HOME
DETAILS

നഗരസുരക്ഷ അപകടത്തില്‍ ഭര്‍ത്താവിന് മുന്നില്‍ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കര്‍ അറസ്റ്റില്‍

  
backup
June 16 2016 | 20:06 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ad%e0%b4%b0

തൃശൂര്‍: നഗരമധ്യത്തില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം നടന്നുവന്നിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു മധ്യവയസ്‌കരെ ഈസ്റ്റ് പോലിസ് അറസ്റ്റു ചെയ്തു.
പെയിന്റിംഗ് തൊഴിലാളികളായ മൈലിപ്പാടം സ്വദേശി കിങ്ങിണിക്കാരന്‍ വീട്ടില്‍ ഡേവിസ്, ലാലൂര്‍ സ്വദേശി വടക്കന്‍ വീട്ടില്‍ ബാബു എന്നിവരെയാണ് ഈസ്റ്റ് എസ്.ഐ പി.ലാല്‍കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ മൈലിപ്പാടത്തുവച്ചാണ് സംഭവം.
വടകര സ്വദേശികളായ ദമ്പതികള്‍ ബന്ധു വീട്ടിലെത്തിയതായിരുന്നു. രാത്രി ഒമ്പതോടെ ഭക്ഷണം കഴിക്കാനായി ഹോട്ടലിലെത്തി അവിടെ നിന്ന് നടന്നു വരുമ്പോഴാണ് ഇവര്‍ അശ്ലീലചുവയില്‍ സംസാരിക്കുകയും യുവതിയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവിനെ യുവാക്കള്‍ മര്‍ദ്ദിച്ചതിനുശേഷമാണ് യുവതിയെ കടന്നു പിടിക്കുകയും ഷാള്‍ കഴുത്തിലിട്ട് മുറുക്കി മതിലിനോട് ചേര്‍ത്ത് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
യുവതിയും കുട്ടിയും ഉറക്കെ കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി ഇവരെ പിടിച്ചു. ഭര്‍ത്താവ് ഇതിനിടെ ബന്ധുക്കളെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു.
വിവരമറിഞ്ഞ് പോലിസെത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനും ദമ്പതികളെ ആക്രമിച്ചതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
നഗരമധ്യത്തില്‍ രാത്രി ഏറെ വൈകുന്നതിനുമുമ്പ് ഇത്തരത്തിലൊരു സംഭവമുണ്ടായത് ഏവരെയും ഞെട്ടിച്ചിരിക്കയാണ്.
മൈലിപ്പാടം പോലുള്ള സ്ഥലത്ത് രാത്രിയായാല്‍ ആള്‍ സഞ്ചാരം കുറവാണ്. ഇവിടെ പോലിസും തിരിഞ്ഞു നോക്കാറില്ല. എന്തെങ്കിലും സംഭവിച്ചാല്‍ നേരം വെളുക്കുമ്പോള്‍ മാത്രമേ അറിയുന്ന അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു. യുവതി ബഹളം വച്ചത് കേട്ട് ഓടിക്കൂടിയതിനാലാണ് രക്ഷപെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.

.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏതെങ്കിലും പ്രദേശത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല, തെറ്റായി വ്യാഖ്യാനിച്ചു; ദ ഹിന്ദു പത്രത്തിന് കത്ത് നല്‍കി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

International
  •  2 months ago
No Image

സാമ്പത്തിക തര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ച് ലക്ഷങ്ങള്‍ കൈപ്പറ്റുന്നു; പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പുറത്തുവിട്ട് അന്‍വര്‍

Kerala
  •  2 months ago
No Image

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

Kerala
  •  2 months ago
No Image

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; സംഭവം പാലക്കാട് ശബരി ആശ്രമിത്തിലെ ചടങ്ങിനിടെ

Kerala
  •  2 months ago
No Image

പൂജവയ്പ്പ്; സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11ന് കൂടി അവധി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 months ago
No Image

വി.എസിന് കോപ്പിയടിയും ലൗ ജിഹാദും പിണറായിക്ക് സ്വര്‍ണക്കടത്ത്;  മലപ്പുറത്തിന് വര്‍ഗീയ ചാപ്പ കുത്താന്‍ മത്സരിക്കുന്ന സി.പിഎം  

Kerala
  •  2 months ago
No Image

മലപ്പുറം ക്രിമിനലുകളുടെ നാടെന്ന് വരുത്താന്‍ ശ്രമം; ആര്‍.എസ്.എസുമായി ധാരണയുണ്ടാക്കാന്‍ മുഖ്യമന്ത്രി കാരണം കണ്ടെത്തുകയാണെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം : എസ് കെ എസ് എസ് എഫ്

organization
  •  2 months ago
No Image

'വാളാകാന്‍ എല്ലാവര്‍ക്കും കഴിയും, പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ കഴിയൂ': കോടിയേരിയെ ഓര്‍മിച്ച് കെ.ടി ജലീല്‍

Kerala
  •  2 months ago