HOME
DETAILS

 അക്രമം നിന്നു; ദുരിതം തുടരും, മരണം 46

  
backup
March 02 2020 | 05:03 AM

%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f
 
 
 
 
 
ന്യൂഡല്‍ഹി: തലസ്ഥാനത്ത് സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടന്ന മുസ്‌ലിം വംശഹത്യയില്‍ മരിച്ചവരുടെ എണ്ണം 46 ആയി. ഇന്നലെ മൂന്നു മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയതോടെയാണിത്. ഒരു പൊലിസുകാരനും ഒരു ഇന്റലിജന്‍സ് ബ്യൂറോ ജീവനക്കാരനും ഉള്‍പ്പെടെയാണ് 46 പേര്‍ മരിച്ചിരിക്കുന്നത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരിയിലെ ഒരു ഓവുചാലില്‍നിന്നാണ് ഇന്നലെ ഒരു മൃതദേഹം കണ്ടെത്തിയത്. ഭഗീരതി വിഹാറിലെ ഓടയില്‍നിന്നു മറ്റു രണ്ടു മൃതദേഹങ്ങളും കണ്ടെത്തി. കഴിഞ്ഞയാഴ്ച നാലു ദിവസങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ ഇരുനൂറിലേറെ പേര്‍ക്കു പരുക്കേറ്റതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 11 പേര്‍ പൊലിസുകാരാണ്.
പൊലിസിലെ സീനിയര്‍ ഉദ്യോഗസ്ഥരായ അമിത് ശര്‍മയും അനുജ് കുമാറും പരുക്കേറ്റവരില്‍ ഉള്‍പ്പെടും. ഡല്‍ഹി പൊലിസിന്റെയും ക്രൈംബ്രാഞ്ചിന്റെയും നേതൃത്വത്തിലുള്ള രണ്ടു പ്രത്യേക സംഘങ്ങളെയാണ് വംശഹത്യ അന്വേഷിക്കാനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ നൂറ്റിഎഴുപതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നാല്‍പതോളം എണ്ണം ആയുധം ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ്. തൊള്ളായിരത്തോളം പേര്‍ അറസ്റ്റിലായിട്ടുമുണ്ട്.
അതേസമയം, വംശീയാതിക്രമമുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹി ഇപ്പോള്‍ ശാന്തമാണ്. പുതിയതായി ആക്രമണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇവിടെ വിവിധ പ്രദേശങ്ങളില്‍ കനത്ത സുരക്ഷ തുടരുകയുമാണ്.
എന്നാല്‍, ജനജീവിതം ഇതുവരെ സാധാരണ നിലയിലായിട്ടില്ല. വീടുകള്‍ നഷ്ടപ്പെട്ട പലരും ബന്ധുവീടുകളിലോ മറ്റോ തുടരുകയാണ്. കടകളും മാര്‍ക്കറ്റുകളും പൂര്‍ണമായും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. സ്‌കൂളുകള്‍ക്ക് ഈ മാസം ഏഴുവരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രശ്‌നബാധിത പ്രദേശങ്ങളിലേക്കു നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. അഗ്നിക്കിരയാക്കിയും മറ്റും നശിപ്പിച്ച വീടുകളുടെയും കടകളുടെയും മറ്റു സ്ഥാപനങ്ങളുടെയും കൃത്യമായ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, ഡല്‍ഹിയില്‍ ഇന്നലെയും ആക്രമണങ്ങള്‍ നടന്നതായി സന്ദേശങ്ങള്‍ പ്രചരിച്ചു. എന്നാല്‍, ഇവ വ്യാജമാണെന്നായിരുന്നു പൊലിസിന്റെ പ്രതികരണം. ഏഴു മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടതായി അറിയിച്ച ഡല്‍ഹി മെട്രോ അധികൃതര്‍, എന്നാല്‍ ഇതി നു കാരണം വ്യക്തമാക്കിയിട്ടില്ല. ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പൊലിസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  27 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  29 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  42 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago