HOME
DETAILS

2021-2026 ഇങ്ങനെയായിരുന്നു കേരളം; ഇനിയെങ്ങനെ?

  
March 16, 2026 | 3:26 AM

kerala assembly election 2021-2026 result list

കാസർകോഡ്-5

എൽ.ഡി.എഫ്-3

ഉദുമ-ജയം:സി.എച്ച്. കുഞ്ഞമ്പു (സി.പി.എം)-78,664. പരാജയം: പെരിയ ബാലകൃഷ്ണൻ (കോൺ.)-65,342. ഭൂരിപക്ഷം: 13,322. കാഞ്ഞങ്ങാട്- ജയം: ഇ. ചന്ദ്രശേഖരൻ (സി.പി.ഐ)-84,615. പരാജയം: പി.വി. സുരേഷ് (കോൺ.)-57,476. ഭൂരിപക്ഷം: 27,139. 3. തൃക്കരിപ്പൂർ- ജയം: എം. രാജഗോപാൽ (സി.പി.എം)-86,151. പരാജയം: എം.പി. ജോസഫ് (കെ.സി)-60,014. ഭൂരിപക്ഷം: 26,137

യു.ഡി.എഫ്-2

മഞ്ചേശ്വരം-ജയം: എ.കെ.എം.അഷ്‌റഫ് (ലീഗ്)-65,758. പരാജയം: കെ.സുരേന്ദ്രൻ (ബി.ജെ.പി)-65,013. ഭൂരിപക്ഷം: 745. കാസർകോട്-ജയം: എൻ.എ. നെല്ലിക്കുന്ന് (ലീഗ്)-63,296. പരാജയം: കെ. ശ്രീകാന്ത് (ബി.ജെ.പി)-50,395. ഭൂരിപക്ഷം: 12,901

കണ്ണൂർ-11

എൽ.ഡി.എഫ്-9

പയ്യന്നൂർ ജയം: ടി.ഐ. മധുസൂദനൻ(സി.പി.എം)-93,695. പരാജയം: എം. പ്രദീപ് കുമാർ (കോൺ.)-43,915. ഭൂരിപക്ഷം: 49,780. കല്ല്യാശ്ശേരി ജയം: എം. വിജിൻ (സി.പി.എം)-88,252. പരാജയം: ബ്രിജേഷ് കുമാർ (കോൺ.)-43,859. ഭൂരിപക്ഷം: 44,393 തളിപ്പറമ്പ്  ജയം: എം.വി. ഗോവിന്ദൻ (സി.പി.എം)-92,870. പരാജയം: അബ്ദുൽ റഷീദ് വി.പി (കോൺ.) -70,181. ഭൂരിപക്ഷം: 22,689. അഴീക്കോട്  ജയം: കെ.വി. സുമേഷ് (സി.പി.എം)-65,794. പരാജയം: കെ.എം. ഷാജി(ലീഗ്)-59,653. ഭൂരിപക്ഷം: 6,141 കണ്ണൂർ  ജയം: കടന്നപ്പള്ളി രാമചന്ദ്രൻ (കോൺ.(എസ്)-60313. പരാജയം: സതീശൻ പാച്ചേനി (കോൺ.)-58568. ഭൂരിപക്ഷം: 1,745 ധർമ്മടം ജയം: പിണറായി വിജയൻ (സി.പി.എം)-95,522. പരാജയം: സി. രഘുനാഥ്(കോൺ.)-45399. ഭൂരിപക്ഷം:50,123 തലശ്ശേരി ജയം: എ.എൻ. ഷംസീർ (സി.പി.എം)-81810.പരാജയം: എം.പി. അരവിന്ദാക്ഷൻ (കോൺ.)-45009.ഭൂരിപക്ഷം: 36,801 കൂത്തുപറമ്പ്  ജയം: കെ.പി. മോഹനൻ (എൽ.ജെ.ഡി)-70626. പരാജയം: പൊറ്റങ്കണ്ടി അബ്ദുള്ള (ലീഗ്)-61085. ഭൂരിപക്ഷം: 9,541. മട്ടന്നൂർ ജയം: കെ.കെ. ശൈലജ (സി.പി.എം)-96,129. പരാജയം: ഇല്ലിക്കൽ അഗസ്തി (ആർ.എസ്.പി.)-35166. ഭൂരിപക്ഷം:60,963 

യു.ഡി.എഫ്-2

ഇരിക്കൂർ- ജയം: സജീവ് ജോസഫ് (കോൺ.)-76764
പരാജയം: സജി കുറ്റിയാനിമറ്റം (കെ.സി(എം)-66754
ഭൂരിപക്ഷം:10,010. പേരാവൂർ-ജയം: സണ്ണി ജോസഫ് (കോൺ.)-66,706. പരാജയം: കെ.വി. സക്കീർ ഹുസൈൻ (സി.പി.എം)-63,534. ഭൂരിപക്ഷം:3,172 

വയനാട്-3

എൽ.ഡി.എഫ്-1

മാനന്തവാടി-ജയം: ഒ.ആർ. കേളു (സി.പി.എം)-72,536. പരാജയം: പി.കെ. ജയലക്ഷ്മി (കോൺ)-63,254. ഭൂരിപക്ഷം:9,282. 

യു.ഡി.എഫ്-2

സുൽത്താൻ ബത്തേരി-ജയം: ഐ.സി. ബാലകൃഷ്ണൻ (കോൺ.)-81,077. പരാജയം: എം.എസ്. വിശ്വനാഥൻ (സി.പി.എം)-69,255. ഭൂരിപക്ഷം:11,822. കൽപ്പറ്റ-ജയം: ടി. സിദ്ദീഖ് (കോൺ.)-70,252. പരാജയം: എം.വി. ശ്രേയാംസ് കുമാർ (എൽ.ജെ.ഡി)-64,782. ഭൂരിപക്ഷം:5,470

കോഴിക്കോട്-13

എൽ.ഡി.എഫ്- 11

കുറ്റ്യാടി ജയം: കെ.പി. കുഞ്ഞമ്മദ് കുട്ടി (സി.പി.എം)-80143. പരാജയം: പാറക്കൽ അബ്ദുള്ള (ലീഗ്)-79810. ഭൂരിപക്ഷം:333 നാദാപുരം ജയം: ഇ.കെ. വിജയൻ (സി.പി.ഐ)-83293. പരാജയം: കെ. പ്രവീൺ കുമാർ (കോൺ.)-79258. ഭൂരിപക്ഷം: 4,035 കൊയിലാണ്ടി ജയം: കാനത്തിൽ ജമീല (സി.പി.എം)-75628. പരാജയം: എൻ.സുബ്രഹ്മണ്യൻ (കോൺ.)-67156. ഭൂരിപക്ഷം:8,472. (കാനത്തിൽ ജമീല അന്തരിച്ചതിനെ തുടർന്ന് ഒഴിഞ്ഞുകിടക്കുന്നു). പേരാമ്പ്ര ജയം: ടി.പി. രാമകൃഷ്ണൻ (സി.പി.എം)-86023. പരാജയം: സി.എച്ച്. ഇബ്രാഹിംകുട്ടി (ലീഗ്. സ്വതന്ത്രൻ)-63431. ഭൂരിപക്ഷം:22,592. ബാലുശ്ശേരി ജയം: കെ.എം.സച്ചിൻ ദേവ്(സി.പി.എം)-91839. പരാജയം: ധർമ്മജൻ ബോൾഗാട്ടി (കോൺ.)-71467. ഭൂരിപക്ഷം: 18,000. എലത്തൂർ ജയം: എ.കെ. ശശീന്ദ്രൻ (എൻ.സി.പി)-83639. പരാജയം: സുൾഫിക്കർ മയൂരി (എൻ.സി.കെ)-45137. ഭൂരിപക്ഷം: 38,502. കോഴിക്കോട് നോർത്ത് ജയം: തോട്ടത്തിൽ രവീന്ദ്രൻ (സി.പി.എം)-59124. പരാജയം: കെ.എം. അഭിജിത് (കോൺ)-46196. ഭൂരിപക്ഷം: 12,928. കോഴിക്കോട് സൗത്ത്  ജയം: അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ)-52557. പരാജയം: പി.കെ. നൂർബീന റഷീദ് (ലീഗ്)-40098. ഭൂരിപക്ഷം:12,459. ബേപ്പൂർ ജയം: പി.എ. മുഹമ്മദ് റിയാസ് (സി.പി.എം)-82165. പരാജയം: പി.എം. നിയാസ്(കോൺ.)-53418. ഭൂരിപക്ഷം: 28,747. കുന്ദമംഗലം ജയം: പി.ടി.എ. റഹീം (സി.പി.എം സ്വത.)-85138. പരാജയം: ദിനേശ് പെരുമണ്ണ (ലീഗ്.സ്വതന്ത്രൻ)-74862. ഭൂരിപക്ഷം:10,276 തിരുവമ്പാടി ജയം: ലിന്റോ ജോസഫ്(സി.പി.എം)-67867. പരാജയം: സി.പി. ചെറിയ മുഹമ്മദ് (ലീഗ്)-63224. ഭൂരിപക്ഷം: 5,596

