികളില്‍ പരിക്കേറ്റ് കഴിയുന്നവരെ ഇന്നലെ രാഷ്ട്രീയ നേതാക്കാള്‍ സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സി.ആര്‍.പി.എഫുകാര്‍ ആശുപത്രിയിലെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  6 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago