HOME
DETAILS

'അരുണ്‍ മിശ്രയാകാന്‍ എല്ലാവര്‍ക്കും കഴിയില്ല'

  
backup
March 01 2020 | 01:03 AM

veendu-vicharam-821093-2020

 

 


'എല്ലാ ന്യായാധിപന്മാരും സര്‍ക്കാരിന്റെ ഇംഗിതത്തിനൊത്തു തുള്ളണമെന്നാണു ഭരണകൂടം കരുതുന്നത്. എന്നാല്‍, ഒന്നോര്‍ക്കണം, എല്ലാവര്‍ക്കും ജസ്റ്റിസ് അരുണ്‍ മിശ്രയാകാന്‍ കഴിയില്ല.' ഈ വാക്കുകള്‍ ഏതെങ്കിലും പ്രതിപക്ഷ രാഷ്ട്രീയ നേതാവിന്റേതല്ല, വിമര്‍ശനകുതുകിയായ മാധ്യമപ്രവര്‍ത്തകന്റേതുമല്ല. ഡല്‍ഹി ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റിസ് കൈലാഷ് ഗംഭീറാണ് ഇങ്ങനെ പറഞ്ഞത്. ഡല്‍ഹി ഹൈക്കോടതിയിലെ ന്യായാധിപക്കസേരയില്‍നിന്നു കഴിഞ്ഞദിവസം രായ്ക്കുരാമാനം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേയ്ക്ക് ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയ പശ്ചാത്തലത്തിലാണു മുന്‍കാല ന്യായാധിപന്‍ ഇങ്ങനെ പറഞ്ഞത്.


മാധ്യമപ്രവര്‍ത്തകനോ, രാഷ്ട്രീയക്കാരനോ അല്ല മുകളില്‍ പറഞ്ഞ വാക്കുകള്‍ പറഞ്ഞതെന്ന് എടുത്തുദ്ധരിക്കാന്‍ കാരണം ആ വാക്കുകളുടെ ശക്തിയും സാധുതയും വ്യക്തമാക്കാനാണ്. മാധ്യമങ്ങളില്‍ അര്‍ധസത്യങ്ങളും അസത്യങ്ങളുമാണ് സത്യമെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വരാറുള്ളതെന്നാണല്ലോ പൊതുവേയുള്ള വിമര്‍ശനം. രാഷ്ട്രീയക്കാര്‍ സന്ദര്‍ഭം നോക്കി കാര്യലാഭത്തിനായി എന്തും പറയുന്നവരാണെന്നും കുറ്റപ്പെടുത്താറുണ്ട്. പദവിയിലിരിക്കുമ്പോഴും വിരമിച്ചാലും ന്യായാധിപന്‍ അങ്ങനെയാകില്ലെന്നാണു സമൂഹത്തിന്റെ വിശ്വാസം.
അതിനാല്‍, ജസ്റ്റിസ് കൈലാഷ് ഗംഭീറിന്റെ ഈ പ്രതികരണം നിലവിലുള്ള കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചുള്ള നിഷ്പക്ഷമായ വിലയിരുത്തലായി കണക്കാക്കാം. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളില്‍ പ്രമുഖമാണ് നീതിപീഠം. ഭരണഘടന അനുശാസിക്കുംവിധം ഇവിടെ നീതിയും നിയമവും പുലരുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് കോടതികളാണ്. ഭരണകൂടത്തിനു സംഭവിക്കാവുന്ന തെറ്റുകള്‍ പരിഹരിച്ച് ജനാധിപത്യവും മതേതരത്വവും ഉറപ്പുവരുത്തേണ്ടത് പ്രധാനമായും നീതിപീഠമാണ്.


അടുത്തിടെ മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ചരിത്രപ്രധാനമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച ന്യായാധിപനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര. പരിസ്ഥിതിപ്രശ്‌നത്തില്‍ നട്ടെല്ലു വളയ്ക്കാത്ത നിലപാട് സ്വീകരിച്ച ന്യായാധിപനെന്ന നിലയില്‍ അദ്ദേഹം ഏറെ ആദരിക്കപ്പെട്ടിരുന്നു. ആ അരുണ്‍ മിശ്ര അനവസരത്തില്‍ അകാരണമായി മോദിസ്തുതി നടത്തിയെന്നതാണ് ജനാധിപത്യ, മതേതര വിശ്വാസികളും ന്യായാധിപന്മാരോട് അങ്ങേയറ്റം ആദരവ് പുലര്‍ത്തുന്നവരുമായ ജനതയെ ഞെട്ടിച്ചത്.