യു.ഡി.എഫ്-2

വടകര ജയം: കെ.കെ. രമ (ആർ.എം.പി(ഐ)-65,093. പരാജയം: മനയത്ത് ചന്ദ്രൻ (എൽ.ജെ.ഡി)-57,602. ഭൂരിപക്ഷം: 7,491. കൊടുവള്ളി ജയം: എം.കെ. മുനീർ (ലീഗ്)-72336. പരാജയം: കാരാട്ട് റസാക്ക് ( സി.പി.എം സ്വത.)-65992. ഭൂരിപക്ഷം:6,344

മലപ്പുറം-16

യു.ഡി.എഫ്- 13

കൊണ്ടോട്ടി ജയം: ടി.വി. ഇബ്രാഹിം (ലീഗ്)-82,759. പരാജയം: സുലൈമാൻ ഹാജി (സി.പി.എം സ്വത.)-65,093. ഭൂരിപക്ഷം:17,666. ഏറനാട് ജയം: പി.കെ. ബഷീർ (ലീഗ്)-78,076. പരാജയം: കെ.ടി. അബ്ദുറഹ്മാൻ (സി.പി.എം സ്വത.)-55,530. ഭൂരിപക്ഷം: 22,546. നിലമ്പൂർ  ജയം: പി.വി. അൻവർ (സി.പി.എം സ്വത.)-81,227. പരാജയം: വി.വി. പ്രകാശ് (കോൺ.)-78,527. ഭൂരിപക്ഷം: 2,700. (2024:വിജയം: ആര്യാടൻ ഷൗക്കത്ത് ( കോൺ)-77,737. പരാജയം: എം.സ്വരാജ് ( സി.പി.എം)-66,660. ഭൂരിപക്ഷം: 11,077). വണ്ടൂർ ജയം: എ.പി. അനിൽ കുമാർ (കോൺ)-87,415. പരാജയം: പി. മിഥുന (സി.പി.എം)-71,852. ഭൂരിപക്ഷം: 15,563. മഞ്ചേരി ജയം: യു.എ. ലത്തീഫ് (ലീഗ്)-78,836. പരാജയം: പി. ഡിബോണ നാസർ (സി.പി.ഐ)-64,263. ഭൂരിപക്ഷം: 14,573. പെരിന്തൽമണ്ണ ജയം: നജീബ് കാന്തപുരം (ലീഗ്)-76,530. പരാജയം: കെ.പി. മുസ്തഫ (സി.പി.എം സ്വത.)-76,492. ഭൂരിപക്ഷം:38 മങ്കട ജയം: മഞ്ഞളാംകുഴി അലി (ലീഗ്)-83,231. പരാജയം: ടി.കെ. റഷീദ് അലി (സി.പി.എം)-76,985. ഭൂരിപക്ഷം:6,246. മലപ്പുറം ജയം: പി. ഉബൈദുല്ല (ലീഗ്)-93,166. പരാജയം: പി. അബ്ദുറഹ്മാൻ (സി.പി.എം)-57,958. ഭൂരിപക്ഷം: 35,208 വേങ്ങര ജയം: പി.കെ. കുഞ്ഞാലിക്കുട്ടി (ലീഗ്)-70,381. പരാജയം: പി. ജിജി (സി.പി.എം)-39,785. ഭൂരിപക്ഷം: 30,596. വള്ളിക്കുന്ന് ജയം: അബ്ദുൽ ഹമീദ് പി.(ലീഗ്)-71,823. പരാജയം: എ.പി. അബ്ദുൽ വഹാബ് (ഐ.എൻ.എൽ)-57,707. ഭൂരിപക്ഷം: 14,116. തിരൂരങ്ങാടി ജയം: കെ.പി.എ. മജീദ് (ലീഗ്)-73,499. പരാജയം: നിയാസ് പുളിക്കലകത്ത് (സി.പി.ഐ സ്വത.)-63,921. ഭൂരിപക്ഷം: 9,578. തിരൂർ ജയം: കുറുക്കോളി മൊയ്തീൻ (ലീഗ്)-82,314. പരാജയം: ഗഫൂർ പി. ലില്ലീസ്(സി.പി.എം)-75,100. ഭൂരിപക്ഷം: 7,214. കോട്ടക്കൽ ജയം: കെ.കെ. ആബിദ് ഹുസൈൻ (ലീഗ്)-81,700. പരാജയം: എൻ.എ. മുഹമ്മദ് കുട്ടി (എൻ.സി.പി)-65,112. ഭൂരിപക്ഷം:16,588

എൽ.ഡി.എഫ്-3

താനൂർ ജയം: വി. അബ്ദുൽറഹ്മാൻ (സി.പി.എം സ്വത.)-70,704. പരാജയം: പി.കെ. ഫിറോസ് (ലീഗ്)-69,719 . ഭൂരിപക്ഷം:985. തവനൂർ ജയം:     കെ.ടി. ജലീൽ (സി.പി.എം സ്വത.)-70,358. പരാജയം: ഫിറോസ് കുന്നുംപറമ്പിൽ (കോൺഗ്രസ്)-67,794. ഭൂരിപക്ഷം: 2,564.  പൊന്നാനി ജയം: പി. നന്ദകുമാർ (സി.പി.എം)-74,668. പരാജയം: എ.എം. രോഹിത് (കോൺഗ്രസ് )-57,625. ഭൂരിപക്ഷം: 17,043

പാലക്കാട്-12

എൽ.ഡി.എഫ്-10

തൃത്താല ജയം: എം.ബി. രാജേഷ് (സി.പി.എം)-69,814. പരാജയം: വി.ടി. ബൽറാം (കോൺ)-66798. ഭൂരിപക്ഷം: 3,016 പട്ടാമ്പി ജയം: മുഹമ്മദ് മുഹ്‌സിൻ പി (സി.പി.ഐ)-75,311. പരാജയം: റിയാസ് മുക്കോളി (കോൺഗ്രസ്)-57337. ഭൂരിപക്ഷം: 17,974. ഷൊർണ്ണൂർ ജയം: പി. മമ്മിക്കുട്ടി(സി.പി.എം)-74,400. പരാജയം: ടി.എച്ച്. ഫിറോസ് ബാബു (കോൺഗ്രസ്)-37,726. ഭൂരിപക്ഷം: 36,674 ഒറ്റപ്പാലം ജയം: കെ. പ്രേംകുമാർ (സി.പി.എം)-74,859. പരാജയം: പി. സരിൻ (കോൺ)-59,707. ഭൂരിപക്ഷം:15,152. കോങ്ങാട് ജയം: കെ. ശാന്തകുമാരി (സി.പി.എം)-67,881. പരാജയം: യു.സി. രാമൻ (ലീഗ്)-40,662. ഭൂരിപക്ഷം: 27,219. മലമ്പുഴ ജയം: എ. പ്രഭാകരൻ (സി.പി.എം)-75,934. പരാജയം: സി. കൃഷ്ണകുമാർ (ബി.ജെ.പി)-50,200. ഭൂരിപക്ഷം: 25,734. തരൂർ ജയം: പി.പി. സുമോദ് (സി.പി.എം)-67,744. പരാജയം: കെ.എ. ഷീബ (കോൺ)-43,213. ഭൂരിപക്ഷം: 24,531. ചിറ്റൂർ ജയം: കെ. കൃഷ്ണൻകുട്ടി (ജെ.ഡി.എസ്)-84,672. പരാജയം: സുമേഷ് അച്ചുതൻ (കോൺ)-50794. ഭൂരിപക്ഷം:33,878. നെന്മാറ ജയം: കെ. ബാബു (സി.പി.എം)-80,145. പരാജയം: സി.എൻ. വിജയകൃഷ്ണൻ (സി.എം.പി)-51441. ഭൂരിപക്ഷം:28,704. ആലത്തൂർ ജയം: കെ.ഡി. പ്രസേനൻ (സി.പി.എം)-74,653. പരാജയം: പാളയം പ്രദീപ്(കോൺ)-40,535. ഭൂരിപക്ഷം: 34,118

യു.ഡി.എഫ്-2

മണ്ണാർക്കാട് ജയം: എൻ. ഷംസുദ്ദീൻ (ലീഗ്)-71,657. പരാജയം: കെ.പി. സുരേഷ് രാജ് (സി.പി.ഐ)-65,787. ഭൂരിപക്ഷം: 5,870. പാലക്കാട് ജയം: ഷാഫി പറമ്പിൽ (കോൺ)-54,079. പരാജയം: ഇ. ശ്രീധരൻ (ബി.ജെ.പി)-50,220. ഭൂരിപക്ഷം:3,859. ( 2024 ഉപതെരഞ്ഞെടുപ്പ്: ജയം: രാഹുൽ മാങ്കൂട്ടത്തിൽ (കോൺ)-58389. പരാജയം: സി. കൃഷ്ണകുമാർ ( ബി.ജെ.പി)-50220. ഭൂരിപക്ഷം: 18840)

തൃശൂർ-13

എൽ.ഡി.എഫ്-12

ചേലക്കര-ജയം: കെ. രാധാകൃഷ്ണൻ (സി.പി.എം) -83,415. പരാജയം: സി.സി. ശ്രീകുമാർ (കോൺ)-    
44,015. ഭൂരിപക്ഷം: 39,400. 2024 ഉപതെരഞ്ഞെടുപ്പ്: ജയം: യു.ആർ. പ്രദീപ് (സി.പി.എം)-64,259. പരാജയം: രമ്യ ഹരിദാസ് (കോൺ.)- 52,137. ഭൂരിപക്ഷം: 12122. കുന്ദംകുളം ജയം: എ.സി. മൊയ്തീൻ (സി.പി.എം)-75,532. പരാജയം: കെ. ജയശങ്കർ (കോൺ)-48,901. ഭൂരിപക്ഷം: 26,631. ഗുരുവായൂർ ജയം: എൻ.കെ. അക്ബർ (സി.പി.എം)-77,072. പരാജയം: കെ.എൻ.എ. ഖാദർ (ലീഗ്)-58,804. ഭൂരിപക്ഷം:18,268. മണലൂർ ജയം: മുരളി പെരുന്നെല്ലി (സി.പി.എം)-78,337. പരാജയം: വിജയ് ഹരി (കോൺ)-48,461. ഭൂരിപക്ഷം:29,876. വടക്കാഞ്ചേരി ജയം: സേവ്യർ ചിറ്റിലപ്പള്ളി (സി.പി.എം)-81,026. പരാജയം: അനിൽ അക്കര (കോൺ)-65,858. ഭൂരിപക്ഷം: 15,168. ഒല്ലൂർ ജയം: കെ. രാജൻ (സി.പി.ഐ)-76,657. പരാജയം: ജോസ് വള്ളൂർ (കോൺ)-55,151. ഭൂരിപക്ഷം: 21,506. തൃശ്ശൂർ ജയം: പി. ബാലചന്ദ്രൻ (സി.പി.ഐ)-44,263. പരാജയം: പത്മജ വേണുഗോപാൽ (കോൺ)-43,317. ഭൂരിപക്ഷം: 946. നാട്ടിക ജയം: സി.സി. മുകുന്ദൻ (സി.പി.ഐ)-72,930. പരാജയം: സുനിൽ ലാലൂർ (കോൺ)-44,499. ഭൂരിപക്ഷം: 28,431 കയ്പമംഗലം ജയം: ഇ.ടി. ടൈസൺ( സി.പി.എം)-73,161. പരാജയം: ശോഭ സുബിൻ (കോൺ)-50,463. ഭൂരിപക്ഷം:22,698.  ഇരിങ്ങാലക്കുട  ജയം: ആർ. ബിന്ദു (സി.പി.എം)-62,493. പരാജയം: തോമസ് ഉണ്ണിയാടൻ (കെ.സി)-56,544. ഭൂരിപക്ഷം:5,949  പുതുക്കാട്  ജയം: കെ.കെ. രാമചന്ദ്രൻ (സി.പി.എം)-73,365. പരാജയം: സുനിൽ അന്തിക്കാട്(കോൺ)-46,012. ഭൂരിപക്ഷം: 27,353 കൊടുങ്ങല്ലൂർ ജയം: വി.ആർ. സുനിൽ കുമാർ (സി.പി.ഐ)-71,457. പരാജയം: എം.പി. ജാക്‌സൺ (കോൺ)-47,564. 
ഭൂരിപക്ഷം: 23,893.  

യു.ഡി.എഫ്-1

ചാലക്കുടി  ജയം: സനീഷ് കുമാർ ജോസഫ് (കോൺ)-61,888. പരാജയം: ഡെന്നിസ് ആന്റണി (കെ.സി.(എം)-60,831. ഭൂരിപക്ഷം: 1,057

എറണാംകുളം-14

യു.ഡി.എഫ്-9

പെരുമ്പാവൂർ ജയം: എൽദോസ് പി. കുന്നപ്പിള്ളി (കോൺ)-53,484. പരാജയം: ബാബു ജോസഫ് (കെ.സി.എം)-50,585. ഭൂരിപക്ഷം:2,899. അങ്കമാലി ജയം: റോജി എം. ജോൺ (കോൺ)-71,562. പരാജയം: ജോസ് തെറ്റയിൽ (ജെ.ഡി.(എസ്)-55,633. ഭൂരിപക്ഷം: 15,929. ആലുവ ജയം: അൻവർ സാദത്ത് (കോൺ)-73,703. പരാജയം: ഷെൽന നിഷാദ് (സി.പി.എം)-54,817. ഭൂരിപക്ഷം:18,886.  പറവൂർ ജയം: വി.ഡി. സതീശൻ (കോൺ)-82,264. പരാജയം: എം.ടി. നിക്‌സൺ (സി.പി.ഐ)-60,963. ഭൂരിപക്ഷം: 21,301  തൃപ്പൂണിത്തുറ ജയം: കെ. ബാബു (കോൺ)-65,875. പരാജയം: എം. സ്വരാജ് (സി.പി.എം)-64,883. ഭൂരിപക്ഷം: 992.  എറണാകുളം  ജയം: ടി.ജെ. വിനോദ് (കോൺ)-45,930. പരാജയം: ഷാജി ജോർജ്ജ് (സി.പി.എം സ്വത)-34,960. ഭൂരിപക്ഷം:10,970. തൃക്കാക്കര ജയം: പി.ടി. തോമസ് (കോൺ)-59,839. പരാജയം: ജെ. ജേക്കബ് (സി.പി.എം)-45,510. ഭൂരിപക്ഷം:14,329. (2022 ഉപതെരഞ്ഞെടുപ്പ്: ജയം: ഉമ തോമസ് ( കോൺ)-72770. പരാജയം: ജോ ജോസഫ് (സി.പി.എം)-47754. ഭൂരിപക്ഷം: 25016. പിറവം ജയം: അനൂപ് ജേക്കബ് (കെ.സി.ജെ)-85,056. പരാജയം: സിന്ധുമോൾ ജേക്കബ് (കെ.സി.എം)-59,692. ഭൂരിപക്ഷം: 25,364 മൂവാറ്റുപുഴ ജയം: മാത്യു കുഴൽനാടൻ (കോൺ)-64,425. പരാജയം: എൽദോ എബ്രഹാം(സി.പി.ഐ)-58,264. ഭൂരിപക്ഷം: 6,161

എൽ.ഡി.എഫ്-5

കളമശ്ശേരി ജയം: പി. രാജീവ് (സി.പി.എം)-77,141. പരാജയം: വി.ഇ. അബ്ദുൾ ഗഫൂർ (ലീഗ്)-61,805. ഭൂരിപക്ഷം: 15,336. വൈപ്പിൻ ജയം: കെ.എൻ. ഉണ്ണികൃഷ്ണൻ (സി.പി.എം)-53,858. പരാജയം: ദീപക് ജോയി (കോൺ)-45,657. ഭൂരിപക്ഷം: 8,201. കൊച്ചി ജയം: കെ.ജെ. മാക്‌സി (സി.പി.എം)-54,632. പരാജയം: ടോണി ചമ്മിണി (കോൺ)-40,553. ഭൂരിപക്ഷം:14,079 കുന്നത്തുനാട്  ജയം: പി.വി. ശ്രീനിജിൻ(സി.പി.എം)-52,351. പരാജയം: വി.പി. സജീന്ദ്രൻ (കോൺ)-49,636. ഭൂരിപക്ഷം: 2,715 കോതമംഗലം ജയം: ആന്റണി ജോൺ (സി.പി.എം)-64,234. പരാജയം: ഷിബു തെക്കുംപുറം (കെ.സി)-57,629. ഭൂരിപക്ഷം: 6,605

