HOME
DETAILS

ഭാര്യയുടെ ഫോണിലേക്ക് നിരന്തരം മെസേജ്; ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു കൊലപ്പെടുത്തി യുവാവും സംഘവും 

  
March 15, 2026 | 6:20 PM

man killed auto driver for messaging her wife

ചാത്തന്നൂര്‍: യുവതിയുടെ ഫോണിലേക്ക് മെസേജ് അയച്ച് ശല്യം ചെയ്‌തെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചു കൊന്നു. കൊട്ടിയം നടുവിലക്കര ദിലീപ് ഭവനില്‍ ദിലീപ് (42) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

സംഭവത്തില്‍ കല്ലുവാതുക്കല്‍ വിലവൂര്‍കോണം സ്വദേശി വരുണിനെയും (30) ഇയാളുടെ ഭാര്യയെയും പൊലിസ് കസ്റ്റഡിയില്‍ എടുത്തു. മര്‍ദ്ദന ശേഷം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അവശനിലയില്‍ എത്തിച്ച ദിലീപിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ട ആശുപത്രി അധികൃതരാണ് പൊലിസില്‍ വിവരമറിയിച്ചത്. പരിശോധനക്കിടെ ദിലീപ് മരിച്ചു. ദിലീപിനെ ആശുപത്രിയില്‍ എത്തിച്ച യുവാവിനെയും, ഒപ്പമുണ്ടായിരുന്ന സ്ത്രീയെയും പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. 

തന്റെ ഭാര്യയെ  ദിലീപ് നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായി യുവാവ് മൊഴി നല്‍കി. ഇതുസംബന്ധിച്ചുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ഉളിയനാടുള്ള കൂട്ടുകാരന്റെ വാടക വീട്ടിലേക്ക് ദിലീപിനെ വിളിച്ചുവരുത്തുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും ചെയ്‌തെന്നാണ് പൊലിസ് കണ്ടെത്തല്‍. മര്‍ദനത്തിനിടെ അവശനായ ദിലീപിനെ പ്രതികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലിസ് പറഞ്ഞു. 

an auto driver was beaten to death for allegedly harassing a young woman by sending messages to her phone. dileep (42) died at dileep bhavan in naduvilakkara, kottayam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  2 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  2 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  2 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  2 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  2 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  2 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  2 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  2 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  2 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  2 days ago