സീറ്റുകളിലൊന്നില്‍ പരിഗണിക്കണമെന്ന് ഐ.എന്‍.ടി.യു.സി ആവശ്യം
കൊല്ലം: പാര്‍ലമെന്റ്് തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, കണ്ണൂര്‍, വയനാട് സീറ്റുകളിലൊന്നില്‍ പരിഗണിക്കണമെന്ന ആവശ്യം ശക്തമാക്കി ഐ.എന്‍.ടി.യു.സി. ദേശീയതലത്തില്‍ 3.33 കോടിയും സംസ്ഥാനത്ത് 16 ലക്ഷവും അംഗബലമുള്ള സംഘടനയ്ക്ക് മത്സരിക്കാന്‍ പ്രാതിനിധ്യസ്വഭാവത്തില്‍ കോണ്‍ഗ്രസ് അവസരം നല്‍കണമെന്നാണ് കൊല്ലത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടത്. എ.ഐ.സി.സി സംഘടനാ ചുമതലയുള്ളതിനാല്‍ സിറ്റിംഗ് എം.പി കെ.സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആലപ്പുഴ ലഭിക്കണമെന്നാണ് ഐ.എന്‍.ടി.യു.സി ആവശ്യപ്പെടുന്നത്. .
തോട്ടം തൊഴിലാളികള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള വയനാടും കൂടാതെ കണ്ണൂരിലും സംഘടന പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്. ആലപ്പുഴ, വയനാട് എന്നീ സീറ്റുകളിലാണ് സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന് താല്‍പര്യം. കണ്ണൂര്‍ ലഭിച്ചാല്‍ ഡി.സി.സി മുന്‍ പ്രസിഡന്റും ഐ.എന്‍.ടി.യു.സി നേതാവുമായ കെ. സുരേന്ദ്രനെയാണ് പരിഗണിക്കുക. കഴിഞ്ഞതവണ കൊല്ലത്ത് സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ സമയത്താണ് മുന്നണി മാറിയെത്തിയ ആര്‍.എസ്.പിയിലെ എന്‍.കെ പ്രേമചന്ദ്രന് കൊല്ലംസീറ്റ് നല്‍കിയത്. കൂടാതെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരന്‍ സ്ഥാനാര്‍ഥി മോഹവുമായി രംഗത്തുണ്ടായിരുന്നെങ്കിലും കെ.പി.സി.സി പ്രസിഡന്റായിരുന്ന വി.എം സുധീരനും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും ചന്ദ്രശേഖരനെ പരിഗണിച്ചതുമില്ല. ഈ അവസരത്തിലാണ് ഐ.എന്‍.ടി.യു.സിക്ക് ഇത്തവണയെങ്കിലും സീറ്റ് ലഭിക്കണമെന്ന ആവശ്യവുമായി ചന്ദ്രശേഖരന്‍ രംഗത്തുവന്നത്.
എം.ഐ ഷാനവാസിന്റെ നിര്യാണത്തെ തുടര്‍ന്ന് നിരവധി നേതാക്കള്‍ കണ്ണുവച്ചിട്ടുള്ള വയനാട് ആവശ്യവുമായി ഐ.എന്‍.ടി.യു.സി രംഗത്തുവന്നതോടെ വയനാട് വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."