ഇടുക്കി-5

എൽ.ഡി.എഫ്-4

ദേവികുളം ജയം: എ.രാജ (സി.പി.എം)-59,049. പരാജയം: ഡി. കുമാർ (കോൺ)-51,201. ഭൂരിപക്ഷം: 7,848. ഉടുമ്പഞ്ചോല  ജയം: എം.എം. മണി (സി.പി.എം)-77,381. പരാജയം: ഇ.എം. അഗസ്തി (കോൺ)-39,076. ഭൂരിപക്ഷം: 38,305.  ഇടുക്കി ജയം: റോഷി അഗസ്റ്റിൻ (കെ.സി.എം)-62,368. പരാജയം: ഫ്രാൻസിസ് ജോർജ്ജ് (കെ.സി)-56,795. ഭൂരിപക്ഷം: 5,573 പീരുമേട് ജയം: വാഴൂർ സോമൻ (സി.പി.ഐ)-60,141. പരാജയം: സിറിയക് തോമസ് (കോൺ)-58,306. ഭൂരിപക്ഷം: 1,835. 

യു.ഡി.എഫ്-1

തൊടുപുഴ ജയം: പി.ജെ. ജോസഫ് (കെ.സി)-67,495.  പരാജയം: കെ.ഐ. ആന്റണി (കെ.സി.എം)-47,236. ഭൂരിപക്ഷം: 20,259

കോട്ടയം-9

എൽ.ഡി.എഫ്-5

വൈക്കം ജയം: സി.കെ. ആശ (സി.പി.എം)-71,388. പരാജയം: പി.ആർ. സോന (കോൺ)-42,266. ഭൂരിപക്ഷം: 29,122. ഏറ്റുമാനൂർ  ജയം: വി.എൻ. വാസവൻ (സി.പി.എം)-58,289. പരാജയം: പ്രിൻസ് ലൂക്കോസ് (കെ.സി)-43,986. ഭൂരിപക്ഷം: 14,303. ചങ്ങനാശ്ശേരി ജയം: ജോബ് മൈക്കിൾ (കെ.സി.എം)-55,425. പരാജയം: വി.ജെ. ലാലി (കെ.സി)-49,366. ഭൂരിപക്ഷം:6,059.  കാഞ്ഞിരപ്പള്ളി ജയം: എൻ. ജയരാജ് (കെ.സി.എം)-60,299. പരാജയം: ജോസഫ് വാഴയ്ക്കൻ (കോൺ)-46,596. ഭൂരിപക്ഷം: 13,703. പൂഞ്ഞാർ ജയം: സെബാസ്റ്റ്യൻ കുളത്തുങ്കൽ (കെ.സി.എം)-58,668. പരാജയം: പി.സി. ജോർജ്ജ് (എൻ.ഡി.എ സ്വത)-41,851 . ഭൂരിപക്ഷം: 16,817.

യു.ഡി.എഫ്-4

പാലാ ജയം: മാണി സി. കാപ്പൻ (എൻ.സി.കെ)-69,804. പരാജയം: ജോസ് കെ. മാണി( കെ.സി.എം)-54,426. ഭൂരിപക്ഷം: 15,378 കടുത്തുരുത്തി  ജയം: മോൻസ് ജോസഫ് (കെ.സി)-59,666. പരാജയം: സ്റ്റീഫൻ ജോർജ്ജ്(കെ.സി.എം)-55,410. ഭൂരിപക്ഷം: 4,256 കോട്ടയം ജയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺ)-65,401. പരാജയം: കെ. അനിൽകുമാർ (സി.പി.എം)-46,658. ഭൂരിപക്ഷം: 18,743. 
പുതുപ്പള്ളി ജയം: ഉമ്മൻ ചാണ്ടി (കോൺ)-63,372. പരാജയം: ജെയ്ക് സി. തോമസ്(സി.പി.എം)-54,328. ഭൂരിപക്ഷം: 9,044. ( 2023 ഉപതെരഞ്ഞെടുപ്പ്: ജയം: ചാണ്ടി ഉമ്മൻ (കോൺ)-80144. ജെയ്ക് സി തോമസ് (സി.പി.എം)-42,425. ഭൂരിപക്ഷം: 37719

ആലപ്പുഴ-9

എൽ.ഡി.എഫ്-8

അരൂർ ജയം: ദലീമ ജോജോ (സി.പി.എം)-75,617. പരാജയം: ഷാനിമോൾ ഉസ്മാൻ (കോൺ)-68,604. ഭൂരിപക്ഷം: 7,013. ചേർത്തല ജയം: പി. പ്രസാദ് (സി.പി.ഐ)-83,702. പരാജയം: എസ്. ശരത് (കോൺ)-77,554. ഭൂരിപക്ഷം: 6,148. ആലപ്പുഴ ജയം: പി.പി. ചിത്തരഞ്ജൻ (സി.പി.എം)-73,412. പരാജയം: കെ.എസ്. മനോജ് (കോൺ)-61,768. ഭൂരിപക്ഷം:11,644 . അമ്പലപ്പുഴ ജയം: എച്ച്. സലാം (സി.പി.എം)-61,365. പരാജയം: എം. ലിജു (കോൺഗ്രസ്)-50,240. ഭൂരിപക്ഷം: 11,125. കുട്ടനാട് ജയം: തോമസ് കെ. തോമസ് (എൻ.സി.പി)-57,379. പരാജയം: ജേക്കബ് അബ്രഹാം (കെ.സി)-51,863. ഭൂരിപക്ഷം: 5,516. കായംകുളം ജയം: യു. പ്രതിഭ (സി.പി.എം)-77,348. പരാജയം: അരിതാ ബാബു (കോൺ)-71,050. ഭൂരിപക്ഷം:6,298. മാവേലിക്കര ജയം: എം.എസ്. അരുൺ കുമാർ (സി.പി.എം)-71,743. പരാജയം: കെ.കെ. ഷാജു (കോൺ)-47,026. ഭൂരിപക്ഷം: 24,717.  ചെങ്ങന്നൂർ ജയം: സജി ചെറിയാൻ (സി.പി.എം)-71,502. പരാജയം: എം. മുരളി (കോൺഗ്രസ്)-39,409. ഭൂരിപക്ഷം: 32,093

യു.ഡി.എഫ്-1

ഹരിപ്പാട് ജയം: രമേശ് ചെന്നിത്തല (കോൺ)-72,768. പരാജയം: ആർ.സജിലാൽ (സി.പി.ഐ)-59,102. ഭൂരിപക്ഷം:13,666

പത്തനംതിട്ട-5

എൽ.ഡി.എഫ്-5

തിരുവല്ല ജയം: മാത്യു ടി. തോമസ് (ജെ.ഡി.എസ്)-62,178. പരാജയം: കുഞ്ഞു കോശി പോൾ (കെ.സി)-50,757. ഭൂരിപക്ഷം: 11,421. റാന്നി ജയം: പ്രമോദ് നാരായൺ (കെ.സി.എം)-52,669. പരാജയം: റിങ്കു ചെറിയാൻ (കോൺ)-51,384. ഭൂരിപക്ഷം: 1,285. ആറന്മുള ജയം: വീണാ ജോർജ്ജ് (സി.പി.എം)-74,950. പരാജയം: കെ. ശിവദാസൻ നായർ (കോൺ)-55,947. ഭൂരിപക്ഷം:  19,003. കോന്നി ജയം: കെ.യു. ജനീഷ് കുമാർ (സി.പി.എം)-62,318. പരാജയം: റോബിൻ പീറ്റർ (കോൺ)-53,810. ഭൂരിപക്ഷം: 8,508. അടൂർ ജയം: ചിറ്റയം ഗോപകുമാർ (സി.പി.ഐ)-66,569. പരാജയം: എം.ജി. കണ്ണൻ(കോൺ)-63,650. ഭൂരിപക്ഷം: 2,919

കൊല്ലം-11

എൽ.ഡി.എഫ്-9

ചവറ ജയം: സുജിത്ത് വിജയൻപിള്ള (സി.പി.എം സ്വത)-63,282. പരാജയം: ഷിബു ബേബി ജോൺ (ആർ.എസ്.പി)-62,186. ഭൂരിപക്ഷം:1,096. കുന്നത്തൂർ ജയം: കോവൂർ കുഞ്ഞുമോൻ (ആർ.എസ്.പി.എൽ)-69,436. പരാജയം: ഉല്ലാസ് കോവൂർ (ആർ.എസ്.പി)-66,646. ഭൂരിപക്ഷം:2,790. കൊട്ടാരക്കര ജയം:  കെ.എൻ. ബാലഗോപാൽ(സി.പി.എം) -68,770   . പരാജയം: ആർ. രശ്മി(കോൺ)-57,956. ഭൂരിപക്ഷം: 10,814. പത്തനാപുരം  ജയം:  കെ.ബി. ഗണേഷ് കുമാർ(കെ.സി.ബി)-67,276. പരാജയം: ജ്യോതികുമാർ ചാമക്കാല (കോൺ)-52,940. ഭൂരിപക്ഷം: 14,336. പുനലൂർ  ജയം:പി.എസ്.സുപാൽ (സി.പി.ഐ)-80,428. 

