HOME
DETAILS
MAL
കോഴിക്കുഞ്ഞുങ്ങളെ കടത്തിയതിന് 2.53 ലക്ഷം രൂപ പിഴയിട്ടു
backup
June 17 2016 | 01:06 AM
പാലക്കാട്: മതിയായ രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തുകയായിരുന്ന ഏകദേശം 3,50,000 രൂപയോളം വിലവരുന്ന 10,000 കോഴിക്കുഞ്ഞുങ്ങളടങ്ങിയ വാഹനം വാണിജ്യ നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു.
കൂട്ടുപാതയില്‍ വച്ചാണ് വാഹനം ഇന്റലിജന്‍സ് വകുപ്പ് പിടിച്ചെടുത്തത്.
വാഹനത്തിന് 2,53,750 രൂപ പിഴയിട്ടു. പാലക്കാട് ഇന്‍സ്പെക്ടിങ് അസിസ്റ്റന്റ് കമ്മിഷനര്‍ കെ.വി മോഹന്‍ദാസിന്റെ നിര്‍ദേശപ്രകാരം ഇന്റലിജന്‍സ് ഓഫിസര്‍ പ്രേംകുമാര്‍, ഇന്‍സ്പെക്ടര്‍ ഷിനു ദാസ്, ഡ്രൈവര്‍ ശശി എന്നിവരടങ്ങിയ സംഘമാണ് വാഹനം പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."