ഫിലിപ്പൈന്‍സിലെ ചര്‍ച്ചില്‍ ഇരട്ട സ്‌ഫോടനം; 27 പേര്‍ കൊല്ലപ്പെട്ടു
മനില: ഫിലിപ്പൈന്‍സിലെ ചര്‍ച്ചിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 27പേര്‍ കൊല്ലപ്പെട്ടു. 77 പേര്‍ക്ക് പരുക്കേറ്റു. തെക്കന്‍ ഫിലിപ്പൈന്‍സിലെ ജോലോ ദ്വീപിലെ റോമന്‍ കത്തോലിക് കതീഡ്രലിലാണ് സ്‌ഫോടനമുണ്ടായത്. 15 സാധാരണക്കാരും അഞ്ച് സൈനികരും കൊല്ലപ്പെട്ടെന്നും മറ്റുള്ളവരുടെ വിവരം ലഭ്യമായിട്ടില്ലെന്നും പൊലിസ് അറിയിച്ചു. ചര്‍ച്ചിന്റെ അകത്താണ് ആദ്യ സ്‌ഫോടനമുണ്ടായത്. സമീപത്തെ കാര്‍ പാര്‍ക്കിങ് ഭാഗത്തായിരുന്നു രണ്ടാം സ്‌ഫോടനം.
ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രോഗോ ദ്യൂത്തര്‍ദോ ആക്രമണത്തെ അപലപിച്ചു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തീവ്രവാദികളാണ് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചില്‍ നേരത്തെ സ്ഥാപിച്ച സ്‌ഫോടക വസ്തുക്കള്‍(ഐ.ഇ.ഡി) പൊട്ടിത്തെറിക്കുകയായിരുന്നെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. സമാധാനപരമായി ആരാധനകള്‍ അര്‍പ്പിക്കുന്ന സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും സൈന്യം പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സായുധ സംഘമായ അബൂ സയ്യാഫിന്റെ സജീവ സന്നിധ്യമുള്ള പ്രദേശമാണ് ജോളോ ദ്വീപ്. അബൂ സയ്യാഫിനെ യു.എന്‍ തീവ്രവാദികളുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."