പരാജയം: അബ്ദുൽ റഹ്മാൻ രണ്ടത്താണി (ലീഗ്)-43,371 . ഭൂരിപക്ഷം:37,057. ചടയമംഗലം ജയം:  ജെ. ചിഞ്ചു റാണി (സി.പി.ഐ)-67,252. പരാജയം: എം.എം. നസീർ (കോൺ) -53, 574. ഭൂരിപക്ഷം:13,678 കൊല്ലം ജയം:മുകേഷ് (സി.പി.എം)-58,524. പരാജയം: ബിന്ദു കൃഷ്ണ (കോൺ)-56,452. ഭൂരിപക്ഷം:2,072. ഇരവിപുരം  ജയം: എം.നൗഷാദ് (സി.പി.എം)-71,573. പരാജയം: ബാബു ദിവാകരൻ (ആർ.എസ്.പി)-43,45. ഭൂരിപക്ഷം: 28,121. ചാത്തന്നൂർ  ജയം: ജി.എസ്. ജയലാൽ (സി.പി.ഐ)-59,296. പരാജയം: ബി.ബി.ഗോപകുമാർ (ബി.ജെ.പി)-42,090. ഭൂരിപക്ഷം: 17,206

യു.ഡി.എഫ് -2

കരുനാഗപ്പള്ളി ജയം: സി.ആർ മഹേഷ് (കോൺ)-94,225. പരാജയം: ആർ. രാമചന്ദ്രൻ (സി.പി.ഐ)-65,017. ഭൂരിപക്ഷം: 29,208 കുണ്ടറ ജയം:  പി.സി. വിഷ്ണുനാഥ് (കോൺ)-76,405. പരാജയം: ജെ. മെഴ്‌സിക്കുട്ടി അമ്മ (സി.പി.എം)-71,882. ഭൂരിപക്ഷം: 4,523

തിരുവനന്തപുരം-14

എൽ.ഡി.എഫ്-13

1. വർക്കല ജയം: വി.ജോയ് (സി.പി.എം)-68,816. പരാജയം: ബി.ആർ.എം. ഷെഫീർ(കോൺ)-50,995. ഭൂരിപക്ഷം: 17,821. ആറ്റിങ്ങൽ  ജയം: ഒ.എസ്. അംബിക (സി.പി.എം)- 69,898. പരാജയം: പി. സുധീർ (ബിജെപി )- 38,262. ഭൂരിപക്ഷം: 31,636.  ചിറയിൻകീഴ് ജയം: വി.ശശി (സി.പി.ഐ)-62,634. പരാജയം: ബി.എസ്. അനൂപ് (കോൺ) -48,617. ഭൂരിപക്ഷം: 14,017 നെടുമങ്ങാട്  ജയം: ജി.ആർ. അനിൽ (സി.പി.ഐ)-72,742. പരാജയം: പി.എസ്. പ്രശാന്ത് (കോൺ)-49,433. ഭൂരിപക്ഷം: 23,309 വാമനപുരം ജയം: ഡി.കെ. മുരളി(സി.പി.എം)-73,137. പരാജയം: ആനാട് ജയൻ (കോൺ)-62,895. ഭൂരിപക്ഷം: 10,242  കഴക്കൂട്ടം ജയം:  കടകമ്പള്ളി സുരേന്ദ്രൻ (സി.പി.എം)-63,690. പരാജയം: ശോഭ സുരേന്ദ്രൻ (ബി.ജെ.പി)-40,193. ഭൂരിപക്ഷം: 23,497

വട്ടിയൂർക്കാവ്  ജയം: വി.കെ. പ്രശാന്ത് (സി.പി.എം) -61,111. പരാജയം: വി.വി. രാജേഷ് (ബി.ജെ.പി)-39,596. ഭൂരിപക്ഷം: 21,515.തിരുവനന്തപുരം ജയം: ആന്റണി രാജു (ജെ.കെ.സി)-48,748. പരാജയം: വി.എസ്.ശിവകുമാർ (കോൺ)-41,659. ഭൂരിപക്ഷം: 7,089.നേമം  ജയം: വി. ശിവൻകുട്ടി (സി.പി.എം)-55,837. പരാജയം: കുമ്മനം രാജശേഖരൻ ബി.ജെ.പി)-51,888. ഭൂരിപക്ഷം:3,949. അരുവിക്കര ജയം: ജി. സ്റ്റീഫൻ (സി.പി.എം)- 66,776. പരാജയം: കെ.എസ്. ശബരീനാഥൻ(കോൺ)-61,730. ഭൂരിപക്ഷം:5,046 പാറശ്ശാല ജയം: സി.കെ. ഹരീന്ദ്രൻ (സി.പി.എം)-78,548. പരാജയം: അൻസജിത റസൽ (കോൺ)-52,720. ഭൂരിപക്ഷം:25,828 കാട്ടാക്കട ജയം: ഐ.ബി. സതീഷ് (സി.പി.എം)-66,293. പരാജയം: മലയിൻകീഴ് വേണുഗോപാൽ (കോൺ)-43,062. ഭൂരിപക്ഷം: 23,231 നെയ്യാറ്റിൻകര ജയം: കെ. ആൻസലൻ (സി.പി.എം)-65,497. പരാജയം: ആർ സെൽവരാജ് (കോൺ)-51,235. ഭൂരിപക്ഷം: 14,262

യു.ഡി.എഫ്-1

കോവളം  ജയം: എം.വിൻസെന്റ്(കോൺ)-74,868. പരാജയം: എ.നീലലോഹിതദാസൻ നാടാർ (ജെ.ഡി.എസ്)-63,306. ഭൂരിപക്ഷം: 11,562

2026-2031 ഇനിയെങ്ങനെ കേരളം?

ആര് കാക്കും കാസർകോടൻ കോട്ട

അഞ്ച് മണ്ഡലങ്ങളിൽ മൂന്നെണ്ണം എൽ.ഡി.എഫ്, രണ്ടെണ്ണം യു.ഡി.എഫ്. ഉദുമ ആര് നേടുന്നതിന് അനുസരിച്ചായിരിക്കും മുന്നണികളുടെ മേൽക്കൈ. സി.പി.എം കോട്ടയാണെങ്കിലും ലോക്സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ നേടിയ നേരിയ മേൽക്കൈയിലാണ് യു.ഡി.എഫിന് പ്രതീക്ഷ. മഞ്ചേശ്വരവും കാസർകോടും ശക്തമായ ത്രികോണ മത്സര സൂചന. ഉദുമയ്ക്കു പുറമെ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങൾ എൽ.ഡി.എഫിന്റെ കൈയിൽ. തൃക്കരിപ്പൂർ സി.പി.എമ്മിന്റെയും കാഞ്ഞങ്ങാട് സി.പി.ഐയുടെയും കൈയിൽ. ഇവ രണ്ടും എൽ.ഡി.എഫിന്റെ ഉറച്ച കോട്ടകളാണ്.

ശക്തമായ ത്രികോണപ്പോരിന് എല്ലാ തവണയും വേദിയാകുന്ന മഞ്ചേശ്വരവും കാസർകോടും വോട്ടെണ്ണി കഴിയുമ്പോൾ മുസ്്‌ലിം ലീഗിലൂടെ യു.ഡി.എഫിന്റെ കൈയിൽ ഭദ്രമാകന്നതാണ് ചരിത്രം. കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് യു.ഡി.എഫ് ബി.ജെ.പിയെ തോൽപിച്ചത് 745 വോട്ടിനാണ്.

