HOME
DETAILS

കുരങ്ങുപനി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

  
backup
January 26 2019 | 05:01 AM

%e0%b4%95%e0%b5%81%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95-2

മലപ്പുറം: മലപ്പുറം, വയനാട് ജില്ലകളില്‍ കുരങ്ങുപനി ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
വനത്തിനോടു ചേര്‍ന്നു താമസിക്കുന്നവര്‍, കാലി മേയ്ക്കല്‍, വിറക് ശേഖരിക്കല്‍ തുടങ്ങിയവയ്ക്കു പോകുന്നവര്‍, വനത്തില്‍ വിനോദ സഞ്ചാരം നടത്തുന്നവര്‍, കുരങ്ങുപനി ബാധയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചവര്‍ എന്നിവര്‍ക്കു രോഗബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
അതിനാല്‍ വനത്തിലുള്ളില്‍ പോകുന്നവര്‍ കട്ടിയുള്ള, ദേഹം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍, കൈയുറകള്‍, കാലുറകള്‍, വലിയ ബൂട്ടുകള്‍ എന്നിവ ധരിക്കണമെന്നാണ് നിര്‍ദേശം.
കൂടാതെ, ചെള്ളുകടിയില്‍നിന്നു രക്ഷനേടുന്നതിനുള്ള ലേപനങ്ങള്‍ പുരട്ടാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. കുരങ്ങുപനിയുടെ വൈറസ് സാധാരണ ചെറിയ സസ്തനികള്‍, കുരങ്ങുകള്‍, ചിലയിനം പക്ഷികള്‍ തുടങ്ങിയവയിലാണ് കാണപ്പെടുന്നത്. ഹീമാഫൈസാലിസ് വര്‍ഗത്തില്‍പ്പെട്ട ചെള്ളുകളാണ് രോഗാണുവിനെ മനുഷ്യരില്‍ എത്തിക്കുന്നത്. വളര്‍ത്തു മൃഗങ്ങള്‍ വഴി മനുഷ്യവാസ കേന്ദ്രത്തിലേക്ക് ഈ ചെള്ള് വ്യാപിക്കാനും ഇടയുണ്ട്.
രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടുമൂന്നു ദിവസത്തിനു ശേഷം ശക്തിയായ പനി, തലവേദന, ശരീര വേദന, വയറു വേദന, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രാരംഭ ലക്ഷണം. ചിലരില്‍ രക്തസ്രാവ ലക്ഷണങ്ങളും തലച്ചോറിനെ ബാധിക്കുന്നതു മൂലം ബോധക്ഷയം, അപസ്മാര ലക്ഷണങ്ങള്‍ എന്നിവയുമുണ്ടാകാം.
എവിടെയെങ്കിലും കുരങ്ങുകള്‍ ചത്തുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യപ്രവര്‍ത്തകരെയോ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കണം. മുന്‍കരുതല്‍ ഇല്ലാതെ ഈ പ്രദേശങ്ങളില്‍ പോകാന്‍ പാടില്ല. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങളുള്ളവര്‍ ഉടന്‍തന്നെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.
കുരങ്ങുപനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന സെക്ടറല്‍ യോഗത്തില്‍ എ.ഡി.എം പി. സെയ്യിദ് അലി അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി. സുധാകരന്‍, നിലമ്പൂര്‍ (സൗത്ത്) ഡി.എഫ്.ഒ വി. സജികുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ. അയ്യൂബ്, ഡെപ്യൂട്ടി ഡി.എം.ഒ മുഹമ്മദ് ഇസ്മാഈല്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago