HOME
DETAILS

ഡല്‍ഹി വംശഹത്യ: സഭ ബഹളമയം കൈയാങ്കളി-രണ്ടാം ദിവസം

  
backup
March 04 2020 | 01:03 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%b5%e0%b4%82%e0%b4%b6%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%ad-%e0%b4%ac%e0%b4%b9%e0%b4%b3%e0%b4%ae%e0%b4%af%e0%b4%82
 
 
 
ന്യൂഡല്‍ഹി: തലസ്ഥാനത്തെ വംശഹത്യയെച്ചൊല്ലി ലോക്‌സഭയില്‍ രണ്ടാം ദിവസവും ഭരണ-പ്രതിപക്ഷ കൈയാങ്കളി. മറ്റെല്ലാ നടപടികളും നിര്‍ത്തിവച്ച് ഡല്‍ഹി വംശഹത്യ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി, വംശഹത്യയെക്കുറിച്ച് ഹോളിക്ക് ശേഷം ചര്‍ച്ച നടത്താമെന്നു സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞതോടെ സഭ സംഘര്‍ഷ വേദിയാകുകയായിരുന്നു.
പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഇരിപ്പിടത്തിനു നേര്‍ക്ക് കടലാസ് ചുരുട്ടിയെറിഞ്ഞും മുദ്രാവാക്യം വിളിച്ചും നടുത്തളത്തിലിറങ്ങി. നടുത്തളത്തില്‍ ഭരണ-പ്രതിപക്ഷ എം.പിമാര്‍ തമ്മില്‍ ഉന്തും തള്ളുമായി. അതിനിടെ, ബി.ജെ.പി എം.പിമാര്‍ തന്നെ കൈയേറ്റം ചെയ്തുവെന്നു കോണ്‍ഗ്രസ് എം.പി രമ്യാ ഹരിദാസ് ആരോപിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തില്‍ ബി.ജെ.പി എം.പിമാര്‍ പ്രതിപക്ഷ അംഗങ്ങളെ ആക്രമിച്ചുവെന്നു കെ. മുരളീധരനും പറഞ്ഞു. 
എന്നാല്‍, രമ്യാ ഹരിദാസും ജ്യോതിമണിയും തന്നെ ആക്രമിക്കുകയും നെഞ്ചത്ത് ഇടിക്കുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി സംഗീത സിങ് സ്പീക്കര്‍ക്കു പരാതി നല്‍കി. ബഹളത്തിനിടെ കോണ്‍ഗ്രസ് കക്ഷി നേതാവും ബംഗാളില്‍നിന്നുള്ള ബി.ജെ.പി എം.പി ലോക്കേറ്റ് ചാറ്റര്‍ജിയും നടുത്തളത്തില്‍ നേര്‍ക്കുനേരെ എതിര്‍ത്തുനിന്നു. പ്രതിപക്ഷ നിരയില്‍നിന്ന് എന്‍.കെ പ്രേമചന്ദ്രനും ഭരണപക്ഷത്തുനിന്നു ജഗദംബിക പാലും ഇരുപക്ഷത്തെയും അടക്കിനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ സഭ പിരിച്ചുവിട്ടു. സഭ പിരിഞ്ഞുപോകുന്നതിനിടെ ടി.എന്‍ പ്രതാപന്‍ എം.പി ലോക്‌സഭാ സെക്രട്ടറി ജനറലിന്റെ ഓഫിസിന്റെ വാതിലില്‍ പ്രതിഷേധ സൂചകമായി അടിച്ചതും ഭരണപക്ഷത്തിന്റെ ബഹളത്തിനിടയാക്കി. 
ഈ ബഹളങ്ങള്‍ക്ക് ഇടയ്ക്കു സര്‍ക്കാര്‍ ബാങ്കിങ് റെഗുലേഷന്‍ ബില്ല് അവതരിപ്പിക്കുകയും പ്രതിപക്ഷം ബില്ലിന്റെ കോപ്പികള്‍ കീറിയെറിയുകയും ചെയ്തു. പ്രതിപക്ഷ അംഗങ്ങള്‍ ഭരണപക്ഷ നിരയിലേക്കോ ഭരണപക്ഷം പ്രതിപക്ഷ നിരയിലേക്കോ കടന്നാല്‍ ഈ സമ്മേളന കാലം തീരുന്നതുവരെ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് സ്പീക്കര്‍ ഇന്നലെ കക്ഷി നേതാക്കളുടെ യോഗത്തില്‍ താക്കീത് നല്‍കിയിരുന്നു. എന്നാല്‍, നടുത്തളത്തില്‍നിന്ന് പ്രതിപക്ഷ എം.പിമാര്‍ ഭരണപക്ഷ നിരയിലേക്കു കയറാന്‍ ശ്രമിച്ചു. സഭയില്‍ പ്ലാക്കാര്‍ഡുകളുമായി വരരുതെന്നും കക്ഷി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിനു ശേഷം സഭ ചേര്‍ന്നപ്പോഴും അമിത് ഷാ രാജിവയ്ക്കണമെന്നത് ഉള്‍പ്പെടെയുള്ള പ്ലാക്കാര്‍ഡുകളും ബാനറുകളുമായാണ് എം.പിമാര്‍ സഭയിലെത്തിയത്.  
കലാപം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലും അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിരുന്നെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. ലോക്‌സഭയില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെയും ഭരണ-പ്രതിപക്ഷ എം.പിമാര്‍ തമ്മില്‍ ഉന്തും തള്ളും കൈയേറ്റവുമുണ്ടായിരുന്നു. തനിക്ക് മര്‍ദനമേറ്റെന്നു ചൂണ്ടിക്കാട്ടി രമ്യാ ഹരിദാസ് സ്പീക്കര്‍ക്കു പരാതിയും നല്‍കിയിരുന്നു. പ്രതിപക്ഷം തങ്ങളെ മര്‍ദിച്ചുവെന്നു കാട്ടി രണ്ടു ബി.ജെ.പി വനിതാ എം.പിമാരും പരാതി നല്‍കിയിരുന്നു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യാഗി ചുഴലിക്കാറ്റില്‍ തകര്‍ന്ന് മ്യാന്‍മര്‍; ഇതുവരെ മരിച്ചത് 113 പേര്‍; സഹായമയച്ച് ഇന്ത്യ