കണ്ണൂരിൽ നേർക്കുനേർ

പേരാവൂരും ഇരിക്കൂറും യു.ഡി.എഫിന് സുരക്ഷിതമാണെന്ന് പറയാമെങ്കിലും പേരാവൂരിൽ മുൻമന്ത്രി, സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജ വരുന്നതോടെ മത്സരം കടുക്കും. അഴീക്കോടും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മത്സരിക്കുന്ന കണ്ണൂരും മത്സരം കടുക്കുമെന്നാണ് സൂചന. കണ്ണൂരിൽ യു.ഡി.എഫിനു വേണ്ടി എ.ഐ.സി.സി പ്രവർത്തക സമിതിയംഗവും എം.പിയുമായ കെ. സുധാകരൻ വന്നാൽ യു.ഡി.എഫിന് വലിയ സാധ്യതയുണ്ട്. അഴീക്കോട് ഇക്കുറി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് മുസ്ലിം ലീഗ്. കൂത്തുപറമ്പിൽ നിലവിലെ എൽ.ഡി.എഫ് എം.എൽ.എ ആർ.ജെ.ഡിയിലെ കെ.പി മോഹനൻ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മത്സരിക്കുന്ന ധർമടവും കെ.പി.സി.സി പ്രസിഡന്റ് വീണ്ടും മത്സരിക്കുന്ന പേരാവൂരും വി.ഐ.പി മണ്ഡലമാണ്. പയ്യന്നൂരിലെ ഫണ്ട് വിവാദവും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള മത്സരിക്കുന്ന തളിപ്പറമ്പിലെ അണികളുടെ നീരസവും ജില്ലയിൽ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കുമ്പോൾ, കെ. സുധാകരന്റെ കണ്ണൂർ സീറ്റിനായുള്ള കടുംപിടുത്തമാണ് യു.ഡി.എഫിന് വിന. എൽ.ഡി.എഫ് വികസനം ചർച്ചയാക്കുമ്പോൾ സി.പി.എമ്മിലെ ജീർണതയാണ് യു.ഡി.എഫിന്റെ തുരുപ്പുചീട്ട്.

വയനാടിന്റെ കണക്കുകൂട്ടൽ

കണക്കുകളിൽ യു.ഡി.എഫിന് മൂന്ന് മണ്ഡലങ്ങളിലും മുൻതൂക്കമുണ്ടെങ്കിലും അട്ടിമറി സാധ്യതകൾ തള്ളിക്കളയാനാവുന്നില്ല. നിലവിൽ കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും യു.ഡി.എഫ് എം.എൽ.എമാരാണ്. മാനന്തവാടിയിൽ എൽ.ഡി.എഫും. എന്നാൽ, ഇത്തവണ മൂന്നിടത്തും പോരാട്ടം കനക്കുമെന്നാണ് സൂചന. ബ്രഹ്‌മഗമിരി സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പ്, മെഡിക്കൽ കോളജിന്റെ പരാധീനത, ടൗൺഷിപ്പ്, തോട്ടം മേഖലയിലെ കൂലി വർധനവിലെ അട്ടിമറി, വന്യജീവി ശല്യം, ചുരം ബദൽപാതകൾ അടക്കമുള്ള വിഷയങ്ങളാവും എൽ.ഡി.എഫിനെതിരെ യു.ഡി.എഫ് പ്രചാരണായുധമാക്കുക. മുൻ ഡി.സി.സി ട്രഷററുടെ മരണവും കോൺഗ്രസിന്റെ പുനരധിവാസ പദ്ധതി തറക്കല്ലിൽ ഒതുങ്ങിയതും യു.ഡി.എഫിനെതിരെ എൽ.ഡി.എഫും ഉയർത്തിക്കൊണ്ടു വരും. തുരങ്കപാതയടക്കമുള്ള വികസനങ്ങളും എൽ.ഡി.എഫ് പ്രചാരണ ആയുധമാക്കും.

കോഴിക്കോട്ട് ആരു വാഴും

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പതിവായി എൽ.ഡി.എഫിനും ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുമാണ് മുൻതൂക്കം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 13ൽ 11 സീറ്റും എൽ.ഡി.എഫ് നേടി- വടകരയും കൊടുവള്ളിയും മാത്രമാണ് യു.ഡി.എഫിനൊപ്പമായത്. എന്നാൽ ലോക്സഭയും തദ്ദേശ തെരഞ്ഞെടുപ്പുകളും യു.ഡി.എഫിന് അനുകൂലമായി മാറി. ഇത്തവണ കുറഞ്ഞത് ആറു സീറ്റെങ്കിലും നേടാമെന്ന പ്രതീക്ഷയിലാണ് മുന്നണി. നഷ്ടപ്പെട്ട വടകരയും കൊടുവള്ളിയും തിരിച്ചുപിടിക്കാനാണ് എൽ.ഡി.എഫ് ശ്രമം.
സി.പി.എം സിറ്റിങ് എം.എൽ.എമാരെ നിലനിർത്തിയാണ് മത്സരത്തിന് ഒരുങ്ങുന്നത്. നാദാപുരത്ത് പി. വസന്തം (സി.പി.ഐ), കോഴിക്കോട് സൗത്തിൽ അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ), കൊയിലാണ്ടിയിൽ കെ. ദാസൻ (സി.പി.എം) എന്നിവർ മത്സരിക്കും. വടകരയിൽ യു.ഡി.എഫ് പിന്തുണയോടെ ആർ.എം.പി നേതാവ് കെ.കെ രമ വീണ്ടും മത്സരിക്കും. കൊയിലാണ്ടിയിൽ കെ. പ്രവീൺകുമാർ, കോഴിക്കോട് നോർത്തിൽ കെ. ജയന്ത്, നാദാപുരത്ത് കെ.എം അഭിജിത്ത് കോൺഗ്രസ് സ്ഥാനാർഥികളായും കോഴിക്കോട് സൗത്തിൽ ഡോ. എം.കെ മുനീർ, കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ല മുസ്്‌ലിം ലീഗ് സ്ഥാനാർഥികളായും മത്സരിക്കും. മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥി ചിത്രം പൂർണമായി വ്യക്തമല്ല.

മലപ്പുറത്ത് സർവാധിപത്യം യു.ഡി.എഫ് ലക്ഷ്യം

ലീഗ് കോട്ടയായ മലപ്പുറത്ത് സർവാധിപത്യം ലക്ഷ്യമിട്ടാണ് യു.ഡി.എഫ് ഇറങ്ങുന്നത്. പ്രതിരോധിക്കാൻ എൽ.ഡി.എഫും രംഗത്ത്. നിലവിൽ 16 നിയോജകമണ്ഡലങ്ങളിൽ 13 യു.ഡി.എഫും മൂന്നെണ്ണം എൽ.ഡി.എഫിനൊപ്പവുമാണ്. 2021 ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നാലു നിയമസഭ മണ്ഡലങ്ങളുണ്ടായിരുന്നു. എന്നാൽ എൽ.ഡി.എഫിനോട് ഇടഞ്ഞ നിലമ്പൂർ മണ്ഡലം എം.എൽ.എ പി.വി അൻവർ രാജിവച്ചതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ശക്തമായ മത്സരം നടക്കുക ഇത്തവണയും താനൂരിലും തവനൂരിലുമായിരിക്കും. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ല യു.ഡി.എഫ് തൂത്തുവാരി.

പാലക്കാട് ആഭ്യന്തര അസ്വാരസ്യം

12 നിയമസഭാ മണ്ഡലങ്ങളിൽ പാലക്കാട്, മണ്ണാർക്കാട് ഒഴികെ ബാക്കി പത്തും എൽ.ഡി.എഫിനൊപ്പമാണ്. എന്നാൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കണക്കുകൾ പ്രകാരം എട്ട് മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നിലാണ്. മണ്ണാർക്കാട്, പാലക്കാട്, തൃത്താല, പട്ടാമ്പി, ചിറ്റൂർ, നെന്മാറ, ഒറ്റപ്പാലം, കോങ്ങാട് മണ്ഡലങ്ങളാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. 2025 തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നു. ജില്ലയിൽ യു.ഡി.എഫ് നേരിടുന്ന പ്രധാന വെല്ലുവിളി രാഹുൽ മാങ്കൂട്ടത്തിൽ വിഷയമാണ്. ലോക്സഭയും തദ്ദേശ തെരഞ്ഞെടുപ്പും വഴി യു.ഡി.എഫ് നേടിയ മുന്നേറ്റം മറികടക്കുക എന്നതാണ് എൽ.ഡി.എഫിന്റെ പ്രധാന വെല്ലുവിളി. പി.കെ ശശിയും ചില വിമത പ്രവർത്തനങ്ങളും മുന്നണിക്ക് തിരിച്ചടിയാകാം. പാലക്കാട് ഉൾപ്പെടെ എൻ.ഡി.എയ്ക്ക് സാധ്യതയുള്ള മണ്ഡലങ്ങളിലും ബി.ജെ.പിയിലെ ആഭ്യന്തര ഭിന്നതയാണ് പ്രധാന പ്രശ്നം. 

