സംഘി ആരോപണത്തില്‍ മറുപടിയുമായി പ്രേമചന്ദ്രന്‍; മോദിയെ കാത്തിരുന്ന പിണറായിയാണ് സംഘി
കൊല്ലം: ബി.ജെ.പിയുമായി തനിക്ക് ബന്ധമുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണത്തിന് രൂക്ഷമായി തിരിച്ചടിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി. 44 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായ കൊല്ലം ബൈപാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ താന്‍ സംഘിയായെങ്കില്‍ പ്രധാനമന്ത്രിക്ക് വേണ്ടി കൊച്ചി മെട്രോയുടെ ഉദ്ഘാടന തിയതി മൂന്ന് തവണ മാറ്റിവച്ച പിണറായി വിജയനാണ് യഥാര്‍ഥ സംഘിയെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയാണോ സംഘി ഞാനാണോ സംഘിയെന്ന് കോടിയേരി പറയണമെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ബൈപാസിന്റെ ഉദ്ഘാടനത്തിനായി താന്‍ പ്രത്യക്ഷമായോ പരോക്ഷമായോ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ല. ബി.ജെ.പി നേതാക്കളാണ് പ്രധാനമന്ത്രിയെ ഉദ്ഘാടനത്തിനെത്തിച്ചത്. കൊല്ലം ബൈപാസിന്റെ പേരില്‍ സി.പി.എം രാഷ്ട്രീയം കളിക്കുകയാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
ഇതിനിടെ ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന സംയുക്ത സമരസമിതിയുടെ ആവശ്യത്തിനെതിരേയും അദ്ദേഹം രംഗത്തെത്തി. ഖനനം പൂര്‍ണമായി നിര്‍ത്താനാകില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ചക്ക് ഇത് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."