പ്രധാനമന്ത്രി കൊച്ചിയില്‍; ബി.പി.സി.എല്ലില്‍ നാല് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, കേരള ഗവര്‍ണര്‍ പി. സദാശിവം, ഡി.ജി.പി ലോക്നാഥ് ബെഹ്റ, മേയര്‍ സൗമിനി ജെയിന്, എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ എം.പി. ദിനേശ് തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.ബിപിസിഎല്ലിലെ പുതിയ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ഈ മാസം രണ്ടാംതവണയാണ് മോദി കേരളത്തിലെത്തുന്നത്. കൊച്ചി ഭാരത് പെട്രോളിയം കോര്‍പറേഷന്റെ സംയോജിത റിഫൈനറി വികസന പദ്ധതി പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും.
25000 കോടി രൂപ മുതല്‍ മുടക്കിയ സംയോജിത റിഫൈനറി വികസന പദ്ധതി രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിലൊന്നാണ്.
റിഫൈനറിയുടെ മെയിന്‍ കണ്ട്രോള് കണ്‍സോള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 2.35ന് റിഫൈനറിക്കു സമീപം തയാറാക്കിയ പ്രധാനവേദിയില്‍ ബിപിസിഎലിന്റെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്പാന്ഷന് കോംപ്ലക്സ് നാടിന് സമര്‍പ്പിക്കും.
പുതിയ പെട്രോ കെമിക്കല്‍ കോംപ്ലക്സിന്റെയും ഏറ്റുമാനൂര്‍ സ്കില്‍ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ശിലാസ്ഥാപനം, എല്‍പിജി ബോട്ട്ലിംഗ് പ്ലാന്റിന്റെ സ്റ്റോറേജ് ഫെസിലിറ്റി ഉദ്ഘാടനം എന്നീ ചടങ്ങുകളും വേദിയില്‍ നടക്കും.
തൃശൂരില്‍ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."