ഒരു അന്താരാഷ്ട്ര നീതിന്യായ സെമിനാറില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ ആ മോദിസ്തുതി. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഉത്തരവാദിത്വവും സൗഹൃദവുമുള്ള രാജ്യമായി ഇന്ത്യ മാറിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇന്ത്യയിലെ ഒരു ന്യായാധിപന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല. അത് ഏതെങ്കിലും ചടങ്ങില്‍ പ്രധാനമന്ത്രിയെ അനുമോദിക്കുമ്പോഴോ സ്വാഗതം ചെയ്യുമ്പോഴോ ഒക്കെ ഉചിതമായ കാര്യമാണ്.


എന്നാല്‍, അന്താരാഷ്ട്ര ജുഡിഷ്യല്‍ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയുടെ ഭരണമികവ് വിലയിരുത്തേണ്ടതില്ലല്ലോ. ആ കാരണം, കൊണ്ടാണ് സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ അരുണ്‍ മിശ്രയുടെ പ്രതികരണത്തിനെതിരേ പ്രമേയം പാസാക്കിയത്. നീതിപീഠം എപ്പോഴും സ്വാധീനങ്ങള്‍ക്കു വഴങ്ങാത്തതും കറകളഞ്ഞ നിലപാടുകള്‍ ഉള്ളതുമായിരിക്കണമെന്നാണ് ആ പ്രമേയത്തിന്റെ കാതല്‍. അതുകൊണ്ടാണ്, എല്ലാവര്‍ക്കും അരുണ്‍ മിശ്രയാകാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നേരത്തെ ജഡ്ജിയായിരുന്ന കൈലാഷ് ഗംഭീര്‍ പ്രകീര്‍ത്തിച്ചത്.
സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടനാ സ്ഥാപനമായ നീതിപീഠത്തെ സര്‍ക്കാര്‍ സ്വന്തം കക്ഷത്തില്‍ കുരുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന അതിഗുരുതരമായ ആരോപണം റിട്ട. ജസ്റ്റിസ് കൈലാഷ് ഗംഭീര്‍ നടത്തിയിരിക്കുന്നത് കാണാതിരുന്നുകൂടാ. അതു ദുഷ്ടലാക്കോടു കൂടി നടത്തിയതാണെന്നു പറഞ്ഞ് തള്ളിക്കളയാനുമാകില്ല. കാരണം, അത്യന്തം ഗൗരവതരമായ ഒരു നടപടി ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഉണ്ടായത് നമ്മള്‍ കണ്ടതാണ്.


ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളീധറിനെ രായ്ക്കുരാമാനം പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേയ്ക്കു സ്ഥലംമാറ്റിയ നടപടിയെക്കുറിച്ചാണു പറയുന്നത്. ഡല്‍ഹി കലാപത്തിനു വഴിമരുന്നിട്ട വിഷലിപ്തമായ വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, പര്‍വേഷ് വര്‍മ എം.പി എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്ന ഉത്തരവിറക്കിയതിനു തൊട്ടുപിന്നാലെയാണ് ജസ്റ്റിസ് മുരളീധറിന്റെ കസേര തെറിച്ചത്.


ജസ്റ്റിസ് മുരളീധര്‍ ബി.ജെ.പി വിരോധമോ കേന്ദ്ര സര്‍ക്കാരിനോടുള്ള വെറുപ്പോ പ്രകടിപ്പിക്കുകയായിരുന്നില്ല. കപില്‍ മിശ്രയും മറ്റും നടത്തിയ വിദ്വേഷപ്രസംഗം വിശദമായി കേള്‍ക്കുകയും അതു കേട്ടില്ലെന്നു പറഞ്ഞ ഡല്‍ഹി പൊലിസിനെയും സോളിസിറ്റര്‍ ജനറലിനെയും കോടതി മുറിയില്‍ വച്ചുതന്നെ അതു കേള്‍പ്പിച്ചുമാണ് ഇത്തരമൊരു ഉത്തരവ് ജസ്റ്റിസ് മുരളീധര്‍ നടത്തിയത്.


