HOME
DETAILS
MAL
ഇന്ത്യന്‍ വംശജരുടെ വധം: യു.എന്‍.ഒ ഇടപെടണമെന്ന്
backup
March 06 2017 | 19:03 PM
കൊല്ലം: അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്ന വിഷയത്തില്‍ യു.എന്‍.ഒ ഇടപെടണമെന്ന് ഹ്യൂമന്‍ റൈറ്റ് സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്ത്യാഗവണ്‍മെന്റ് അമേരിക്കയുടെ നിലപാടിനെതിരെ ലോകരാജ്യങ്ങളുടെ പിന്തുണയോടെ താക്കീത് നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ചെയര്‍മാന്‍ അഡ്വ:കെ.പി.മുഹമ്മദ് അധ്യക്ഷനായി. മുന്‍ ജില്ലാ കലക്ടര്‍ ബി.മോഹന്‍, റിട്ട. എസ്.പി എം.മൈതീന്‍കുഞ്ഞ് ,കെ.കൃഷ്ണന്‍കുട്ടി, പ്രൊഫ:ജി.അലക്‌സാണ്ടര്‍, എസ്.സുവര്‍ണകുമാര്‍, മുനമ്പത്ത് ഷിഹാബ്, തഴവ സത്യന്‍, എസ്.ശശിധരന്‍ അനിയന്‍സ്, പി.ജി.മുരുകന്‍, കെ.വി.ശ്രീനിവാസന്‍, രാജി ഉണ്ണികൃഷ്ണന്‍, എം.മുഹമ്മദ് കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."