പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍: സനല്‍ അവഗണനയുടെ ഇരയെന്ന്, പ്രതിഷേധവുമായി നാട്ടുകാര്‍
കല്‍പ്പറ്റ: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി തൃക്കൈപ്പറ്റയിലെ പള്ളിക്കവല മൂഞ്ഞനാലില്‍ സനലിനെ(42)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട സനലും കുടുംബവും സഹായം കിട്ടാതെ വളരെ നാളായി ബുദ്ധിമുട്ടുകയായിരുന്നു. പലസഹായങ്ങള്‍ക്കും കാത്തു നിന്നെങ്കിലും ഒന്നും ലഭിക്കാതായതോടെയാണ് മരണമെന്നാണ് സംശയിക്കുന്നത്. ഇയാളുടെ ഷെഡ്ഡില്‍ തന്നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2018 ഓഗസ്റ്റിലെ പ്രളയത്തില്‍ സനലിന്റെ വീട് തകര്‍ന്നത്.
അതേ സമയം പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടിട്ടും പ്രാഥമികമായ പതിനായിരം രൂപപോലും ഇദ്ദേഹത്തിന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. നിരവധി തവണ പരിശോധനകള്‍ നടത്തിയെങ്കിലും ഒരു സഹായവും ലഭിക്കാത്തതിലെ നിരാശയാണ് ആത്മഹത്യക്കു കാരണമെന്നും ഇവര്‍ പറയുന്നു. ലൈഫ് പദ്ധതിയിലും ഇദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. സംഭവത്തില്‍ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തഹസില്‍ദാര്‍ എത്തിയിട്ടുമാത്രം മരണാനന്തര ചടങ്ങുകള്‍ക്കായി മൃതദേഹം മാറ്റിയാല്‍ മതിയെന്നാണ് ഇവരുടെ ആവശ്യം. കുടുംബത്തിന് വീടും ഭൂമിയും ഉറപ്പു വരുത്തണമെന്നുതന്നെയാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."