HOME
DETAILS

ഹൈടെക് യുഗത്തിലും ഭൂചലനമളക്കാന്‍ 'കാലഹരണപ്പെട്ട' മാപിനി; കെ.എസ്.ഇ.ബി  നശിപ്പിക്കുന്നത്  കോടികള്‍

  
backup
February 29 2020 | 22:02 PM

546884521218487452154878787-2
തൊടുപുഴ:  അണക്കെട്ടുകളോട് അനുബന്ധിച്ചുള്ള ഭൂചലനമാപിനികള്‍ ഡിജിറ്റലൈസ് ചെയ്ത് നവീകരിച്ചെങ്കിലും കെ.എസ്.ഇ.ബി ക്ക് ഭൂചലനം തിട്ടപ്പെടുത്തണമെങ്കില്‍ ഇപ്പോഴും കാലഹരണപ്പെട്ട അനലോഗ് മാപിനികള്‍ വേണം. കെ.എസ്.ഇ.ബി പള്ളം ഡിവിഷന്റെ കീഴില്‍ ആലടി, കുളമാവ്, മീന്‍കെട്ട്, വള്ളക്കടവ്, ചോറ്റുപാറ, ഇടുക്കി, കൊച്ചുപമ്പ എന്നിവിടങ്ങളിലാണ് ഭൂചലന മാപിനികള്‍ ഉള്ളത്. ഇടുക്കി, കുളമാവ്, ആലടി, മീന്‍കെട്ട്, ചോറ്റുപാറ, വള്ളക്കടവ് എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ ഭൂകമ്പമാപിനിയും കുളമാവ്, ഇടുക്കി, ആലടി എന്നിവിടങ്ങളില്‍ അനലോഗ് ഭൂകമ്പമാപിനിയുമാണുള്ളത്. ഉപഗ്രഹ സംവിധാനത്തിലൂടെയാണ് ഡിജിറ്റല്‍ ഭൂകമ്പമാപിനികള്‍ വിവരങ്ങള്‍ കൈമാറുക. ചെറിയ ചലനംവരെ രേഖപ്പെടുത്തുന്ന ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഡിജിറ്റല്‍ ഭൂകമ്പമാപിനി പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി എന്നിവിടങ്ങളില്‍ സെന്‍ട്രല്‍ റെക്കോര്‍ഡിങ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.  ഭൂചലനം റിപ്പോര്‍ട്ട് ചെയ്യുന്ന നിമിഷംതന്നെ വിവരം സെന്‍ട്രല്‍ റെക്കോര്‍ഡിങ് സ്‌റ്റേഷനുകളില്‍ ലഭിക്കും. തുടര്‍ന്ന് ഇതു ജില്ലാ ഭരണകൂടത്തിന് കൈമാറുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഡിജിറ്റല്‍ ഭൂകമ്പമാപിനികളെല്ലാം പ്രവര്‍ത്തന രഹിതമാണ്. 
2013-2014ലാണ് ഡിജിറ്റലൈസ് മാപിനികള്‍ ലോകബാങ്കിന്റെ ധനസഹായത്തോടെ സ്ഥാപിച്ചത്.  സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് നാലു കോടി 55 ലക്ഷം രൂപ മുടക്കി മാപിനികള്‍ സ്ഥാപിച്ചത്. 
 
എന്നാല്‍ ഇവിടെ നിന്ന് ഇപ്പോള്‍ ഡേറ്റ ലഭിക്കുന്നില്ല. ഇതോടെ അത്യാവശ്യഘട്ടങ്ങളില്‍ ഭൂചലനത്തിന്റെ തോത് എടുക്കണമെങ്കില്‍ വൈദ്യുതി വകുപ്പിന് പഴയ അനലോഗ് മാപിനികളെ തന്നെ ആശ്രയിക്കണം.  വെള്ളിയാഴ്ചയും ഇന്നലെയും ഭൂചലനമുണ്ടായപ്പോള്‍ കെ.എസ്.ഇ.ബി അധികൃതര്‍ അനലോഗ് മാപിനികളിലെ പേപ്പര്‍ ഡ്രമ്മില്‍ നിന്നു ഭൂചലനത്തിന്റെ ഗ്രാഫ് എടുത്താണ് ചലന തീവ്രത കണക്കുകൂട്ടിയത്.
സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിനും സെസ്സിനും മാത്രമാണ് ഡിജിറ്റല്‍ ഭൂകമ്പമാപിനി സ്വന്തമായുള്ളത്. പരീക്ഷണങ്ങള്‍ക്കായി മാത്രമാണ് സെസ്സ് ഇത് ഉപയോഗിക്കുന്നത്. ഭൂചലനമുണ്ടായാല്‍ അപ്പപ്പോള്‍ തന്നെ കൃത്യമായ വിവരം ലഭ്യമാകുന്ന ഡിജിറ്റല്‍ മാപിനികളുടെ സേവനം വൈദ്യുതി വകുപ്പ് പ്രയോജനപ്പെടുത്താത്തത് അനാസ്ഥയാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയിലെ വിദഗ്ധര്‍ പറയുന്നത്. അടുത്തകാലത്തായി ഒന്നില്‍ താഴെ ചലനതീവ്രത രേഖപ്പെടുത്തിയ ഒട്ടേറെ ചലനങ്ങള്‍ ഉണ്ടായെങ്കിലും ഇവയൊന്നും രേഖപ്പെടുത്താനാവാത്തത് ഇതുകൊണ്ടാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago