തൂമ്പിനാല്‍ കടവ് പാലം: പുനര്‍നിര്‍മാണത്തിന് തുടക്കം
മാന്നാര്‍: കടമ്പൂര് തുമ്പിനാല്‍ കടവ് പാലത്തിന്റെ പുനര്‍നിര്‍മാണോദ്ഘാടനം സജി ചെറിയാന് എം.എല്‍.എ നിര്‍വഹിച്ചു.
ബുധനൂര്‍ മാന്നാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുട്ടംപേരൂര്‍ ആറിലെ കടമ്പൂരില്‍ സ്ഥിതി ചെയ്യുന്ന തൂമ്പിനാല്‍ കടവ് ആംബുലന്‍സ് പാലത്തിന്റെ രണ്ടു സ്പാനലുകളാണ് കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നത്. ബുധനൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കടമ്പൂര് നിവാസികള്‍ക്ക് മാന്നാര്‍ വഴി പുറം ലോകത്തെത്തുവാനുള്ള ഏക ഗതാഗത മാര്‍ഗം അടഞ്ഞത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.
ബുധനൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.98 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം പുനര്‍നിര്‍മിക്കുന്നത്. ഇതിന് പുറമെ 200 തൊഴിലുറപ്പ് ദിനങ്ങള്‍ കൂടി സൃഷ്ടിച്ചാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. വിശ്വംഭരപണിക്കര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ എസ്. സുഹാസ്, വൈസ് പ്രസി. പുഷ്പലതാ മധു, ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാന്, ബ്ലോക്ക് പഞ്ചായത്തംഗം എന്‍. സുധാമണി, പഞ്ചായത്ത് അംഗങ്ങളായ നിര്‍മ്മല ഗോവിന്ദന് ,ശ്രീദേവി, ശോഭാ മഹേശ്വരന്, പി.എന്‍ ശെല്വരാജന്, മുന്‍ പഞ്ചായത്തംഗം എ.എസ് ഷാജികുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."