1984ല്‍ നടന്ന സമാനതകളില്ലാത്ത സിക്ക് വംശഹത്യ പോലൊന്ന് നടക്കാതിരിക്കണമെന്ന ആത്മാര്‍ഥമായ ആഗ്രഹമായിരുന്നു അത്തരമൊരു ഉത്തരവിനു പിന്നിലെന്ന് ഉത്തരവിലെ വരികളില്‍നിന്നു തന്നെ വായിച്ചെടുക്കാം.
പക്ഷേ, സംഭവിച്ചതെന്താണ് ? നേരം വെളുക്കുംമുന്‍പ് അദ്ദേഹത്തെ കെട്ടുകെട്ടിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കൈകാര്യം ചെയ്ത ഡല്‍ഹി കലാപക്കേസ് നേരെ മറ്റൊരു ബെഞ്ചിലേയ്ക്കു മാറ്റി. അടുത്തദിവസം ആ ബെഞ്ച് കപില്‍ മിശ്രയ്ക്കും അനുരാഗ് ഠാക്കൂറിനും മറ്റുള്ളവര്‍ക്കുമെതിരേ തല്‍ക്കാലം നടപടിയെടുക്കേണ്ട എന്ന വിചിത്രമായ നിലപാടെടുത്തു. ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കാന്‍ കേന്ദ്രത്തിന് ഒന്നര മാസം കൂടി സമയം കൊടുക്കുകയും ചെയ്തു. അത്രയും സമയം കേസില്ലാതെ വിലസാം. പിന്നീട് എന്തു സംഭവിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ.


ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയത് പ്രതികാര നടപടി അല്ലേയല്ലെന്നാണ് സംഘ്പരിവാര്‍ നേതാക്കള്‍ വാദിക്കുന്നത്. അതിന് അവര്‍ പറയുന്ന ന്യായം യുക്തിസഹമാണെന്നു തോന്നാവുന്നതുമാണ്. ഹൈക്കോടതി ജഡ്ജിമാരായ മുരളീധര്‍, രഞ്ജിത് വി മൊറെ. രവി വി. മളീമഠ് എന്നിവരെ സ്ഥലംമാറ്റാന്‍ സുപ്രിംകോടതി കൊളീജിയം ഫെബ്രുവരി 12നു തന്നെ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്തിരുന്നതാണെന്നും ദിവസങ്ങളേറെ കഴിഞ്ഞ് ജസ്റ്റിസ് മുരളീധര്‍ പുറപ്പെടുവിച്ച ഉത്തരവിലുള്ള പ്രതികാര നടപടിയെന്ന് എങ്ങനെ അതിനെ വിലയിരുത്താന്‍ കഴിയുമെന്നുമാണ് അവരുടെ ചോദ്യം. സാങ്കേതികമായി ഇതു ശരിയാണ്. ശുപാര്‍ശ ഫെബ്രുവരി 12നു തന്നെ ഉണ്ടായിരുന്നു. അതു കഴിഞ്ഞ് ഏതു ദിവസവും ഉത്തരവിറക്കാം. അപ്രകാരമാണെങ്കില്‍ ആ സ്ഥലംമാറ്റത്തെ കുറ്റം പറയാനാകില്ല.
എന്നാല്‍, ഇവിടെ പലരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കാര്യമുണ്ട്. ഇതുവരെ കൊളീജിയത്തിന്റെ ശുപാര്‍ശ കിട്ടി രാഷ്ട്രപതി ആ ശുപാര്‍ശ അംഗീകരിച്ചുകഴിഞ്ഞാല്‍ അതിന്റെ ചൂടാറും മുന്‍പ് ഒരു ഉത്തരവ് നിയമമന്ത്രാലയത്തില്‍നിന്ന് ഉണ്ടാകാറില്ല. ഉത്തരവിനു സമയമെടുക്കും. മാത്രവുമല്ല, മാറ്റിയ സ്ഥലത്തു ചുമതലയേല്‍ക്കാന്‍ മതിയായ സമയവും (ഒന്നോ രണ്ടോ ആഴ്ചത്തെ സമയം) അനുവദിക്കും.


ഇവിടെ അതൊന്നുമുണ്ടായില്ല. ഒരേ രാത്രിയില്‍ രാഷ്ട്രപതി ഒപ്പിടുന്നു. മണിക്കൂറുകള്‍ക്കിടയില്‍ ഉത്തരവിറങ്ങുന്നു. അതു കൈമാറുന്നു, ചുമതലയേല്‍ക്കാന്‍ ഒരു ദിവസത്തെ പോലും സമയം അനുവദിക്കാതെ. ന്യായാധിപന്മാര്‍ നട്ടെല്ലു വളച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്നു തന്നെയല്ലേ ഇതില്‍നിന്ന് മനസിലാക്കേണ്ടത്. എന്തു വന്നാലും നട്ടെല്ലു വളയ്ക്കാത്ത ന്യായാധിപന്മാര്‍ ഉണ്ട് എന്നതാണ് ജസ്റ്റിസ് മുരളീധറിനെപ്പോലുള്ള നീതിമാന്മാര്‍ നല്‍കുന്ന പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago