HOME
DETAILS

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

  
Web Desk
November 18, 2024 | 8:59 AM

vd-satheesan-against-pinarayi-vijayan and k surendran

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനും കെ.സുരേന്ദ്രനുമെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനമെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. ഒരുതരത്തിലും സമൂഹത്തില്‍ ഒരുഭിന്നിപ്പ് ഉണ്ടാകാന്‍ പാടില്ലെന്ന് നിരന്തരം പറയുകയും, എല്ലാവര്‍ക്കും വഴികാട്ടിയുമായ ആളെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചതെന്നും അത് ബിജെപിക്കാരെ സന്തോഷിപ്പിക്കാനാണെന്നും സതീശന്‍ പറഞ്ഞു.

പിണറായിയുടെയും കെ സുരേന്ദ്രന്റെയും ശബ്ദം ഒരുപോലെയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയത ഉയര്‍ത്തിപ്പിടിച്ച സിപിഎം അതുകഴിഞ്ഞതോടെ ഓന്ത് നിറം മാറുന്നതുപോലെ ഭുരിപക്ഷ വര്‍ഗീയത ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. മുനമ്പത്ത് വിവാദം ഉണ്ടാക്കുന്നത് സംഘപരിവാറാണ്. അതിന് അനുയോജ്യമായി തീരുമാനം വൈകിപ്പിച്ച് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ മൂന്ന് വര്‍ഷത്തെ സര്‍ക്കാരിന്റെ വിലയിരുത്തലാവും പാലക്കാടെ ഉപതെരഞ്ഞെടുപ്പെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും സതീശന്‍ ചോദിച്ചു. ഈ ഉപതെരഞ്ഞെടുപ്പ് ഫലം കേരളത്തിലെ മൂന്ന് വര്‍ഷത്തെ പ്രതിപക്ഷത്തിന്റെ വിലയിരത്തുലാവുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സതീശന്‍ പറഞ്ഞു.

അതേസമയം പാലക്കാട് ഉജ്ജ്വലമായ വിജയം നേടുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് 
സതീശന്‍ പറഞ്ഞു. പതിനായ്യായിരം വോട്ടിനെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ വിജയിക്കും. എല്ലായിടത്തും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. പാലക്കാട് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം. അവിടെ രണ്ടാം സ്ഥാനത്ത് വരാനുള്ള സാധ്യത ഉണ്ടായിട്ടും പോലും സിപിഎം അത് ഇല്ലാതാക്കിയെന്ന് സതീശന്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  5 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  5 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  5 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  5 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  5 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  5 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  5 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  5 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  5 days ago