സൈനികന്റെ മരണം:ദുരൂഹത നീക്കാന്‍ പൊലിസ് അന്വേഷണം ആരംഭിച്ചു
കൊട്ടാരക്കര : സൈനികന്‍ റോയി മാത്യുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. എഴുകോണ്‍ എ.എസ്.ഐ സതീഷിന്റെ നേതൃത്തിലുള്ള പൊലിസ് സംഘം നാസിക്കിലെ ദേവലാലി സൈനിക ക്യാംപില്‍ വിവരങ്ങള്‍ ശേഖരിക്കാനെത്തി. തൂങ്ങിമരണമാണന്നാണ് ഇവിടെ നിന്നും പൊലിസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരുടെ അന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ അന്വേഷണത്തെ സംബന്ധിച്ചും അതിന്റെ മേല്‍നോട്ടം സംബന്ധിച്ചും തീരുമാനിക്കുന്നത്.
റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും നിര്‍ണായകമാകും. നാസിക്കിലെ ദേവലാലി പൊലിസ് നടത്തിയ ഇന്‍ക്വിസ്റ്റിന്റെയും പോസ്റ്റുമോര്‍ട്ടത്തിന്റെയും പകര്‍പ്പുകള്‍ അന്വേഷണത്തിന്റെ ഭാഗമായി കേരള പൊലിസ് ആവശ്യപ്പെട്ടിട്ടുണ്ട്. നാസിക്കില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ റോയിയുടെ ആന്തരികാവയവങ്ങള്‍ പരിശോധനകള്‍ക്കായി നീക്കം ചെയ്തിരുന്നു. ഇത് ഇവിടെ പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ അവിടെ നിന്നുള്ള പരിശോധനാ ഫലവും ആവശ്യപ്പെടുന്നുണ്ട്.
സൈനിക ക്യാംപില്‍ നടന്ന മരണമായതുകൊണ്ടുതന്നെ അന്വേഷണങ്ങള്‍ക്ക് ഏറെ പരിമിതികളുണ്ട്. ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം നടത്തിയത്. നാസിക്കിലെ ദേവലാലി ആര്‍മി ക്യാംപില്‍ കേണലിന്റെ ഡ്രൈവറായിരുന്ന റോയി മാത്യു കഴിഞ്ഞ 23ന് മേല്‍ ഉദ്യോഗസ്ഥന്റെ പീഡനങ്ങളെപ്പറ്റി പുറത്ത് പറഞ്ഞിരുന്നു.
റോയി അടക്കം അഞ്ച് സൈനികര്‍ പറഞ്ഞതൊക്കെയും ഒരു വെബ് പോര്‍ട്ടല്‍ വാര്‍ത്തയാക്കിയിരുന്നു. 25ന് രാത്രി റോയി വീട്ടിലേക്ക് വിളിച്ച് വാര്‍ത്ത വന്നതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ ഭാര്യയോട് പറഞ്ഞിരുന്നു. അതിനു ശേഷം ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് വ്യാഴാഴ്ച രാവിലെ റോയി മരിച്ച വിവരമാണ് ബന്ധുക്കള്‍ അറിയുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് വേണ്ടിവന്നാല്‍ നാസിക്കില്‍ കേസ് അന്വേഷണത്തിനായി കൂടുതല്‍ ടീമിനെ വിടേണ്ടി വരുമെന്നു റൂറല്‍ എസ്.പി എസ്. സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."