International
  •  3 months ago
No Image

ലെബനൻ നോവലിസ്റ്റ് ഏലിയാസ് ഖൗറി അന്തരിച്ചു

National
  •  3 months ago
No Image

കൊച്ചിയിൽ പഞ്ചാബിൻ്റെ നാടകീയ വിജയം; ബ്ലാസ്റ്റേഴ്‌സിന് കണ്ണീരോണം

Football
  •  3 months ago
No Image

വണ്ടാനം മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറെ രോഗി മര്‍ദിച്ചു

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ മരിച്ചു

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജിപ്രഖ്യാപനത്തെ പരിഹസിച്ച് കോണ്‍ഗ്രസും, ബിജെപിയും; മുഖ്യമന്ത്രിക്കസേരയില്‍ പകരം ആര്?

National
  •  3 months ago
No Image

യാത്രികർക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ; കരിപ്പൂർ- മസ്കത്ത് വിമാനയാത്രക്കാർ ബഹളം വെച്ചു

oman
  •  3 months ago
No Image

നിപ; കൂടുതല്‍ നിയന്ത്രണങ്ങള്‍; തിരുവാലി, മമ്പാട് പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍

Kerala
  •  3 months ago
No Image

അഞ്ചുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; സൈനികന്‍ അറസ്റ്റില്‍

National
  •  3 months ago
No Image

സഊദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22373 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ പിടികൂടി

Saudi-arabia
  •  3 months ago