HOME
DETAILS
MAL
ചന്ദ്രശേഖര്‍ ആസാദ് എസ്.ബി.എസ്.പി സഖ്യത്തോട് കൈകോര്‍ക്കുന്നു
backup
March 03 2020 | 04:03 AM
ലഖ്നൗ: യു.പി നിയമസഭയിലേക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സഖ്യ നീക്കങ്ങളുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഇതിന്റെ ഭാഗമായി സുഖല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്.ബി.എസ്.പി) അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബറുമായി ഇന്നലെ ആസാദ് ചര്‍ച്ച നടത്തി.
ഭീം ആര്‍മി, എസ്. ബി.എസ്.പി നേതൃത്വം നല്കുന്ന ഭാഗീധാരി സങ്കല്‍പ്പ് മോര്‍ച്ചയെന്ന സഖ്യത്തോടു ചേര്‍ന്ന് മത്സരിക്കാനാണ് സാധ്യത. എല്ലാ ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളും ഈ സഖ്യത്തിലുണ്ടാവുമെന്നും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഭീം ആര്‍മി സഖ്യത്തിന്റെ ഭാഗമാവും. ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളില്‍ നടക്കുമെന്നും രാജ്ബര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."