HOME
DETAILS

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

  
November 18 2024 | 10:11 AM

heavy rain alert on kerala-latest info

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ്  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്ന് ലക്ഷദ്വീപ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം, ഗള്‍ഫ് ഓഫ് മന്നാര്‍ എന്നിവിടങ്ങളിലും  ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

അതേസമയം നാളെ മുതല്‍ നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന മഴയില്‍ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.  വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് മഴ വിട്ട് നില്കും. അതോടൊപ്പം പകല്‍ ചൂടും വര്‍ധിക്കും. തെക്കന്‍ ജില്ലകളില്‍  ഒറ്റപ്പെട്ട മഴ ലഭിക്കുമെങ്കിലും ചുരുക്കം ചില മേഖലകളില്‍ ഒതുങ്ങുമെന്നും കാലാവസ്ഥാ നീരീക്ഷകര്‍ വിലയിരുത്തുന്നു. നവംബര്‍  23'ന് ശേഷം ബംഗാള്‍ ഉള്‍കടലില്‍  ന്യൂന മര്‍ദ്ദം രൂപപ്പെട്ട് ശക്തി പ്രാപിച്ചു തമിഴ്‌നാട് തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായും സൂചനയുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ദൈവം നീതിമാനായ ജഡ്ജിയുടെ രൂപത്തില്‍ വന്നു' പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍, നിര്‍വികാരയായി വിധി കേട്ട് ഗ്രീഷ്മ

Kerala
  •  a day ago
No Image

'മരണക്കിടക്കയിലും പ്രണയിനിയെ സ്‌നേഹിച്ചു, ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല' വിധി ന്യായത്തില്‍ കോടതി

Kerala
  •  a day ago
No Image

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവ്

Kerala
  •  a day ago
No Image

എന്താണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന 'കരോഷി'; കരോഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം

International
  •  a day ago
No Image

സ്‌പെഷല്‍ എജ്യുക്കേറ്റര്‍മാരുടെ കുറവ്;  സ്വകാര്യ സ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ നിര്‍ബന്ധിതരായി രക്ഷിതാക്കള്‍

Kerala
  •  a day ago
No Image

സെയ്ഫ് അലിഖാനെ അക്രമിച്ചകേസ്: പ്രതി വീട്ടിനുള്ളിലെത്തിയത് എ.സി ദ്വാരം വഴി, കയറിയത് നടന്റെ വീടാണെന്ന് അറിയാതെ

National
  •  a day ago
No Image

പ്രണയം..ജൂസ് ചലഞ്ച്..കഷായത്തില്‍ വിഷം; ഷാരോണ്‍ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന് 

Kerala
  •  a day ago
No Image

ഗസ്സന്‍ തെരുവുകളിലെ സന്തോഷാരവങ്ങളില്‍ നിറസാന്നിധ്യമായി ഹമാസ്;  ഒന്നരക്കൊല്ലമായി നിങ്ങള്‍ അവിടെ എന്തെടുക്കുകയായിരുന്നുവെന്ന് നെതന്യാഹുവിനോട് ഇസ്‌റാഈലികള്‍

International
  •  a day ago
No Image

ദുബൈ; റമദാനിലെ സാലിക്ക് ടോള്‍ നിരക്കുകള്‍ പ്രഖ്യാപിച്ചു

uae
  •  a day ago
No Image

സ്വഛ് സർവേക്ഷൻ സൂപ്പർ ലീഗിലേക്ക് 12 നഗരങ്ങൾ; കേരളത്തിൽ നിന്ന് ഒന്നുപോലുമില്ല

Kerala
  •  a day ago