കുണ്ടായിത്തോട് റെയില്‍വേ അടിപ്പാത നിര്‍മാണത്തിനു ഭരണാനുമതി
ഫറോക്ക്: ആമാംകുനി, കരിമ്പാടം പ്രദേശവാസികളുടെ റെയില്‍വേ അടിപ്പാതക്കായുള്ള മുറവിളിക്കു വിരാമം. കുണ്ടായിത്തോട് റെയില്‍വേ അടിപ്പാതക്കു സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. 2.29 കോടി രൂപയാണ് അടിപ്പാത നിര്‍മാണത്തിനായി വകയിരുത്തിയതെന്ന് വി.കെ.സി മമ്മദ്‌കോയ.എം.എല്‍.എ പത്രക്കുറിപ്പില്‍ അറിയിച്ചു.
കോഴിക്കോട്, ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ കുണ്ടായിത്തോട് ഭാഗത്ത് 950-ാം നമ്പര്‍ പാലത്തിനു സമീപം അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വൈദ്യുതീകരിച്ച ഇരട്ട റെയില്‍വേ ലൈനുകള്‍ 10 അടിയോളം ഉയരത്തിലായതിനാല്‍ സ്ത്രീകളും വയോധികരുമടക്കമുള്ളവര്‍ പ്രയാസപ്പെട്ടാണ് പാത മുറിച്ചുകടന്നിരുന്നത്. അടിപ്പാത പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മിക്കുക. ഡെപ്പോസിറ്റ് സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് റെയില്‍വേ പ്രവൃത്തിക്കു അനുമതി നല്‍കിയിട്ടുള്ളത്.
റെയില്‍വേ ആവശ്യപ്പെട്ട സെന്റേജ് ചാര്‍ജ് അടക്കുന്ന മുറക്ക് പ്രവര്‍ത്തിയുടെ വിശദമായ എസ്റ്റിമേറ്റ് തയാറാക്കും. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."