തൃശൂരിൽ മത്സരപ്പൂരം

2021 ൽ 12 സീറ്റും നേടിയ ഇടതുപക്ഷത്തിന് ഇക്കുറി അത്ര എളുപ്പമല്ല. എ.സി മൊയ്തീൻ അടക്കമുള്ള സിറ്റിങ് എം.എൽ.എമാരെ അണിനിരത്തിയാണ് സി.പി.എം മുന കൂർപ്പിക്കുന്നത്. തൃശൂർ മണ്ഡലത്തിൽ കവി ആലങ്കോട് ലീലാകൃഷ്ണനാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ലോക്സഭയിലേയും തദ്ദേശതെരഞ്ഞെടുപ്പുകളിലെയും തിരിച്ചടി ഇടതിന് കയ്പുനീരാണ്. കോർപറേഷൻ തെരഞ്ഞെടുപ്പിലെ ജയത്തിന്റെ ത്രില്ലിലാണ് കോൺഗ്രസ്. നാട്ടികയിൽ സി.പി.ഐ വിട്ടു സ്വതന്ത്രനായി നിൽക്കുമെന്ന സി.സി മുകുന്ദന്റെ നിലപാട് പ്രധാനമാണ്. ലോക്സഭാ ജയത്തിന്റെ ആരവം നിലനിർത്താൻ ബി.ജെ.പി കിണഞ്ഞുശ്രമിക്കും.

കോട്ടയത്ത് പാലാ നിർണായകം

കോട്ടയം ജില്ലയിലെ ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ച് എൽ.ഡി.എഫിനും നാല് യു.ഡി.എഫിനുമാണ്. ഇത്തവണ ചങ്ങനാശേരിയും പൂഞ്ഞാറും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. വൈക്കത്ത് പൊതുസ്വതന്ത്രനിലൂടെ അട്ടിമറി വിജയവും മുന്നണി ലക്ഷ്യമിടുന്നു. അതേസമയം പാലാ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഉറച്ച നിലപാടിലാണ് എൽ.ഡി.എഫ്- മാണി സി. കാപ്പനെതിരേ ശക്തമായ പ്രചാരണമാണ് മുന്നണി നടത്തുന്നത്. കേരള കോൺഗ്രസിന്റെ കൈവശമുള്ള ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടുമ്പോൾ ജോസഫ് വിഭാഗം വിട്ടുകൊടുക്കാൻ തയാറല്ല. പകരം പൂഞ്ഞാർ വേണമെന്നാണ് അവരുടെ നിലപാട്. വികസന വിഷയങ്ങൾ ഇരു മുന്നണികളും പരസ്പരം ആരോപണമായി ഉയർത്തുന്നുണ്ട്.

ഇടുക്കിയിൽ യു.ഡി.എഫ് ഹൈറേഞ്ച്

ജില്ലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കുമ്പോൾ മേൽക്കൈ യു.ഡി.എഫിന്്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ജില്ലാ പഞ്ചായത്തും യു.ഡി.എഫ് നേടിയതോടെ മുന്നണിക്ക് ആത്മവിശ്വാസം വർധിച്ചു. കർഷക പ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളും സർക്കാരിനെതിരായ വികാരമാക്കി മാറ്റാനും യു.ഡി.എഫിന് കഴിഞ്ഞു. തൊടുപുഴ, ഇടുക്കി, ദേവികുളം, പീരുമേട്, ഉടുമ്പൻചോല എന്നീ അഞ്ച് മണ്ഡലങ്ങളിൽ നിലവിൽ ഉടുമ്പൻചോലയിൽ മാത്രമാണ് എൽ.ഡി.എഫിന് സാധ്യത. ഇടുക്കി സീറ്റിനെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസ്-കേരള കോൺഗ്രസ് തർക്കവും പി.ജെ ജോസഫിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ചർച്ചകളും മുന്നണിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നു. ഭൂപ്രശ്നങ്ങൾ, വന്യജീവി ശല്യം, കാർഷിക പ്രതിസന്ധി, ബഫർ സോൺ, നിർമാണ നിരോധനം, പട്ടയം ക്രമവൽക്കരണം തുടങ്ങിയ വിഷയങ്ങളാകും ജില്ലയിൽ തെരഞ്ഞെടുപ്പ് ചർച്ചകളിൽ പ്രധാനമായും ഉയർന്നു വരുക.

കോട്ട തകർന്ന കൊല്ലത്താര്

2006 മുതൽ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടകൾ തകർക്കാനായത് യു.ഡി.എഫിന് ആത്മവിശ്വാസം നൽകുന്നു. ജില്ലാ കൗൺസിലിന്റെ അഞ്ച് വർഷക്കാലം മുതൽ കൊല്ലം കോർപറേഷൻ രൂപീകരിച്ച 25 വർഷം കൂട്ടി കണക്കാക്കിയാൽ 30 വർഷം കൊല്ലം കോർപറേഷൻ ഭരിച്ചിരുന്ന എൽ.ഡി.എഫിന് അടിപതറി. സി.പി.എം പ്രതിപക്ഷ കക്ഷിയായി മാറിയിട്ട് ഏതാനും മാസങ്ങളേയായിട്ടുള്ളൂ.

ആലപ്പുഴ എങ്ങോട്ടൊഴുകും

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന പാരമ്പര്യമുള്ള ജില്ലയാണ് ആലപ്പുഴ. സ്ഥാനാർഥി പ്രഖ്യാപനത്തോടൊപ്പം ചുവരെഴുത്തും റോഡ് ഷോകളും സജീവമായി. സി.പി.എം വിട്ട ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന സൂചനയാണ് ഇപ്പോഴത്തെ ചർച്ച. അദ്ദേഹത്തെ യു.ഡി.എഫ് പിന്തുണയ്ക്കുമോയെന്നതാണ് രാഷ്ട്രീയ വൃത്തങ്ങളുടെ ശ്രദ്ധ. സിറ്റിങ് എം.എൽ.എ എച്ച്. സലാമിനെ വിജയിപ്പിക്കാൻ സി.പി.എം ശക്തമായി ഇറങ്ങുമ്പോൾ സുധാകരന്റെ നീക്കം എൽ.ഡി.എഫിനെ ബാധിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ഹരിപ്പാടിൽ രമേശ് ചെന്നിത്തലയുടെ സ്ഥാനാർഥിത്വം യു.ഡി.എഫിൽ നേരത്തെ ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ജില്ലയിലെ ഒമ്പതിൽ എട്ട് സീറ്റുകൾ എൽ.ഡി.എഫ് നേടിയിരുന്നു. തദ്ദേശ ഫലത്തിന്റെ മുൻതക്കം നൽകുന്ന ആത്മവിശ്വാസത്തിൽ പുതിയ തന്ത്രങ്ങളുമായിട്ടാണ് യു.ഡി.എഫ് എത്തുന്നത്. എൻ.ഡി.എയിൽ ബി.ഡി.ജെ.എസ് - ബി.ജെ.പി തർക്കങ്ങളുള്ള ജില്ലയാണ് ആലപ്പുഴ.

തിരുവനന്തപുരം പ്രവചനാതീതം

ദേശീയ ശ്രദ്ധയാകർഷിക്കുന്ന പോരാട്ടങ്ങൾക്കുവരെ സാക്ഷ്യം വഹിക്കുന്ന തിരുവനന്തപുരം ജില്ലയിൽ സ്ഥിതി പ്രവചനാതീതം. ആകെയുള്ളത് 14 നിയമസഭാ മണ്ഡലങ്ങൾ. 2021ൽ 13 ഇടത്ത് എൽ.ഡി.എഫ് വിജയിച്ചപ്പോൾ ഒരിടത്ത് മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. എന്നാൽ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, ആകെയുള്ള രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ നാല് നഗരസഭകളിലും ജില്ലാപഞ്ചായത്തിലും എൽ.ഡി.എഫ് ഭരണം പിടിച്ചപ്പോൾ കോർപറേഷൻ ഭരണം എൻ.ഡി.എ നേടി. 73 പഞ്ചായത്തുകളിൽ പകുതിയോളം പഞ്ചായത്തുകളും എൽ.ഡി.എഫിനൊപ്പം നിന്നു. സിറ്റിങ് എം.എൽ.എമാർ വിജയിച്ചു കയറുമെന്ന ആത്മവിശ്വാസം എൽ.ഡി.എഫ് പ്രകടിപ്പിക്കുമ്പോൾ എല്ലായിടത്തും യു.ഡി.എഫിന് അട്ടിമറി പ്രതീക്ഷയുണ്ട്.

