സി.പി.എമ്മുമായുള്ള ലയനം: കര്‍ശന നിലപാടുമായി സി.എം.പി
കൊച്ചി: സി.പി.എമ്മുമായുള്ള ലയനത്തില്‍ ശക്തമായ നിലപാടുമായി സി.എം.പി യില്‍ ഒരു വിഭാഗം. സംഘടനയുടെ ചില നേതാക്കള്‍ സി.പി.എം നേതാക്കളുമായി രഹസ്യധാരണയുണ്ടാക്കിയതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ പോകുന്നവരെ സംഘടനയില്‍ നിന്ന് പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും സംഘടന പ്രത്യേക സമ്മേളനത്തില്‍ പ്രമേയം പാസാക്കി.
സംഘടന ഭരണഘടനക്കുവിരുദ്ധമായി എം.കെ കണ്ണന്‍, എം.എച്ച് ഷാരിയര്‍, പി.സി.എച്ച് വിജയന്‍, പാട്യം രാജന്‍ തുടങ്ങിയ നേതാക്കളാണ് സി.പി.എമ്മുമായി രഹസ്യധാരണക്ക് ശ്രമം നടത്തിയത്. മേല്‍പ്പറഞ്ഞവര്‍ സി.പി.എമ്മില്‍ ചേര്‍ന്നാല്‍ അതവരുടെ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും സി.എം.പി, സി.പി.എമ്മില്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നും കോണ്‍ഫ്രന്‍സ് തീരുമാനമെടുത്തു. ഇലക്ഷന്‍ കമ്മിഷന് ഇതുമായി ബന്ധപ്പെട്ടുള്ള വിവരം അറിയിക്കാനും പാര്‍ട്ടിയുടെ ആസ്ഥികള്‍ സംരക്ഷിക്കാന്‍ നിയമപരമായി നീങ്ങാനും സമ്മേളനം തീരുമാനിച്ചിട്ടുണ്ട്. അഡ്വ. എം.ബി രാജേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഖിഷ് ബാബു, മുട്ടുകാട് രവീന്ദ്രന്‍ നായര്‍, കെ.മുഹമ്മദ് റാഫി, കട്ടക്കുളം രാമചന്ദ്രന്‍, നിഖില്‍ പി. പദ്മനാഭന്‍, കെ. അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."