HOME
DETAILS
MAL
നീലേശ്വരത്ത് അരിത്തവളയെ കണ്ടെത്തി
backup
June 16 2016 | 19:06 PM
നീലേശ്വരം: കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ അപൂര്‍വമായി കണ്ടുവരുന്ന അരിത്തവളയെ (മൈക്രോ ഹൈല ഒര്നാറ്റ) നീലേശ്വരത്തു കണ്ടെത്തി. പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞന് കടിഞ്ഞിമൂലയിലെ പി.വി ദിവാകരന് ഔഷധസസ്യങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് ഇത് ശ്രദ്ധയില്‍ പെട്ടത്. കോഴിക്കോട് സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ജാഫര്‍ പാലോട്ട് ഇതിനെ തിരിച്ചറിഞ്ഞു. മുകള്‍ ഭാഗത്ത് മങ്ങിയ വെ ള്ള നിറവും അടിഭാഗത്ത് ചാരനിറവുമാണ് ഇവയ്ക്കുള്ളത്. തീരെ ചെറിയ തലയോടുകൂടിയ ഈ തവളകള്‍ക്ക് 24 മില്ലീ മീറ്റര്‍ മുതല്‍ 28 മില്ലീ മീറ്റര്‍ വരെ വലുപ്പമുണ്ടാകും. മരച്ചുവട്ടിലെ ചീഞ്ഞ ഇലകള്‍ക്കിടയിലാണ് ഇവയുടെ വാസം. ഇന്ത്യയ്ക്കു പുറമേ ബംഗ്ലാദേശ്, നേപ്പാള്‍, ബൂട്ടാന്‍, പാക്കിസ്ഥാന്, ശ്രീലങ്ക എന്നിവിടങ്ങളിലും അരിത്തവളയെ കണ്ടുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."