എറണാകുളം ഉലയാതിരിക്കാൻ

അടിയൊഴുക്കുകളിലും ഉലയാതെ കാത്ത ഉരുക്കുകോട്ട നിലനിർത്താമെന്ന പ്രതീക്ഷയുമായി യു.ഡി.എഫും മാറിമറിഞ്ഞും നിലകൊണ്ടിട്ടുള്ള മണ്ഡലങ്ങളിലൂടെ വികസനപ്രവർത്തനങ്ങൾ എണ്ണിപറഞ്ഞ് ആധിപത്യം പുലർത്താമെന്ന കണക്കുകൂട്ടലിൽ എൽ.ഡി.എഫും. 14 മണ്ഡലങ്ങളിൽ ഒമ്പത് യു.ഡി.എഫിനും അഞ്ചു എൽ.ഡി.എഫിനുമാണ് നിലവിൽ. ലോക്സഭയും തദ്ദേശ തിരഞ്ഞെടുപ്പും നൽകിയ ആത്മവിശ്വാസത്തിൽ യു.ഡി.എഫ് മുന്നേറുമ്പോൾ, വികസന പ്രവർത്തനങ്ങൾ ഉയർത്തിപ്പിടിച്ച് എൽ.ഡി.എഫും ശക്തമായ പ്രചാരണത്തിലാണ്.  അഴിമതി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് യു.ഡി.എഫ് പ്രചാരണം. ട്വന്റി20 പിന്തുണയോടെ മുന്നേറ്റം പ്രതീക്ഷിച്ച് എൻ.ഡി.എയും രംഗത്തുണ്ട്.

പത്തനംതിട്ട ഇടിയാതിരിക്കാൻ

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനു പിന്നാലെ പത്തനംതിട്ട ജില്ലയിൽ ഏകദേശം ഒരു ലക്ഷം വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായി. ആറന്മുള, തിരുവല്ല, റാന്നി, കൊന്നി മണ്ഡലങ്ങളിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വിജയിച്ച മണ്ഡലങ്ങളായ ഇവിടങ്ങളിൽ പുതിയ സാഹചര്യം ആർക്ക് ഗുണകരമാകുമെന്നതാണ് രാഷ്ട്രീയ ചർച്ച. ബി.ജെ.പി എ ക്ലാസ് മണ്ഡലങ്ങളായി കണക്കാക്കുന്ന ആറന്മുള, തിരുവല്ല, കൊന്നി എന്നിവിടങ്ങളിൽ മത്സരം കടുപ്പിക്കുമെന്ന വിലയിരുത്തലുണ്ട്. ശബരിമല വിഷയം ഇപ്പോഴും രാഷ്ട്രീയമായി സ്വാധീനം ചെലുത്തുമെന്ന ആശങ്കയും നിലനിൽക്കുന്നു. വോട്ടർപട്ടികയിലെ ഈ മാറ്റങ്ങൾ ആരെ ബാധിക്കുമെന്ന ആശങ്കയുണ്ട് മണ്ഡലങ്ങളിൽ.

റിയാസ് - അൻവർ പോര്

മന്ത്രി പി.എ മുഹമ്മദ് റിയാസും മുൻ എൽ.ഡി.എഫ് നേതാവ് പി.വി അൻവറും മത്സരിക്കുന്നതോടെ ബേപ്പൂർ സംസ്ഥാന രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി. 1982 മുതൽ സി.പി.എം സ്ഥാനാർഥികൾ മാത്രം ജയിച്ച മണ്ഡലത്തിൽ ഇത്തവണ കടുത്ത പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. 'പിണറായിസം, മരുമോനിസ'ത്തിതിരായ പോരാട്ടമെന്ന മുദ്രാവാക്യവുമായി അൻവർ രംഗത്തിറങ്ങുമ്പോൾ, മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് റിയാസിന്റെ പ്രധാന പ്രചാരണ വിഷയം. നിലമ്പൂരിൽ രണ്ടുതവണ സി.പി.എം ടിക്കറ്റിൽ ജയിച്ച അൻവർ പിന്നീട് നേതൃത്വവുമായി അകന്നതോടെയാണ് തൃണമൂൽ കോൺഗ്രസ് വഴി യു.ഡി.എഫിലെത്തി ബേപ്പൂരിലടുത്തത്. 2021ലെ തെരഞ്ഞെടുപ്പിൽ റിയാസിന് 28,747 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം എൽ.ഡി.എഫിന്റെ മേൽക്കൈ 1,340 വോട്ടായി കുറഞ്ഞത് മത്സരം കടുപ്പിക്കുന്ന സൂചനയാണ്.

ആകാംക്ഷയോടെ നാട്ടിക

സി.പി.ഐ പുറത്താക്കിയ സി.സി മുകുന്ദൻ എം.എൽ.എ മത്സരിക്കുന്നത് രാഷ്ട്രീയ ചർച്ചയായി. നാട്ടികയിലേത് പേയ്‌മെന്റ് സീറ്റാണെന്നാരോപിച്ച മുകുന്ദന് കോൺഗ്രസ് പിന്തുണയ്ക്കുമെന്ന വിശ്വാസമാണുള്ളത്. സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്നു കോൺഗ്രസും പറയുന്നു. തനിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് സി.പി.ഐ സ്ഥാനാർഥി ഗീത ഗോപി മുകുന്ദനെതിരേ മാനനഷ്ടത്തിനു വക്കീൽനോട്ടിസയച്ചതോടെ വിവാദം മുറുകി. അടുത്ത ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്നും ആർക്കെല്ലാം പണം കിട്ടിയെന്നതുൾപ്പെടെ പറയുമെന്നാണ് മുകുന്ദന്റെ നിലപാട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിളിമാനൂരില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞു; രണ്ട് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ഇന്ത്യക്കാരുടെ യാത്രയ്ക്ക് സൗകര്യം ഒരുക്കി ഖത്തറിലെ ഇന്ത്യന്‍ എംബസി

qatar
  •  2 hours ago
No Image

ഗ്യാസ് സിലിണ്ടര്‍: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശങ്ക വേണ്ട;  നിലവില്‍ സ്‌റ്റോക്കുണ്ട്, ബുക്ക് ചെയ്യുന്നതിനനുസരിച്ച് വീടുകളിലെത്തുമെന്നും അധികൃതര്‍

Kerala
  •  2 hours ago
No Image

ധര്‍മ്മടത്ത് വീണ്ടും ജനവിധി തേടി മുഖ്യമന്ത്രി; വികസനത്തുടര്‍ച്ചയ്ക്കായി വോട്ടഭ്യര്‍ഥന

Kerala
  •  2 hours ago
No Image

ഗള്‍ഫിലേക്കുള്ള വിമാന നിരക്കുകളില്‍ 30 ശതമാനം വരെ കൂടും; പെരുന്നാളിന് മുന്നോടിയായി ഇന്ധന സര്‍ച്ചാര്‍ജ് കൂട്ടി കമ്പനികള്‍

Saudi-arabia
  •  2 hours ago
No Image

അഞ്ചാം ഊഴത്തിന് കെ.ടി ജലീൽ; താനൂരിൽ വി. അബ്ദുറഹ്‌മാന് മൂന്നാം അങ്കം

Kerala
  •  3 hours ago
No Image

അഞ്ച് വർഷങ്ങൾ; അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്

Kerala
  •  3 hours ago
No Image

പിണറായി വിജയനും 9 മന്ത്രിമാരും മത്സര രംഗത്ത്; പേരാവൂരിൽ കെ.കെ ശൈലജ, ഷംസീറിന് സീറ്റില്ല

Kerala
  •  3 hours ago
No Image

എമിറേറ്റ്‌സ് വിമാനങ്ങള്‍ റീബുക്ക് ചെയ്യാന്‍ അവസരം; യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ഓണ്‍ലൈനായി മാറ്റങ്ങള്‍ വരുത്താം | UAE Travel Alert

uae
  •  3 hours ago
No Image

കേരള നിയമസഭാ തെരഞ്ഞെടുപ്പ്; മുന്നണികൾക്ക് മുന്നിലെ സാധ്യതകളും വെല്ലുവിളികളും

Kerala
  •  3 hours ago