HOME
DETAILS

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

  
Web Desk
November 18, 2024 | 7:57 AM

Delhi Transport Minister Kailash Gehlot Joins BJP After Resigning from AAP

ന്യൂഡല്‍ഹി: ആം ആദ്മി നേതാവും ഡല്‍ഹി ഗതാഗത മന്ത്രിയമായിരുന്ന കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റേയും മറ്റ് ബി.ജെ.യപി നേതാക്കളുടേയും സാന്നിധ്യത്തിലാണ് ഗെലോട്ട് അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു ചടങ്ങ്. 

കഴിഞ്ഞ ദിവസമാണ് ആം ആദ്മി പാര്‍ട്ടിയുടെ  പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഗെലോട്ട് രാജിവച്ചത്. പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനും മന്ത്രി അതിഷിക്കും അയച്ച രാജിക്കത്തില്‍, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളും സമീപകാല വിവാദങ്ങളും സ്ഥാനമൊഴിയാനുള്ള കാരണങ്ങളായി ഗെലോട്ട് ചൂണ്ടിക്കാട്ടിയത്. 

'ജനങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയെ രാഷ്ട്രീയ അഭിലാഷങ്ങള്‍ മറികടന്നു, നിരവധി വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ പോയി. ശുദ്ധമായ നദിയായി മാറ്റുമെന്ന് വാഗ്ദാനം ചെയ്ത യമുനയെ ഉദാഹരണമായി എടുക്കുക, പക്ഷേ അത് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ യമുന നദി മുമ്പത്തെക്കാളും മലിനമായിരിക്കുന്നു' അദ്ദേഹം രാജിക്കത്തില്‍ ചൂണ്ടിക്കാട്ടി.

കെജ്രിവാളിന്റെ കാലത്ത് നവീകരിച്ച മുഖ്യമന്ത്രിയുടെ വസതിയെ സൂചിപ്പിക്കാന്‍ ബി.ജെ.പി ഉപയോഗിക്കുന്ന പദമായ 'ശീഷ്മഹല്‍' എന്ന് വിളിക്കുന്നതിനേയും അദ്ദേഹം വിമര്‍ശിച്ചു. ഇത് പോലെയുള്ള ലജ്ജാകരവും വിചിത്രവുമായ വിവാദങ്ങള്‍ ആം ആദ്മിയില്‍ വിശ്വസിക്കുന്നുണ്ടോ എന്ന സംശയത്തിലേക്ക് എത്തിക്കുന്നു- ഗെലോട്ട് പറഞ്ഞു.


ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെയുള്ള ഗെലോട്ടിന്റെ രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ആഭ്യന്തരം, ഗതാഗതം, ഐടി, സ്ത്രീ-ശിശു വികസനം എന്നിവയുള്‍പ്പെടെ ഡല്‍ഹി സര്‍ക്കാരിലെ പ്രധാന പോര്‍ട്ട്‌ഫോളിയോകളുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്.

 

ailash Gehlot, former Delhi Transport Minister and Aam Aadmi Party (AAP) leader, has officially joined the Bharatiya Janata Party (BJP) in the presence of central minister Manohar Lal Khattar and other BJP leaders. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയറിലെ കൊഴുപ്പ് ഉരുകിപ്പോവാന്‍ ഉലുവ കഴിക്കേണ്ടത് ഈ രീതിയില്‍ മാത്രം.... 

Kerala
  •  9 days ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നു; 2024 മുതല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്  279 പേര്‍

International
  •  9 days ago
No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  9 days ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  9 days ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  9 days ago
No Image

തയ്യല്‍ക്കാരന്‍ സമയത്തു ബ്ലൗസ് തയ്ച്ചു നല്‍കിയില്ല; യുവതിക്ക് 7000 രൂപ നല്‍കാന്‍ തയ്യല്‍കാരനോട് കോടതി 

Kerala
  •  9 days ago
No Image

2027 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കണം: ലക്ഷ്യം തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  9 days ago
No Image

അപ്പൂപ്പന്റെ കൈ വിട്ട് പുറത്തേക്ക് ഓടിയ നാലര വയസുള്ള കുട്ടി വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

Kerala
  •  9 days ago
No Image

ഗസ്സയില്‍ കനത്ത വ്യോമാക്രമണവുമായി വീണ്ടും ഇസ്‌റാഈല്‍; 24 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 60ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക് 

International
  •  9 days ago
No Image

ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സഞ്ജു; ഓസ്‌ട്രേലിയക്കെതിരെ കാത്തിരിക്കുന്നത് ചരിത്രനേട്ടം 

Cricket
  •  9 days ago