HOME
DETAILS

കൊറോണ; സഊദി വിമാനത്താവളങ്ങളില്‍ രക്തപരിശോധന

  
backup
February 29 2020 | 11:02 AM

54353535356-2

ജിദ്ദ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സന്ദർശന വിസയിൽ സഊദിയിൽ എത്തിയവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളില്‍ രക്തപരിശോധന. ഇതോടെ ദമ്മാം, റിയാദ്, ജിദ്ദ എയർപ്പോർട്ടുകളിൽ കേരളത്തിൽ നിന്ന് വന്നവരടക്കം പുറത്തറിങ്ങാനാവാതെ ഏറെ നേരം ടെർമിനലിനുള്ളിൽ കഴിയേണ്ടി വന്നു. കുടുംബങ്ങൾ വിമാനത്താവള ടെർമിനലിലും അവരെ സ്വീകരിക്കാൻ വന്ന കുടുംബനാഥന്മാരും മറ്റും പുറത്തുമായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. ഉച്ചക്ക് എത്തിയവർക്ക് വൈകുന്നേരമാണ് പുറത്തിറങ്ങാൻ കഴിഞ്ഞത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സഊദി അറേബ്യയിലേക്ക് ഉംറ, ടൂറിസ്റ്റ് വിസകളിൽ വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ ആരോഗ്യ പരിശോധന ഉൾപ്പെടെയുള്ള കർശന നടപടികൾ മൂലമാണ് കാലതാമസമുണ്ടായത്. മലയാളി കുടുംബങ്ങൾ അടക്കമുള്ളവർക്ക് ഇങ്ങനെ മണിക്കൂറുകളോളം വിമാനത്താവളത്തിനുള്ളില്‍ കഴിയേണ്ടി വന്നു. ഇനിയും പുറത്തിറങ്ങാനുള്ളവർ ബാക്കിയുണ്ട്. പരിശോധനകൾക്ക് വേണ്ടിയാണ് സമയമെടുക്കുന്നത്. രക്തപരിശോധന നടത്തിയ ശേഷമാണ് പുറത്തേക്ക് വിട്ടതെന്ന് ഒരു മലയാളി കുടുംബം പറഞ്ഞു. ഉച്ചക്ക് സഊദിയിലെ സ്വകാര്യ എയർലൈനിൽ റിയാദിലെത്തിയവരാണ് ഇവർ. വിസിറ്റ് വിസയിലാണ് വന്നത്. ആറേഴ് മണിക്കൂറുകൾക്ക് ശേഷമേ പുറത്തിറങ്ങാനായുള്ളൂ. പരിശോധനക്കായി രക്തസാമ്പിൾ ശേഖരിച്ചെന്നും അവർ പറഞ്ഞു.

ഉംറ, ടൂറിസ്റ്റ് വിസയൊഴികെ ബാക്കി ഒരു വിസയിലും റീഎൻട്രിയിലുമുള്ളവർക്ക് പ്രവേശന വിലക്കില്ലാത്തതു കൊണ്ടാണ് സഊദി എയർലൈൻസ് ഉൾപ്പെടെ വിമാനങ്ങളിൽ ബോർഡിങ് അനുവദിക്കുന്നതും കൊണ്ടുവരുന്നതും. ആരോഗ്യപരിശോധന അടക്കമുള്ള സുരക്ഷാനടപടികൾ കർശനമാക്കിയത് കൊണ്ടുള്ള കാലതാമസമാണ് വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്നത്. എന്നാൽ സഊദിയിലേക്ക് ഏത് വിസയിലും വരുന്നവരെ അതത് രാജ്യങ്ങളിലേക്ക് തിരിച്ചയക്കുന്നു എന്ന നിലയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അനുഭവസ്ഥരായ യാത്രക്കാരുൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. റീഎൻട്രി വിസയിലും വിസിറ്റ്, ബിസിനസ് വിസകളിലുമുള്ളവർക്കെല്ലാം സഊദിയിേലക്ക് വരാമെന്ന് സഊദി പാസ്പോർട്ട് വിഭാഗം ആവർത്തിച്ച് വ്യക്തമാക്കി.

അതേ സമയം ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്ന നടപടികള്‍ സഊദി അറേബ്യ നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍, കസാഖിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കില്ലെന്നാണ് ടൂറിസം മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

വിസ നല്‍കുന്നത് നിര്‍ത്തിവെച്ച ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ ഇതിനോടകം നേടിയ ടൂറിസ്റ്റം വിസകള്‍ താത്കാലികമായി മരവിപ്പിക്കുകയും ചെയ്തു. അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റം വിസകള്‍ അനുവദിക്കും. ഓണ്‍ അറൈവല്‍ വിസയും ഇ-വിസയും നേരത്തെ നിഷ്കര്‍ശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം തുടര്‍ന്നും അനുവദിക്കും. ടൂറിസം വിസയില്‍ സഊദി അറേബ്യയില്‍ പ്രവേശിക്കുന്നവര്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടാകില്ല. ഉംറ വിസകള്‍ അനുവദിക്കുന്നതിന് സഊദി അറേബ്യ നേരത്തെ തന്നെ നിയന്ത്രണം കൊണ്ടുവന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 months ago
No Image

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി കര്‍ഷകന്‍ മരിച്ചു

Kerala
  •  3 months ago
No Image

അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ രാജ്; ബി.ജെ.പി സര്‍ക്കാറിന്റെ നടപടി സുപ്രിം കോടതി ഉത്തരവ് മറികടന്ന് 

National
  •  3 months ago