എസ്.എന്‍ പുരം കുടുംബാരോഗ്യകേന്ദ്രം നാടിന് സമര്‍പ്പിച്ചു
കൊല്ലം: എസ്.എന്‍ പുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ മന്ദിരം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം ചെയ്തു. പ്രാഥമികാരോഗ്യകേന്ദ്രമായിരുന്ന ആശുപത്രി ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തിയാണ് വികസിപ്പിച്ചത്. ജില്ലയിലെ 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതെന്ന് മന്ത്രി പറഞ്ഞു. അഞ്ചു പുതിയ തസ്തികകളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് അനുവദിച്ചത്.
എട്ട് ജില്ലാ ആശുപത്രികള്‍ക്ക് കാത്ത്‌ലാബ് നല്‍കി. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 4000 രൂപയായി വര്‍ധിപ്പിച്ചു. 2000 രൂപയുടെ വര്‍ധനവ് കൂടി പരിഗണനയിലാണ് മന്ത്രി വ്യക്തമാക്കി.പവിത്രേശ്വരം പഞ്ചായത്ത് 10.5 ലക്ഷം രൂപയ്ക്ക് വാങ്ങിയ ആംബുലന്‍സിന്റെ ഫഌഗ്ഓഫ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ നിര്‍വഹിച്ചു.
രോഗികള്‍ക്കുള്ള കാത്തിരിപ്പുമുറി, പരിശോധനാ മുറി, ലാബ്, ഫാര്‍മസി തുടങ്ങിയവ പുതിയ കെട്ടിടത്തിലുണ്ട്. ശ്വാസകോശ രോഗങ്ങള്‍ക്കുള്ള ചികിത്സാ സൗകര്യവും ഏര്‍പ്പെടുത്തി. ഇ.സി.ജി സൗകര്യവും ലഭ്യമാണ്. മൂന്ന് ഡോക്ടര്‍മാര്‍, നാല് സ്റ്റാഫ് നേഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്നിവരുടെ സേവനമാണ് ഇവിടെയുള്ളത്.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രകുമാരി, പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ കൃഷ്ണന്‍, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍, ജില്ലാപഞ്ചായത്തംഗങ്ങളായ ആര്‍. രശ്മി, എസ്. പുഷ്പാനന്ദന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. സന്ധ്യ, മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.എം ബിന്ദു, വാര്‍ഡ് അംഗം എന്‍. ബാബുലാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."